Friday, May 17, 2024
spot_imgspot_img
HomeEditorialചരിത്രത്തിലാദ്യമായി അയ്യപ്പ ദര്‍ശനം ലഭിക്കാതെ തീര്‍ഥാടകരുടെ മടക്കം; കേരളത്തിന് തീരാ നാണക്കേട് !.തിരക്ക് സ്വാഭാവികം മാത്രമെന്ന്...

ചരിത്രത്തിലാദ്യമായി അയ്യപ്പ ദര്‍ശനം ലഭിക്കാതെ തീര്‍ഥാടകരുടെ മടക്കം; കേരളത്തിന് തീരാ നാണക്കേട് !.തിരക്ക് സ്വാഭാവികം മാത്രമെന്ന് നവകേരള ടൂറില്‍ മുഴുകിയ മുഖ്യമന്ത്രി,അരമണിക്കൂര്‍ കാത്തുനിന്നാല്‍ ഒരാളും പരാതി പറയില്ലെന്ന് കോടതി,സർക്കാർ ശബരിമല ഭക്തരെ കൈയ്യേഴിഞ്ഞോ?

കോട്ടയം: ശബരിമലയില്‍ ഭക്തരുടെ തിരക്ക് നിയന്ത്രണാതീതമായതോടെ മുന്‍പെങ്ങും ഇല്ലാത്തവിധം തീര്‍ത്ഥാടകര്‍ അയ്യപ്പ ദര്‍ശനം നടത്താതെ മടങ്ങേണ്ട ഗതികേടില്‍ എത്തിയിരിക്കുകയാണ്. നവകേരള യാത്രയില്‍ മുഴുകിയിരിക്കുന്ന സംസ്ഥാന സ‍ർക്കാര്‍ ശബരിമലയിലെ ഈ പ്രതിസന്ധിയില്‍ രൂക്ഷ വിമര്‍ശനമാണ് നേരിടുന്നത്.Pilgrims return to Sabarimala without seeing Ayyappa

മതിയായ ക്രമീകരണങ്ങളില്ലാത്തതിനാല്‍ അയ്യപ്പഭക്തര്‍ 18 – 20 മണിക്കൂര്‍വരെ കാത്തുനിന്ന് തളരുന്ന അവസ്ഥ മുന്‍പെങ്ങും അനുഭവിച്ചിട്ടില്ല എന്ന് മാത്രമല്ല ഒരു പെണ്‍കുട്ടി മരിക്കാനിടയായ സാഹചര്യവും വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

തീര്‍ത്ഥാടകര്‍ ഇത്രയേറെ ബുദ്ധിമുട്ടിയിട്ടും തിരക്ക് സ്വാഭാവികം മാത്രമെന്നാണ് ദേവസ്വം മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും വാദം. ശബരിമലയിൽ പതിവിനു വിപരീതമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും തിരക്ക് സ്വാഭാവികമാണെന്നും ദേശീയ തീർത്ഥാടകരെ പരിഭ്രാന്തിയിലാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറയുന്നു.

ശബരിമലയിൽ അനിയന്ത്രിത തിരക്ക് മൂലം മലചവിട്ടാതെയാണ് പല ഭക്തരും മടങ്ങിയത്. പന്തളത്തെ ക്ഷേത്രത്തിൽ നെയ്തേങ്ങയുടച്ച് നെയ്യഭിഷേകം നടത്തി തീർത്ഥാടകർ മാലയൂരി.

തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും എത്തുന്ന തീർത്ഥാടകരാണ് സന്നിധാനത്തെത്താനാകാതെ പന്തളത്ത് നിന്നും മടങ്ങിയത്. ദർശനം കിട്ടാതെ തിരികെ മടങ്ങുന്നവരിൽ മലയാളികളുമുണ്ട്. മണിക്കൂറുകളോളം കാത്തിരുന്നിട്ടും മല ചവിട്ടാനാകാതെയായതോടെയാണ് ഭക്തർ മടങ്ങിപ്പോകുന്നത്.

നിലയ്ക്കലിലും പമ്പയിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കൂടാതെ കെഎസ്ആർടിസി ബസുകളിൽ കയറാൻ വൻ തിരക്ക്. അധിക സർവീസ് ആവശ്യം പരിഗണിച്ചില്ല.

പൊലീസ് വിന്യാസം ഫലപ്രദമല്ലെന്നും പരാതി. പമ്പയിൽ നിന്നും പത്ത് മിനിറ്റിൽ രണ്ട് ബസ് എന്ന നിലയിലാണ് കെഎസ്ആർടിസി ബസുകൾ കടത്തി വിടുന്നത്.

പല വാഹനങ്ങളും മണിക്കൂറുകളോളം കാനന പാതയിൽ പിടിച്ചിട്ടിരിക്കുകയാണ്. തിരക്കും നിയന്ത്രണവും തുടരുന്നതിനിടെ ഇന്ന് 89,981 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്. നിലയ്ക്കലിൽ ഭക്തർ പ്രതിഷേധിക്കുന്നുമുണ്ട്.

കൂടാതെ ശബരിമല തിരക്കിൽ പാർലമെന്റിൽ യുഡിഎഫ് എംപിമാർ പ്രതിഷേധിച്ചു. ദേവസ്വം ബോർഡ് ആസ്ഥാനത്തും പ്രതിഷേധം നടത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധിച്ചത്.

ശബരിമല വിഷയം ചൂണ്ടിക്കാട്ടി ടിഎൻ പ്രതാപൻ ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസും നൽകി. ഓരോ എട്ട് മണിക്കൂറിലും 650 പോലീസുകാരെ മാത്രമാണ് ശബരിമലയിൽ ഡ്യൂട്ടിക്ക് വേണ്ടി നിയോഗിച്ചത്.

എന്നാൽ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിന് വേണ്ടി ഇടുക്കിയിൽ മാത്രം 2500 പോലീസുകാരെ അനുവദിച്ചുവെന്നും ആന്റോ ആന്റണി എംപി ആരോപിച്ചു.

പ്രശ്നം തുടങ്ങിയിട്ട് അഞ്ച് ദിവസമായി. ഓൺലൈൻ മീറ്റിങ് കൊണ്ട് പ്രശ്നം പരിഹരിക്കാൻ കഴിയില്ലന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ദേവസ്വം ബോർഡ്‌ മന്ത്രി ടൂർ പോയിരിക്കുകയാണെന്നും ആരും ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്നും വി ഡി സതീശൻ ആരോപിച്ചു.

നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് അപകടകരമായ രീതിയിൽ ആണ് ബസ് പോകുന്നത്. ഭക്തർ പമ്പയിൽ എത്തി മാല ഊരി തിരിച്ചു പോവുന്നു. മന്ത്രിമാരും ഉദ്യോഗസ്ഥരും ഒരുമിച്ച് ടൂർ പോയിരിക്കുകയാണ്. ആളുകൾ പ്രയാസപ്പെടുകയാണ് ഇനി പ്രതീക്ഷ കോടതിയിൽ മാത്രമാണെന്നും വി ഡി സതീശൻ പറഞ്ഞു.

കേരളത്തിന്‍റെ ചരിത്രത്തിലാദ്യമായി ശബരിമല തീര്‍ത്ഥാടകര്‍ മലകയറി അയ്യപ്പ ദര്‍ശനം ലഭിക്കാതെ നിരാശയോടെ മടങ്ങിപ്പോകുന്നുവെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ ആരോപിച്ചു.

അന്യസംസ്ഥാന അയപ്പഭക്തര്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കേണ്ട സാഹചര്യം ഉണ്ടായത് കേരളത്തിന് തന്നെ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

18 – 20 മണിക്കൂറുകളോളം ക്യൂവില്‍ നിന്ന് അയപ്പഭക്തര്‍ തളരുകയാണ്. മന്ത്രിതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാത്തതിന്റെ പ്രശ്‌നങ്ങള്‍ പ്രകടമാണ്. ക്യൂവില്‍ നില്‍ക്കുന്ന ഭക്തര്‍ക്ക് ചുക്കുവെള്ളവും ബിസ്‌ക്കറ്റും നല്‍കണമെന്ന് കോടതി ഉത്തരവ് പോലും പാലിക്കപ്പെടുന്നില്ല. വെള്ളം കിട്ടാതെ ഭക്തര്‍ ക്യൂവില്‍ കുഴഞ്ഞ് വീഴുകയാണ്.

അതേസമയം ശബരിമല തീർത്ഥാടകർക്ക് എല്ലാ സഹായങ്ങളും നൽകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. എന്‍എസ്എസ്-എന്‍സിസി വളണ്ടിയർമാരെ സഹായത്തിന് വിളിക്കാം. കേരളത്തിന് പുറത്തുള്ള എത്ര പേര്‍ സ്പോട്ട് ബുക്ക് ചെയ്യുന്നുണ്ടെന്ന് ഹൈക്കോടതി ചോദിച്ചു.

സ്പോട്ട് ബുക്കിംഗ് ദിവസവും പതിനായിരത്തില്‍ കൂടതലാണെന്നും കേരളത്തില്‍ നിന്നാണ് കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്നതെന്ന് എഡിജിപി കോടതിയെ അറിയിച്ചു.  ശബരിപീഠത്തിലും അപ്പാച്ചിമേട്ടിലും തിരക്കാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അതേസമയം, അരമണിക്കൂര്‍ കാത്തുനിന്നാല്‍ ഒരാളും പരാതി പറയില്ലെന്ന് കോടതി പറഞ്ഞു. വെര്‍ച്വല്‍ വ്യൂ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് സൗകര്യം കിട്ടുന്നില്ലെന്ന് നിരീക്ഷിച്ച കോടതി, മണിക്കൂറുകള്‍ വൈകുമ്പോള്‍ കുട്ടികളടക്കമുള്ളവര്‍ക്ക് സൗകര്യം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു.

നിലയ്ക്കലില്‍ തിരക്കാണെങ്കില്‍ മറ്റിടങ്ങളില്‍ പാര്‍ക്കിംഗ് ഒരുക്കണമെന്നും ജില്ലാ ഭരണകൂടവും ദേവസ്വം ബോര്‍ഡും വോളണ്ടിയര്‍മാരുടെ സഹായം തേടണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

 

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments