Monday, July 1, 2024
spot_imgspot_img
HomeNewsKerala Newsകണ്ണൂർ പാർട്ടിയിൽ വിവാദം കത്തുന്നു!.മനു തോമസിന്‍റെ ആരോപണത്തില്‍ പി ജയരാജന്‍ പാര്‍ട്ടിക്കുള്ളില്‍ വീണ്ടും ഒറ്റപ്പെടുന്നു? മനുവിന്...

കണ്ണൂർ പാർട്ടിയിൽ വിവാദം കത്തുന്നു!.മനു തോമസിന്‍റെ ആരോപണത്തില്‍ പി ജയരാജന്‍ പാര്‍ട്ടിക്കുള്ളില്‍ വീണ്ടും ഒറ്റപ്പെടുന്നു? മനുവിന് പിൻതുണയുമായി ചില പാർട്ടി നേതാക്കൾ?ജയരാജനെതിരെ നടപടിയുണ്ടാവുമോ?

കണ്ണൂർ: മുൻ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗമായിരുന്ന പാര്‍ട്ടി വിട്ട യുവ നേതാവ് മനു തോമസിന്‍റെ ആരോപണങ്ങള്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജനെ വെട്ടിലാക്കിയിരിക്കുകയാണ്. P Jayarajan gets into trouble with Manu Thomas’s allegation

അന്നത്തെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജനാണ് സ്വർണ കടത്ത് സംഘത്തിന്റെ സംരക്ഷകനെന്നാണ് മനു തോമസിന്‍റെ വെളിപ്പെടുത്തലില്‍ പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം നേതാക്കളുടെയും പിന്തുണ ഉണ്ടെന്നാണ് വിവരം.

ഇതില്‍ പ്രകോപിതനായ പി.ജയരാജൻ മനു തോമസിന്റെ തലശേരിയിലെയും തളിപ്പറമ്പിലെയും ബിസിനസ് ബന്ധങ്ങളെ കുറിച്ചു പരാമർശിച്ചതോടെ വിവാദങ്ങള്‍ കത്തിപടരുകയായിരുന്നു.

ഇതിന് മറുപടിയായാണ് സ്വർണക്കടത്ത് -സൈബർ ക്വട്ടേഷൻ സംഘങ്ങളായ ആകാശ് തില്ലങ്കേരിയെയും അർജുൻ ആയങ്കി മാരെയും കാറില്‍ കയറ്റിക്കൊണ്ടു നടന്ന് സംരക്ഷിച്ചതും വൻ വൃക്ഷങ്ങളായി വളർത്തിയതും പി.ജയരാജനാണെന്ന് മനു തോമസ് തുറന്നടിച്ചത്.

2019ല്‍ പി.ജയരാജെനെ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയത് വ്യക്തി പൂജാ വിവാദം മാത്രമല്ല കാരണമെന്നാണ് പുറത്തുവരുന്ന വിവരം പോരാളി ഷാജി, റെഡ് ആർമി ചെങ്കതിർ, ചെങ്കോട്ട തുടങ്ങിയ ഇടതു അനുകൂല സൈബർ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ കോർഡിനേറ്റ് ചെയ്യുന്നത് പി.ജയരാജന്റെ ഗള്‍ഫില്‍ ജോലി ചെയ്യുന്ന മകൻ ജയ്ൻ രാജാണെന്നായിരുന്നു മനു തോമസിന്റെ ആരോപണം.

ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയും നടത്തുന്ന സ്വർണം പൊട്ടിക്കലിന്റെ കോർഡിനേറ്റായി പ്രവർത്തിക്കുന്നതും ജയിൻ രാജാണെന്ന ആരോപണം പി.ജയരാജനെ ആരാധിക്കുന്ന പാർട്ടിയിലെ സൈബർ ക്വട്ടേഷൻ സംഘങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

പി.ജയരാജന്റെ അടുത്ത അനുയായി അറിയപ്പെടുന്ന യുവജന കമ്മിഷൻ അധ്യക്ഷൻ എം. ഷാജറിനതിരെ മനുതോമസ് പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് ഉള്‍പ്പെടെ നല്‍കിയ പരാതികളാണ് നടപടിയെടുക്കാതെ മാറ്റിവെച്ചത്.

ഇതേ തുടർന്നാണി മനു തോമസ് പാർട്ടി അംഗത്വം പുതുക്കാതെ മാറി നിന്നത് എന്നാല്‍ മനു തോമസ് ഇപ്പോള്‍ പി ജയരാജനും കുടുംബത്തിനെതിരെയും ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പിൻതുണയുമായി പാർട്ടി നേതാക്കളില്‍ ചിലർ അണിയറയില്‍ ഉണ്ടെന്നാണ് വിവരം.

തെറ്റു തിരുത്തല്‍ സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കെ പി.ജയരാജനെതിരെ പാർട്ടിക്കുള്ളില്‍ വിമർശനമുയർത്തുകയെന്നതാണ് ലക്ഷ്യം. 2021ല്‍ ചേർന്ന പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തില്‍ പാർട്ടിയിലെ തലമുതർന്ന നേതാവും ട്രേഡ് യൂനിയൻ സംഘടനയുടെ സംസ്ഥാന ഭാരവാഹിയുമായിരുന്ന നേതാവ് പി.ജയരാജനെ വിമർശിച്ചിരുന്നു.

സ്വർണക്കടത്ത് -ക്വട്ടേഷൻ സംഘങ്ങളെ പി.ജയരാജൻ സംരക്ഷിക്കുന്നുവെന്നായിരുന്നു ആരോപണം ഇതിനെ തുടർന്ന് പി.ജയരാജൻ പ്രകോപിതനാവുകയും ചാടിയെഴുന്നേറ്റ് ആരോപണം ഉന്നയിച്ച തലമുതിർന്ന നേതാവിനെ ചോദ്യം ചെയ്യുകയുമായിരുന്നു. വാക്കേറ്റത്തിനും കൈയാങ്കളിയുടെ വക്കത്ത് എത്തിയ ഈ സംഭവം പാർട്ടിക്കുള്ളില്‍ വൻ വിവാദമായി മാറിയിരുന്നു.

ജില്ല കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇരു നേതാക്കളെ പിടിച്ചു മാറ്റുകയും അനുനയിപ്പിക്കുകയുമായിരുന്നു. ഇതു പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ റിപ്പോർട്ട് ചെയ്യപ്പെടുകയും ഇരു നേതാക്കളെയും ശാസിക്കുകയും ചെയ്തിരുന്നു.

ഇതിനു ശേഷം പാർട്ടിയില്‍ നിന്നും ഒറ്റപ്പെട്ടു തുടങ്ങിയ പി.ജയരാജൻ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എംവി ഗോവിന്ദനുമായി അടുപ്പം സ്ഥാപിച്ചു വീണ്ടും പാർട്ടി മെയിൻ സ്ട്രീമിലേക്ക് കടന്നു വരാൻ ശ്രമിക്കുകയായിരുന്നു ഇതിന്റെ ഭാഗമായാണ് ഗോവിന്ദനെ നിരന്തരം വെല്ലുവിളിക്കുന്ന ഇ.പി ജയരാജനെതിരെ പി.ജയരാജൻ സംസ്ഥാന കമ്മിറ്റിയില്‍ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ടുയർത്തിയ വിമർശനങ്ങള്‍.

എന്നാല്‍ കണ്ണൂരില്‍ പി.ജയരാജനെതിരെ പൂർണമായും നേതാക്കള്‍ തിരിഞ്ഞിരിക്കുകയാണ്. തെറ്റു തിരുത്തല്‍ നടപടിയുടെ ഭാഗമായി അതീവ ഗുരുതരമായ ആരോപണങ്ങള്‍ക്കിരയായ പി.ജയരാജനെതിരെ നടപടി വേണമെന്ന ആവശ്യം പാർട്ടി ഏരിയാ അവലോകന യോഗങ്ങളില്‍ ഉയർന്നിട്ടുണ്ട്.

വരും ദിനങ്ങളില്‍ ലോക്കല്‍ ബ്രാഞ്ച് തലങ്ങളിലും ഇതു ശക്തമാകാനാണ് സാധ്യത. ഇതോടെ പാർട്ടിക്ക് പുറത്തേക്ക് സ്വയം വഴി വെട്ടുകയാണ് പി. ജയരാജനെന്നാണ് വിലയിരുത്തപ്പെടുന്നത്.

നേരത്തെ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പോരാളി ഷാജി അടക്കമുള്ള സോഷ്യല്‍ മീഡിയ പേജുകള്‍ക്കെതിരെ സിപിഎം നേതാവ് എം വി ജയരാജൻ പരസ്യമായി രംഗത്ത് വന്നിരുന്നു. പാർട്ടിയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പണം വാങ്ങി ചിലർ കോണ്‍ഗ്രസിന് ജോലി ചെയ്യുന്നു എന്ന ആരോപണമാണ് എം വി ജയരാജൻ അന്ന് ഉന്നയിച്ചിരുന്നത്.

എന്നാലിപ്പോള്‍ മുൻ ഡിവൈഎഫ്‌ഐ നേതാവിന്റെ വെളിപ്പെടുത്തലില്‍ പാർട്ടിയും പി ജയരാജനും പ്രതിരോധത്തിലായപ്പോള്‍ ഇതേ പേജുകള്‍ തന്നെ പാർട്ടിക്ക് വേണ്ടി പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്.

തന്റെഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് മനു തോമസിനെതിരെ പോരാളി ഷാജി രംഗത്തെത്തിയത്.

മനു തോമസ് മാധ്യമങ്ങളില്‍ നടത്തുന്ന പ്രതികരണത്തിനെതിരെയാണ് പോരാളി ഷാജിയുടെ പോസ്റ്റ്. സിപിഐഎം പുറത്താക്കിയ ജില്ലാ കമ്മിറ്റി അംഗം ഛർദ്ദിക്കുന്നതൊക്കെ മാധ്യമങ്ങള്‍ വാർത്തയാക്കുന്നുവെന്നും ക്രെഡിബിലിറ്റി ഇല്ലാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ വാർത്തയാക്കുന്നതെന്നും പോരാളി ഷാജി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

പാർട്ടിയില്‍ നിന്നും പുറത്തുപോയ മുൻ പ്രസിഡന്റിന്റെ ആരോപണങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നു, കോണ്‍ഗ്രസ് പ്രതിസ്ഥാനത്ത് വന്നാല്‍ മാധ്യമങ്ങള്‍ വാർത്തയാക്കുന്നില്ലെന്നും ഷാഫി പറമ്ബിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഉന്നയിച്ച ആരോപണം വാർത്തയാക്കിയില്ലെന്നും പോരാളി ഷാജി പറയുന്നുണ്ട്.

പോരാളി ഷാജിയുടെ ഫേസ്‌ബുക്ക് കുറിപ്പ് അതേപടി പങ്കുവെച്ച്‌ റെഡ് ആർമിയും രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ മനു തോമസിനെതിരെ ഭീഷണിയുമായി ഷുഹൈബ് വധക്കേസിലെ മുഖ്യപ്രതിയായ ആകാശ് തില്ലങ്കേരിയും സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ അർജുൻ ആയങ്കിയും രംഗത്തെത്തിയിരുന്നു.

‘എന്തും പറയാൻ പറ്റില്ലെന്ന് ഇവനെ ബോധ്യപ്പെടുത്താൻ സംഘടനയ്ക്ക് അധിക സമയം വേണ്ട’ എന്ന് ഓർത്താല്‍ നല്ലതെന്നായിരുന്നു ആകാശ് തില്ലങ്കേരിയുടെ മുന്നറിയിപ്പ് പോസ്റ്റ്.

മാധ്യമങ്ങള്‍ക്കും ബിസിനസ്സ് പങ്കാളികള്‍ക്കും സംരക്ഷിക്കാൻ കഴിയില്ലെന്നും ആകാശ് തില്ലങ്കേരി പോസ്റ്റില്‍ പറഞ്ഞിരുന്നു. ബിസിനസ് പരിപോഷിപ്പിക്കാൻ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നതാണ് മനു തോമസെന്ന് അർജുൻ ആയങ്കിയും വിമർശിച്ചിരുന്നു.

പി ജയരാജനെതിരായ ആരോപണങ്ങളില്‍ സിപിഎം മൗനം പാലിക്കുമ്പോള്‍ ആരോപങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട്‌ രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. ജയരാജനെതിരായ വെളിപ്പെടുത്തല്‍ പ്രതിപക്ഷം ഉന്നയിക്കുന്ന കാര്യങ്ങള്‍ക്ക് അടിവരയിടുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

അതേസമയം ഭീഷണിയുള്ളതിനാല്‍ മനു തോമസിന് സംരക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ് പൊലീസ്. മനുവിന്റെ വീടിനും വ്യാപാരസ്ഥാപനങ്ങൾക്കും സംരക്ഷണം നൽകാനാണ് നിർദേശം നൽകിയിരിക്കുന്നത്.ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി ആലക്കോട് പൊലീസിന് നിർദേശം നൽകി. രഹസ്യാന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് നീക്കം.

സത്യം തുറന്നു പറയുന്നതില്‍ തന്നെയാർക്കും ഭീഷണിപ്പെടുത്തി പിൻതിരിപ്പിക്കാൻ കഴിയില്ലെന്നാണ് മനു തോമസിന്റ നിലപാട്.

 പി ജയരാജന്റെ മകൻ മനു തോമസിന് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ചാനലിലൂടെ നടത്തി അപകീർത്തികരമായ പ്രസ്താവനയ്‌ക്കെതിരെയാണ് വക്കീല്‍ നോട്ടീസ്. ഏഴു ദിവസത്തിനകം മാപ്പു പറയണമെന്നാണ് ആവശ്യം. ചാനലിലൂടെ തന്നെ തിരുത്തല്‍ വേണമെന്നും പറയുന്നു. അമ്ബത് ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments