Sunday, July 14, 2024
spot_imgspot_img
HomeNewsIndiaലോകകപ്പ് വിജയം, ഇന്ത്യൻ ടീമിന് 125 കോടി രൂപ; പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ലോകകപ്പ് വിജയം, ഇന്ത്യൻ ടീമിന് 125 കോടി രൂപ; പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

മുംബയ്: ഐസിസി ട്വന്റി 20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വമ്ബന്‍ സമ്മാനത്തുക പ്രഖ്യാപിച്ച്‌ ബിസിസിഐ.bcci announces rs 125 crore

ടീമിന് 125 കോടി രൂപയാണ് ബിസിസിഐയുടെ സമ്മാനം. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഐസിസി പുരുഷ ടി 20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് 125 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ജയ് ഷാ കുറിച്ചു. ടൂർണമെന്‍റിലുടനീളം ടീം അസാധാരണമായ കഴിവും നിശ്ചയദാർഢ്യവും കായികക്ഷമതയും പ്രകടിപ്പിച്ചു. എല്ലാ കളിക്കാർക്കും പരിശീലകർക്കും അഭിനന്ദനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ബഡോസില്‍ നടന്ന കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ച രോഹിത് ശര്‍മ്മയും സംഘവും 11 വര്‍ഷം നീണ്ടുനിന്ന ഐസിസി കിരീട വരള്‍ച്ചയ്ക്കും അന്ത്യം കുറിച്ചിരുന്നു.ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍വി വഴങ്ങാതെയാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്.

ഐസിസി ട്വന്റി 20 ലോകകപ്പുകളുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു ടീം എല്ലാ മത്സരങ്ങളും വിജയിച്ച്‌ കിരീടം നേടുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments