Friday, July 5, 2024
spot_imgspot_img
HomeNewsവീണ്ടും ജീവനെടുത്ത്‌ കാട്ടാന; ഓട്ടോറിക്ഷ ആക്രമിച്ച കാട്ടാന ഡ്രൈവറെ എറിഞ്ഞുകൊന്നു : മൂന്നുപേര്‍ക്ക് പരിക്ക് :...

വീണ്ടും ജീവനെടുത്ത്‌ കാട്ടാന; ഓട്ടോറിക്ഷ ആക്രമിച്ച കാട്ടാന ഡ്രൈവറെ എറിഞ്ഞുകൊന്നു : മൂന്നുപേര്‍ക്ക് പരിക്ക് : വ്യാപക പ്രതിഷേധം; മൂന്നാറിൽ ഇന്ന് ഹർത്താൽ

മൂന്നാർ: കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കന്നിമല എസ്റ്റേറ്റ് സ്വദേശി മണിയാണ് കൊല്ലപ്പെട്ടത്. മൂന്നാര്‍ പെരിയവര സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറാണ് മണി. ഓട്ടോയില്‍ സുരേഷിനൊപ്പമുണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരിക്കേറ്റു.outrage over fatal auto rickshaw incident involving wild elephant hartal in munnar updates.

ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 10-ന് ആണ് സംഭവം. ഇന്നലെ രാത്രി 10ന് കന്നിമല ടോപ് ഡിവിഷനിലെ തൊഴിലാളി ലയങ്ങള്‍ക്കു സമീപമാണ് സംഭവം. മൂന്നാറില്‍ നിന്നു കന്നിമലയിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ ഒറ്റയാന്റെ മുന്നില്‍ പെടുകയായിരുന്നു.

കാട്ടാന ഓട്ടോ കുത്തിമറിച്ചിട്ടപ്പോള്‍ ആനയുടെ മുന്നിലേക്ക് തെറിച്ചുവീണ സുരേഷ് കുമാറിനെ ആന തുമ്ബിക്കയ്യിലെടുത്ത് എറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മണിയാണ് ഒട്ടോറിക്ഷ ഓടിച്ചിരുന്നത്.അഞ്ചു പേരാണ് ഒട്ടോയില്‍ ഉണ്ടായിരുന്നത്. യാത്രക്കാരില്‍ എസക്കി രാജ(45), റെജിന(39) എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എസക്കി രാജയുടെ മകളുടെ സ്‌കൂള്‍ ആനിവേഴ്സറി കഴിഞ്ഞു മടങ്ങുകയായിരുന്നു ഇവർ. ഒട്ടോറിക്ഷ കുത്തി മറിച്ചിട്ട ഒറ്റയാൻ വാഹനത്തില്‍ നിന്ന് തെറിച്ചു വീണ മണിയെ തുമ്ബി കൈയില്‍ ചുഴറ്റിയെടുത്ത് എറിയുകയായിന്നു.

തെറിച്ചു വീണ മണിയുടെ തലയ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയും തല്‍ക്ഷണം മരണം സംഭവിക്കുകയും ചെയ്തു. ജനുവരി 23ന് ഗുണ്ടുമല എസ്റ്റേറ്റില്‍ തമിഴ്നാട് സ്വദേശിയെ ചവിട്ടി കൊന്ന ആന തന്നെയാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. സംഭവത്തിൽ വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന് മൂന്നാറില്‍ ഹർത്താല്‍ ആചരിക്കും. വ്യാപക പ്രതിഷേധമാണ് സുരേഷിന്റെ മരണത്തെ തുടർന്നുണ്ടാകുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments