Friday, May 17, 2024
spot_imgspot_img
HomeCinemaCelebrity Newsഇതൊക്കെ സിമ്പിളല്ലേ? വർക്കൗട്ട് ചിത്രങ്ങളുമായി നിത്യ ദാസ്; മകൾ നൈനയ്ക്ക് ഒപ്പം വർക്ക്ഔട്ട് ചെയ്‌ത്‌ നടി...

ഇതൊക്കെ സിമ്പിളല്ലേ? വർക്കൗട്ട് ചിത്രങ്ങളുമായി നിത്യ ദാസ്; മകൾ നൈനയ്ക്ക് ഒപ്പം വർക്ക്ഔട്ട് ചെയ്‌ത്‌ നടി നിത്യദാസ്..’ – വീഡിയോ വൈറൽ

മലയാളികൾ ഇന്നും ഓർക്കുന്ന അഭിനേതാക്കളിൽ ഒരാളാണ് നിത്യ ദാസ്. മകൾ നയനയ്‌ക്കൊപ്പം നിത്യ പരിശീലനം നടത്തുന്ന ചിത്രം ശ്രദ്ധയാകർഷിക്കുന്നു. നിത്യയുടെ വർക്കൗട്ട് ദിനചര്യകളെല്ലാം തലയിൽ നിന്ന് കാൽ വരെ നീളുന്നതാണ്. ക്വാറൻ്റൈൻ കാലയളവിലും നിത്യ തൻ്റെ വർക്കൗട്ടുമായു സജീവമായിരുന്നു.

ഈ പറക്കും തളിക എന്ന ചിത്രത്തിലെ ദിലീപ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമയിലെത്തിയ താരമാണ് നിത്യദാസ്. അതിൽ ഗായത്രി/ബസന്തി എന്ന കഥാപാത്രത്തെയാണ് നിത്യ അവതരിപ്പിച്ചത്. ചിത്രം പുറത്തിറങ്ങി 22 വർഷം പിന്നിട്ടിട്ടും നടി നിത്യാ ദാസ് തൻ്റെ വേഷത്തിലൂടെ ഇപ്പോഴും പ്രശസ്തയാണ്.

നിത്യ ദാസ് മറ്റ് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.നരിമാൻ, കണ്മഷി, കുഞ്ഞിക്കൂനൻ, കഥാവശേഷൻ, ചൂണ്ട, ഫ്രീഡം, ഹൃദയത്തിൽ സൂക്ഷിക്കാൻ, നഗരം, സൂര്യകിരീടം തുടങ്ങിയ മലയാള സിനിമകളിൽ നിത്യ അഭിനയിച്ചിട്ടുണ്ട്. ഈ പറക്കും തളിക കഴിഞ്ഞാൽ നിത്യയുടെ സിനിമകളിൽ പ്രേക്ഷകർക്ക് പെട്ടന്ന് ഓർമ്മ വരുന്ന ചിത്രം മോഹൻലാലിൻ്റെ അനിയത്തി കഥാപാത്രം അഭിനയിച്ച ബാലേട്ടൻ എന്ന ചിത്രമാണ്‌. മലയാളം കൂടാതെ തമിഴിലും തെലുങ്കിലും സിനിമകളിൽ നിത്യ അഭിനയിച്ചിട്ടുണ്ട്.

16 വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷം പള്ളിമണി എന്ന ചിത്രത്തിലൂടെ നിത്യാ ദാസ് തിരിച്ചെത്തി. കഴിഞ്ഞ വർഷം സ്കന്ദ എന്ന തെലുങ്ക് ചിത്രത്തിലും നിത്യ അഭിനയിച്ചിരുന്നു. വിവാഹത്തോടെയാണ് നിത്യ സിനിമയിൽനിന്നു ബ്രേക്ക് എടുത്തത്. എയർ ഇന്ത്യ ഉദ്യോഗസ്ഥനും പഞ്ചാബ് സ്വദേശിയുമായ അരവിന്ദ് സിങാണ് നിത്യയുടെ ഭർത്താവ്. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്. നിത്യാ ദാസിൻ്റെ മകൾ നൈന മലയാളികൾക്ക് സുപരിചിതയാണ്.

ഇപ്പോഴിതാ മകൾക്കൊപ്പം വർക്കൗട്ട് ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. സന്തൂർ മമ്മിയല്ലേ എന്നായിരുന്നു വീഡിയോയ്ക്ക് താഴെയുള്ള ചില കമൻ്റുകൾ.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments