Home News India ‘മാധ്യമങ്ങള്‍ക്കുമുന്നില്‍ പൊട്ടിക്കരഞ്ഞ് ബൂട്ട് ഊരി മേശപ്പുറത്ത് വച്ചു’; ഗുസ്തി അവസാനിപ്പിച്ച് സാക്ഷി മാലിക്

‘മാധ്യമങ്ങള്‍ക്കുമുന്നില്‍ പൊട്ടിക്കരഞ്ഞ് ബൂട്ട് ഊരി മേശപ്പുറത്ത് വച്ചു’; ഗുസ്തി അവസാനിപ്പിച്ച് സാക്ഷി മാലിക്

0
‘മാധ്യമങ്ങള്‍ക്കുമുന്നില്‍ പൊട്ടിക്കരഞ്ഞ് ബൂട്ട് ഊരി മേശപ്പുറത്ത് വച്ചു’; ഗുസ്തി അവസാനിപ്പിച്ച് സാക്ഷി മാലിക്

ന്യൂഡല്‍ഹി: കായികരംഗത്തു നിന്ന് വിരമിച്ചതായി ഒളിന്പിക്സ് വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക്ക്. ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ബ്രിജ് ഭൂഷണ്‍ സിംഗിന്‍റെ പാനല്‍ ആധികാരിക വിജയം നേടിയതിന് പിന്നാലെയാണ് സാക്ഷിയുടെ കടുത്ത തീരുമാനം. Olympic bronze medalist Sakshi Malik has retired from sports

മാധ്യമങ്ങള്‍ക്കുമുന്നില്‍ പൊട്ടിക്കരഞ്ഞ സാക്ഷി ബൂട്ട് ഊരി മേശപ്പുറത്ത് വച്ചാണ് ഇറങ്ങിപ്പോയത്. ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്‍റിനെ മാറ്ററമെന്നാവശ്യപ്പെട്ട് ഞങ്ങള്‍ ഗുസ്തി താരങ്ങള്‍ 40 ദിവസത്തോളം തെരുവില്‍ കിടന്ന് സമരം ചെയ്തു.

രാജ്യമൊന്നടങ്കം ഞങ്ങളുടെ സമരത്തെ പിന്തുണച്ചു. പക്ഷെ ഗുസ്തി ഫെഡറേഷനിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സംഭവിച്ചത് പ്രസിഡന്‍റായത് ബ്രിജ്ഭൂഷണ്‍ സിംഗിന്‍റെ അടുത്ത അനുയായിയും ബിസിനസ് പങ്കാളിയുമായ സഞ്ജയ്‌ കുമാർ സിംഗ് പ്രസിഡന്‍റാവുന്നതാണ്.

ഫെഡറേഷനെതിരായ പോരാട്ടം വരും തലമുറ തുടരുമെന്നും ഗുസ്തി ഫെഡറേഷനില്‍ പേരിനുപോലും സ്ത്രീ സാന്നിധ്യമില്ലെന്നും സാക്ഷി മാലിക് പറഞ്ഞു. രാജ്യത്തിനായി ഇനി ഗുസ്തിയില്‍ മത്സരിക്കില്ലെന്നും പറഞ്ഞാണ് സാക്ഷി കണ്ണീരോടെ ബൂട്ട് ഉപേക്ഷിച്ച് മടങ്ങിയത്.

റെസ‌്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്‍റായി സഞ്ജയ് സിംഗ് തെരഞ്ഞെടുക്കപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഗുസ്തിതാരത്തിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം. സാക്ഷി ബൂട്ട് ഊരിയതോടെ ഇന്ത്യയുടെ വനിതാ ഗുസ്തിക്കാണ് തിരിച്ചടിയായത്.

2016ലെ റിയോ ഒളിന്പിക്സിലെ വനിതാ ഗുസ്തി 58 കിലോഗ്രാം ഫ്രീ സ്റ്റൈലില്‍ ഇന്ത്യക്കായി വെങ്കലം നേടിയ താരമാണ് സാക്ഷി മാലിക്. ഒളിന്പിക്സ് ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ വനിതാ ഇന്ത്യൻ താരവും ഒളിന്പിക്സ് മെഡല്‍ നേടുന്ന നാലാമത്തെ ഇന്ത്യൻ വനിതയുമാണ്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മൂന്നു മെഡലുകള്‍ നേടി.

2022ല്‍ ബിര്‍മിങാമില്‍ സ്വര്‍ണം, 2014 ഗ്ലാസ്ഗോയില്‍ വെള്ളി, 2018ല്‍ ഗോള്‍ഡ് കോസ്റ്റില്‍ വെങ്കലം എന്നിങ്ങനെയായിരുന്നു നേട്ടങ്ങള്‍. ഏഷ്യൻ ഗെയിംസില്‍- 2015 ദോഹ ഏഷ്യൻ ഗെയിംസില്‍ വെങ്കലം, 2017 ന്യൂഡല്‍ഹി- വെള്ളി, 2018ല്‍ ബിഷ്കെക്കില്‍ വെങ്കലം, 2019 ഷിയാൻ- വെങ്കലം എന്നിങ്ങനെയായിരുന്നു മെഡല്‍ നേട്ടങ്ങള്‍. കോമണ്‍വെല്‍ത്ത് ചാന്പ്യൻഷിപ്പ്- 2013 ജൊഹന്നാസ്ബര്‍ഗ് വെങ്കലം, 2017ല്‍ ജൊഹന്നാസ്ബര്‍ഗ് സ്വര്‍ണം എന്നിങ്ങനെ നേട്ടങ്ങള്‍ കൈവരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here