Friday, July 5, 2024
spot_imgspot_img
HomeNewsInternationalയുഎസ്എക്ക് ഇത് ചരിത്ര നേട്ടം: പാകിസ്ഥാൻ ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് പുറത്താകുന്നത് 10 വർഷത്തിന് ശേഷം

യുഎസ്എക്ക് ഇത് ചരിത്ര നേട്ടം: പാകിസ്ഥാൻ ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് പുറത്താകുന്നത് 10 വർഷത്തിന് ശേഷം

ഫ്‌ളോറിഡ: ടി20 ലോകകപ്പിൽ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് കനത്ത തോൽവിയാണ് നേരിട്ടത്. നിർണ്ണായകമായ യുഎസ്എ-അയർലൻഡ് മത്സരം മോശം കാലാവസ്ഥയെത്തുടർന്ന് നിർത്തിവച്ചതിന് തുടർന്ന് പണികിട്ടിയത്, 2009 ലെ ജേതാക്കളായ പാകിസ്ഥാനാണ്. യുഎസിനോടും പിന്നീട് ഇന്ത്യയോടും തോറ്റ പാക് ടീം ഇതോടെ സൂപ്പർ എട്ടിൽ നിന്ന് പുറത്തായി. 2014ന് ശേഷം ആദ്യമായാണ് പാകിസ്ഥാൻ ടി20 ലോകകപ്പിൻ്റെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് പുറത്താകുന്നത്.അതായത് കഴിഞ്ഞ 10 വർഷത്തിനിടെ ഇത് ആദ്യമായി. ടി20 ലോകകപ്പ് ചരിത്രത്തിൽ ഏറ്റവുമധികം സെമിഫൈനൽ കളിച്ച ടീമായിരുന്നു പാകിസ്ഥാൻ.

ചരിത്രത്തിലാദ്യമായി യു.എസ്.എ-അയർലൻഡ് മത്സരം ഉപേക്ഷിച്ച് പോയിൻ്റ് പങ്കിട്ടതിന് ശേഷം ടി20 ലോകകപ്പിൻ്റെ ഗ്രൂപ്പ് ഘട്ടത്തിലൂടെ യുഎസ്എ മുന്നേറി. നാല് കളികളിൽ നിന്ന് അഞ്ച് പോയിൻ്റുമായാണ് യുഎസ്എ സൂപ്പർ എട്ടിലേക്ക് കടന്നത്. അവസാന മത്സരത്തിൽ അമേരിക്ക അയർലൻഡിനോട് തോൽക്കുകയും അയർലണ്ടിനെ തോൽപ്പിക്കുകയും ചെയ്താൽ മാത്രമേ പാക്കിസ്ഥാന് സൂപ്പർ എട്ടിൽ കടക്കാമെന്ന പ്രതീക്ഷയുണ്ടായിരുന്നുള്ളൂ.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments