Monday, July 8, 2024
spot_imgspot_img
HomeNewsമൂന്ന് വയസുകാരിയുടെ വസ്ത്രങ്ങളെടുക്കാൻ മേശ തുറന്നപ്പോൾ അമ്മ കണ്ടത് ലോകത്തിലെ ഏറ്റവും വിഷമുള്ള രണ്ടാമത്തെ പാമ്പിനെ;...

മൂന്ന് വയസുകാരിയുടെ വസ്ത്രങ്ങളെടുക്കാൻ മേശ തുറന്നപ്പോൾ അമ്മ കണ്ടത് ലോകത്തിലെ ഏറ്റവും വിഷമുള്ള രണ്ടാമത്തെ പാമ്പിനെ; വീഡിയോ കാണാം

കാൻബെറ: എവിടെ നോക്കിയാലും ഓസ്‌ട്രേലിയയില്‍ കാണുന്ന ജീവിയാണ് പാമ്പ്. വീടിനുള്ളിലും ഓഫീസിലുമൊക്കെ ഇവിടത്തെപാമ്ബുകളെ കാണാൻ സാധിക്കും. poisonous snake found in cupboard

ഇപ്പോഴിതാ തന്റെ മൂന്ന് വയസുള്ള മകളുടെ മേശവലിപ്പില്‍ ലോകത്തിലെ ഏറ്റവും വിഷമുള്ള രണ്ടാമത്തെ പാമ്ബിനെ കണ്ട ഞെട്ടലിലാണ് യുവതി.

വിവരമറിഞ്ഞ് ഓസ്‌ട്രേലിയയിലെ പാമ്ബുപിടുത്തക്കാരനായ മാര്‍ക്ക് പെല്ലി സ്ഥലത്തെത്തുകയും അഞ്ചടി നീളമുള്ള ഈസ്റ്റേണ്‍ ബ്രൗണ്‍ എന്ന പാമ്ബിനെ കുട്ടിയുടെ മുറിയില്‍ നിന്ന് പിടികൂടുകയും ചെയ്തു. ഇപ്പോഴിതാ അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

സംഭവത്തെക്കുറിച്ച്‌ പാമ്ബുപിടിത്തക്കാരനായ snakehunteraus തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പങ്കുവച്ച്‌ കൊണ്ട് ഇങ്ങനെ എഴുതി.

‘മൂന്ന് വയസുകാരന്‍റെ അടിവസ്ത്രം സൂക്ഷിച്ചിരുന്ന മേശവലിപ്പില്‍ കിഴക്കൻ തവിട്ടുനിറത്തിലുള്ള പാമ്ബ്. അമ്മ മകന് കുറച്ച്‌ വസ്ത്രങ്ങള്‍ എടുക്കാൻ പോയതായിരുന്നു. പക്ഷേ, 5 അടി നീളമുള്ള തവിട്ട് നിറത്തിലുള്ള ഒരു വലിയ പാമ്ബിനെ അവര്‍ കണ്ടു.

എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ കണ്ടെത്തി. അവള്‍ ഇന്നലെ വസ്ത്രങ്ങള്‍ കഴുകി മടക്കി വയ്ക്കുന്നതിനിടെ തവിട്ടുനിറത്തിലുള്ള പാമ്ബ് വസ്ത്രങ്ങള്‍ക്കിടയിലേക്ക് കയറി. പിന്നീട് അതറിയാതെ, ലോകത്തിലെ ഏറ്റവും വിഷമുള്ള രണ്ടാമത്തെ പാമ്ബിനെ ഉള്‍പ്പെടെ മടക്കിയ വസ്ത്രങ്ങളുടെ ഒരു കെട്ട് അവര്‍ മകന്‍റെ മേശവലിപ്പിലിട്ടു.

കുറച്ച്‌ കഴിഞ്ഞ് മകന് വസ്ത്രങ്ങള്‍ എടുക്കാനായി മേശ തുറന്നപ്പോഴാണ് അഞ്ചടി നീളമുള്ള, തവിട്ട് നിറത്തിലുള്ള ഈസ്റ്റേണ്‍ ബ്രൗണിനെ കണ്ടെത്തിയത്.’- എന്നാല്‍ പാമ്ബ് പിടുത്തക്കാരൻ ഫേസ്ബുക്കില്‍ കുറിച്ചത്.

ഇത്രയും വലിയ പാമ്ബ് മേശയ്ക്കകത്തേക്ക് കയറുന്നത് ഈ സ്ത്രീ കണ്ടില്ലേയെന്ന് ചോദിച്ച്‌ നിരവധി പേരാണ് യുവതിയെ വിമര്‍ശിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ അവരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ലെന്നും ആര്‍ക്കും ഇങ്ങനെ സംഭവിക്കാമെന്നും മറ്റുചിലരും കമന്റ് ചെയ്തിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments