Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsനവകേരള സദസ് : പാലായിൽ ഇന്ന് ഗതാഗത ക്രമീകരണം

നവകേരള സദസ് : പാലായിൽ ഇന്ന് ഗതാഗത ക്രമീകരണം

ഇന്നു (ഡിസംബർ 12) പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന നവകേരളസദസ്സിനോടനുബന്ധിച്ച് പാലാ ടൗണിലും പരിസരപ്രദേശങ്ങളിലും
ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഗതാഗത ക്രമീകരണം

കോട്ടയം ഭാഗത്തുനിന്നും പാലാ ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും പുലിയന്നൂർ അമ്പലം ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് ആർ. വി. ജംഗ്ഷനിലെത്തി ബൈപ്പാസ് റോഡുവഴി സിവിൽ സ്റ്റേഷൻ, കിഴതടിയൂർ ജംഗ്ഷൻ വഴി യാത്ര തുടരേണ്ടതാണ്.

ഈരാറ്റുപേട്ടയിൽനിന്നു വരുന്ന വാഹനങ്ങൾ മഹാറാണി ജംഗ്ഷൻ, കിഴതടിയൂർ ജംഗ്ഷൻ വഴി ബൈപ്പാസിലൂടെ യാത്ര തുടരേണ്ടതാണ്.

പൊൻകുന്നം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ പന്ത്രണ്ടാം മൈലിൽ നിന്നും കടപ്പാട്ടൂർ ബൈപ്പാസ് വഴി യാത്ര ചെയ്യേണ്ടതാണ്.

തൊടുപുഴ റൂട്ടിൽ നിന്നും കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കിഴതടിയൂർ ജംഗ്ഷനിൽ നിന്നും ബൈപ്പാസിലൂടെ യാത്ര തുടരേണ്ടതാണ്.

കോട്ടയം ഭാഗത്തു നിന്നും പൊൻകുന്നം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കടപ്പാട്ടൂർ ബൈപ്പാസു വഴി 12-ാം മൈൽ എത്തി പൊൻകുന്നം ഭാഗത്തേക്ക് പോകേണ്ടതാണ്.

പാലാ ഗവ. ഹോസ്പിറ്റൽ ജംഗ്ഷൻ മുതൽ സ്റ്റേഡിയം ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ഉച്ചയ്ക്ക് 02.00 മണി മുതൽ രാത്രി 10.00 മണി വരെ വൺ വേ ഒഴിവാക്കി ഇരു വശത്തേയ്ക്കും ട്രാഫിക് അനുവദിക്കുന്നതാണ്.

പാർക്കിംഗ്

രാമപുരം, കരൂർ പഞ്ചായത്തുകളിൽ നിന്നുള്ള ബസുകൾ റിവർ വ്യൂ ((പ്രൈവറ്റ് ബസ് സ്റ്റാൻഡ്) റോഡിൽ പാർക്ക് ചെയ്യണം.

മൂന്നിലവ്, തലനാട്, തലപ്പുലം, ഭരണങ്ങാനം പഞ്ചായത്തുകളിൽ റിവർ വ്യൂ (പ്രൈവറ്റ് ബസ് സ്റ്റാൻഡ്) റോഡിൽ ആളെ ഇറക്കി മുണ്ടുപാലം ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.

കടനാട്, മേലുകാവ് പഞ്ചായത്തുകളിൽ നിന്നുള്ള ബസുകൾ റിവർ വ്യൂ ((പ്രൈവറ്റ് ബസ് സ്റ്റാൻഡ്) റോഡിൽ തൊടുപുഴ റോഡിൽ കാർമ്മൽ ആശുപത്രി ജംഗ്ഷൻ മുതൽ പ്രവിത്താനം ഭാഗത്തേക്ക് റോഡിന്റെ ഇടതുഭാഗത്തു പാർക്ക് ചെയ്യണം.

പാലാ നഗരസഭ, മീനച്ചിൽ, മുത്തോലി പഞ്ചായത്തിൽ നിന്നുള്ള ബസുകൾ കുരിശുപള്ളി ജംഗ്ഷനിൽ ആളെ ഇറക്കി പാലാ തൊടുപുഴ റോഡിൽ കാർമ്മൽ ആശുപത്രി ജംഗ്ഷൻ മുതൽ പ്രവിത്താനം ഭാഗത്തേക്ക് റോഡിന്റെ ഇടതുഭാഗത്തു പാർക്ക് ചെയ്യണം.

എലിക്കുളം, കൊഴുവനാൽ പഞ്ചായത്തുകളിൽ നിന്നുള്ള ബസുകൾ പാലാ മുനിസിപ്പൽ ലൈബ്രറി മുൻവശം ആളെ ഇറക്കി കടപ്പാട്ടൂർ ബൈപാസിൽ പാർക്ക് ചെയ്യണം.

വി.വി.ഐ.പി. വാഹനങ്ങൾ പാലാ മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.

വി.ഐ.പി. വാഹനങ്ങൾ പാലാ പഴയ പ്രൈവറ് ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യണം.

മറ്റു വകുപ്പുകളുടെ വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും സെന്റ് തോമസ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.

കൂടുതലായി വരുന്ന സ്വകാര്യ വാഹനങ്ങൾ ബൈ പാസ് റോഡിൽ പാർക്ക് ചെയ്യണം

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments