Friday, July 5, 2024
spot_imgspot_img
HomeNewsIndia‘മൂന്ന് മിനാരങ്ങളുള്ള കെട്ടിടം,’ ബാബരി മസ്ജിദെന്ന പേര് ഒഴിവാക്കി എൻസിഇആർടി;പാഠ്യപദ്ധതിയെ കാവിവത്കരിക്കാനുള്ള നീക്കമല്ല, എന്തിനാണ് കുട്ടികളെ...

‘മൂന്ന് മിനാരങ്ങളുള്ള കെട്ടിടം,’ ബാബരി മസ്ജിദെന്ന പേര് ഒഴിവാക്കി എൻസിഇആർടി;പാഠ്യപദ്ധതിയെ കാവിവത്കരിക്കാനുള്ള നീക്കമല്ല, എന്തിനാണ് കുട്ടികളെ കലാപത്തെക്കുറിച്ച് പഠിപ്പിക്കുന്നതെന്ന് വിശദീകരണം

ന്യൂഡല്‍ഹി: പാഠ്യപദ്ധതിയെ കാവിവത്കരിക്കാനുള്ള ഒരു നീക്കവും ഇല്ലെന്ന് എൻസിഇആർടി ഡയറക്ടർ. മാറ്റം തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ. എന്തിനാണ് കുട്ടികളെ കലാപത്തെക്കുറിച്ച് പഠിപ്പിക്കുന്നതെന്നും എൻസിഇആർടി ഡയറക്ടർ സക്ലാനി ചോദിച്ചു.NCERT says there is no move to poeticize the curriculum

പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലാണ് മാറ്റം വരുത്തിയത്. നേരത്തെ പുസ്തകങ്ങളില്‍ മാറ്റം വരുത്തുന്ന വിവരം എൻസിആ‍ർടി പ്രസിദ്ധീകരിച്ചപ്പോള്‍ സംഭവം വിവാദമായിരുന്നു.

സംഭവം വിവാദമായതോടെയാണ് വിശദീകരണവുമായി എൻസിഇആർടി ഡയറക്ടർ ദിനേശ് പ്രസാദ് സക്ലാനി രം​ഗത്തെത്തിയത്. പാഠ്യപദ്ധതിയെ കാവി വൽക്കരിക്കാനുള്ള ഒരു നീക്കവും ഇല്ലെന്ന് എൻസിഇആർടി ഡയറക്ടർ വിശദീകരിച്ചു. എന്തിനാണ് കുട്ടികളെ കലാപത്തെക്കുറിച്ച് പഠിപ്പിക്കുന്നതെന്നും സക്ലാനി ചോദിച്ചു.

ബാബറി മസ്ജിദ് എന്നതിന് പകരം മൂന്ന് മിനാരങ്ങളോട് കൂടിയ നിർമ്മിതി എന്നാണ് പ്രയോഗിച്ചത്. ബാബറി മസ്ജിദ് തകർത്ത സംഭവം പരാമർശിക്കുന്ന ഭാഗങ്ങൾ പുസ്തകത്തിൽ കുറച്ചിട്ടുണ്ട്. പകരം രാമ ജന്മഭൂമി പ്രക്ഷോഭത്തിനാണ് കൂടുതൽ പ്രാധാന്യം നൽകിയത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments