Friday, July 5, 2024
spot_imgspot_img
HomeNewsKerala Newsകേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ചുരുട്ടികെട്ടി കോട്ടയത്ത് ചാഴികാടനെ തോല്പിച്ചത് പിണറായി- വെള്ളാപ്പള്ളി...

കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ചുരുട്ടികെട്ടി കോട്ടയത്ത് ചാഴികാടനെ തോല്പിച്ചത് പിണറായി- വെള്ളാപ്പള്ളി അന്തർധാര?

കോട്ടയം: കേരളാ കോൺസുകളായ മാണിഗ്രൂപ്പും ജോസഫ് ഗ്രൂപ്പും നേരിട്ട് ഏറ്റുമുട്ടിയ കോട്ടയത്ത് പരാജയപ്പെടാനായിരുന്നു മാണിഗ്രൂപ്പിലെ തോമസ് ചാഴികാടന്റെ വിധി.Pinarayi-Vellapally combination defeated Chazhikadan in Kottayam

എന്നാൽ പിണറായിയുടെ ഉറ്റ ചങ്ങാതിയായ വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാർ കോട്ടയത്ത് മത്സരിക്കാനെത്തിയപ്പോൾ തന്നെ ഈ അന്തർധാര രാഷ്ട്രീയ നിരീക്ഷകർ സംശയിച്ചിരുന്നു. തുഷാർ വെള്ളാപ്പള്ളി പിടിച്ച സിപിഎം വോട്ടുകളാണ് ചാഴികാടന്റെ പരാജയത്തിന് വഴി തെളിച്ചത്.

കേരളാ കോൺഗ്രസ് മാണിഗ്രൂപ്പ് അങ്ങനങ്ങ് വിജയക്കണ്ടന്ന് സിപിഎം തീരുമാനിച്ചുവെന്ന് വേണം കരുതാൻ. പാലായിൽ ജോസ് കെ മാണിയെ തോല്പിച്ച സിപിഎം കോട്ടയത്ത് ചാഴികാടനെയും തോല്പിച്ച് മുന്നണി മര്യാദകള്‍ പാടെ പൊളിച്ചു.

സിപിഎം ന് നിർണ്ണായക മുൻതൂക്കമുള്ള കടുത്തുരുത്തി, ഏറ്റുമാനൂർ, വൈക്കം മന്ധലങ്ങളിലെ വോട്ടുകൾ തുഷാറിലേക്ക് മറിഞ്ഞത് യുഡിഎഫിന് ഗുണകരമായി. പരമ്പരാഗതമായ മാണിഗ്രൂപ്പ് വോട്ടുകളിലും വിള്ളൽ വീണു. അണികൾ ഭരണ വിരുദ്ധ വികാരം മുലം യുഡിഫിലേക്ക് ചാഞ്ഞു.

പാർട്ടിയിൽ നേതാക്കൾക്ക് മാത്രം നേട്ടമേയുള്ളൂവെന്നതാണ് വലിയ തിരിച്ചടിക്ക് കാരണമായി. മാണി ഗ്രൂപ്പിന്റെ മുന്നണി മാറ്റം കോട്ടയത്തെ ജനത അംഗീകരിക്കുന്നില്ലന്നത് വൃക്തമായി.ഇത് ജോസ് കെ മാണിയെയും കൂട്ടരെയും ഇരുത്തി ചിന്തിപ്പിക്കുമെന്ന് ഉറപ്പാണ്.ഇനി ജോസിന്റെ രാജൃസഭാ സീറ്റിന്റെ അവകാശവാദം സിപിഎം അംഗീകരിക്കാൻ സാധൃത കുറവാണ്.

മുന്നണിയിൽ വിലപേശൽ ശക്തി കുറയുന്നത് പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കും. സ്വന്തം തട്ടകത്തിലെ തോൽവി പുകഞ്ഞ് കത്തിയാൽ യുഡിഎഫിലേക്കുള്ള മടങ്ങിപോക്കാണ് ഏക പോംവഴി.യുഡിഎഫ് വാതിൽ തുറന്നിടുകയും ചെയ്യും. ജോസ് കെ മാണി ഇനി യുഡിഎഫിന്റെ അക്കൗണ്ടിലാകുമോ രാജൃസഭാ എംപിയാകുന്നത് എന്നും കൗതുകമാണ്.

അതിനിടയിൽ വെള്ളാപ്പള്ളി നടേശനും കൂട്ടരും മാണി ഗ്രൂപ്പിനോട് നന്ദികേട് കാട്ടിയെന്ന വികാരവും ശക്തമാണ്.ബിഡിജെഎസിന്റെ നോമിനിയായി കോർപ്പറേഷൻ ചെയർമാൻ സ്ഥാനവും മന്ത്രിയുടെയും ചീഫ് വിപ്പിന്റെയും പേഴ്സണൽ സ്റ്റാഫിലും അംഗങ്ങളായി അവരുടെ പ്രതിനിധികളെ നിയമിച്ചിട്ടും തിരിഞ്ഞ് കടിച്ചന്നത് പാർട്ടിക്ക് വലിയ നാണക്കേടായി.

ഈ നിയമനങ്ങൾക്കെതിരെ പാർട്ടിയിൽ വികാരം ശക്തമായിരുന്നു. പാർട്ടിയുടെ സിറ്റിംഗ് എംപി ഏക സീറ്റിൽ മത്സരിച്ചിട്ടും പാർട്ടുയുടെ ഏക മന്ത്രിയും ചീഫ് വിപ്പും എം എൽഎമാരും പ്രചരണത്തിൽ വേണ്ടത്ര സജീവമായിരുന്നില്ല.

സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മന്ധലങ്ങളിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിച്ചത്.കോട്ടയത്തുനിന്നുള്ള സിപിഎം നേതാവും മന്ത്രിയുമായ വിഎൻ വാസവൻ പത്തനംതിട്ടയിൽ തേമസ് ഐസക്കിന്റെ പ്രചരണത്തിലായിരുന്നു കൂടുതൽ ശ്രദ്ധിച്ചതെന്നും മാണിക്കാർ വിമർശിക്കുന്നുണ്ട്. വാസവനും തുഷാറും തമ്മിലുള്ള അടുത്ത ബന്ധമാണ് അവർ ചൂണ്ടികാണിക്കുന്നത്.

കോട്ടയത്ത് യു.ഡി.എഫ്. സ്ഥാനാര്‍ഥിയായ ഫ്രാന്‍സിസ് ജോര്‍ജ് ലീഡ് 84571 ആയി.എൽഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ തോമസ് ചാഴികാടൻ പിന്നിലായത് സിപിഎം തന്നെ ചരട് വലിച്ചതാണെന്ന ആരോപണങ്ങളും തുടങ്ങിക്കഴിഞ്ഞു.

നഗരത്തിൽ യുഡിഎഫ് ആഹ്ലാദ പ്രകടനം ആരംഭിച്ചു.യുഡിഎഫ് – 347351,എൽഡിഎഫ് – 262780,എൻഡിഎ – 158418 എന്നിങ്ങനെയാണ് വോട്ട് നില.

എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി മൂന്നാം സ്ഥാനത്താണ്. നീണ്ട ചർച്ചകൾക്ക് ശേഷം എൻഡിഎ സ്ഥാനാർഥിയായി തുഷാർ വെള്ളാപ്പള്ളി അവസാന നിമിഷം എത്തിയതോടെ മണ്ഡലത്തിൽ സംശയങ്ങളും ബാക്കിയായിരുന്നു.

മുൻ തെരഞ്ഞെടുപ്പുകളിൽ എതിർ ചേരിയിലായിരുന്ന സിപിഎമ്മും കേരളാ കോൺഗ്രസും (എം) ഒറ്റക്കെട്ടായതും കോൺഗ്രസും യുഡിഎഫും മറുവശത്തും അണിനിരന്നതോടെയാണ് കോട്ടയം ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമായത്.

യുഡിഎഫ് വിട്ട് എൽഡിഎഫിൽ എത്തിയ കേരളാ കോൺഗ്രസിൻ്റെ (എം) മണ്ഡലമായ കോട്ടയത്ത് തോമസ് ചാഴികാടൻ സ്ഥാനാർഥിയാകുമെന്ന കാര്യത്തിൽ സംശയമില്ലായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം എത്തും മുൻപ് തന്നെ ജോസ് കെ മാണി വിഭാഗം മണ്ഡലത്തിൽ പ്രചാരണം ആരംഭിക്കുകയും ചാഴികാടൻ്റെ ഫ്ലക്സ് സ്ഥാപിക്കുകയും ചെയ്തിരുന്നു. സിറ്റിങ് എംഎൽഎയായ തോമസ് ചാഴികാടൻ കഴിഞ്ഞ തവണ വന്‍ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

മ​ണ്ഡ​ല​ത്തി​ൽ കാ​ര്യ​മാ​യ മു​ന്നേ​റ്റം ന​ട​ത്താൻ എ​ൻ.​ഡി.​എ സ്ഥാനാർഥി ബി.​ഡി.​ജെ.​എ​സ്​ അ​ധ്യ​ക്ഷ​ൻ​ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളിക്ക് സാധിക്കു​മെ​ന്ന എ​ൻ.​ഡി.​എ​ പ്ര​തീ​ക്ഷ സഫലമായി.

2019ൽ എ​ൻ.​ഡി.​എ സ്ഥാനാർഥിയായിരുന്ന പി.​സി. തോ​മ​സ്​ നേടിയ 1,06,259 വോട്ട് ഒന്നര ലക്ഷമായി ഉയർത്താൻ തുഷാറിന് സാധിച്ചു. ഈ​ഴ​വ വോ​ട്ടു​ക​ളി​ൽ ന​ല്ലൊ​രു ഭാ​ഗം തു​ഷാ​ർ സ​മാ​ഹ​രിച്ചത് എ​ൽ.​ഡി.​എ​ഫി​ന് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments