Friday, July 5, 2024
spot_imgspot_img
HomeNewsമോദിയുടെ ധ്യാനം തെരഞ്ഞെടുപ്പ് തന്ത്രമോ?; വ്യാപാരികളുടെയും മത്സ്യത്തൊഴിലാളികളുടെയും ഉപജീവനമാര്‍ഗത്തെ ബാധിക്കുന്നു, പ്രധാനമന്ത്രി പദം മോദി ദുരുപയോഗം...

മോദിയുടെ ധ്യാനം തെരഞ്ഞെടുപ്പ് തന്ത്രമോ?; വ്യാപാരികളുടെയും മത്സ്യത്തൊഴിലാളികളുടെയും ഉപജീവനമാര്‍ഗത്തെ ബാധിക്കുന്നു, പ്രധാനമന്ത്രി പദം മോദി ദുരുപയോഗം ചെയ്യുന്നുവെന്ന് ആക്ഷേപം,മോദിയുടെ ധൃാനത്തിൽ ചട്ടലംഘനം കാണാനാവാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: കന്യാകുമാരി വിവേകാനന്ദപ്പാറയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധ്യാനം തുടരുമ്പോള്‍ മോദിക്കെതിരെയുള്ള വിമര്‍ശനങ്ങളും തുടരുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥമുള്ള തന്ത്രമാണ് മോദിയുടെ ധ്യാനമെന്നാണ് പൊതുവേ വിമര്‍ശനം.Narendra Modi’s meditation in controversy

മോദിയുടെ വിദ്വേഷ പ്രസംഗങ്ങളില്‍ അടക്കം തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കാത്തതില്‍ ആദ്യം മുതല്‍ക്കേ വിമര്‍ശനം നിലനിന്നിരുന്നു. ധ്യാനത്തിന് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ വിലക്കേർപ്പെടുത്തണമെന്ന പ്രതിപക്ഷാവശ്യം തുരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു.

ധ്യാനമിരിക്കുന്നത് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കാണാനാവില്ലെന്നാണ് കമ്മീഷന്റെ നിലപാട്. മോദിയുടെ ധ്യാനം പെരുമാറ്റച്ചട്ട ലംഘനമല്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.

നിശബ്ദ പ്രചാരണ ദിവസം വാർത്താ തലക്കെട്ടുകളിൽ നിറയാനുള്ള നീക്കമാണിതെന്നും കോൺഗ്രസിൻ്റേതടക്കം പരാതികളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും കോൺ​ഗ്രസ് ആവശ്യപ്പെട്ടു. ധ്യാനം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും കോൺഗ്രസ് പറഞ്ഞു.

ധ്യാനമിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഹരജിയുമായി തമിഴ്‌നാട് കോണ്‍ഗ്രസ് രംഗത്ത് വന്നു. ഹിന്ദു വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പ്രധാനമന്ത്രി പദം മോദി ദുരുപയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

നിശബ്ദ പ്രചരണം നടക്കുന്നതിനിടെ പ്രധാനമന്ത്രി ധ്യാനമിരിക്കുന്നതില്‍ നിന്ന് തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിക്കണമെന്ന് കോണ്‍ഗ്രസ് ഹരജിയില്‍ ആവശ്യപ്പെട്ടു.

‘പ്രധാനമന്ത്രിയെ ധ്യാനിക്കുന്നതില്‍ നിന്ന് തടയാന്‍ ആര്‍ക്കും അവകാശമില്ല. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാംഘട്ട വോട്ടെടുപ്പ് ജൂണ്‍ ഒന്നിന് നടക്കുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. നിശബ്ദ പ്രചരണം ഇതിനോടകം ആരംഭിക്കുകയും ചെയ്തു.

പരസ്യമായി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള അവസരം മെയ് 30ന് തന്നെ അവസാനിച്ചതുമാണ്. പ്രധാനമന്ത്രിയായാലും മറ്റാരായാലും പരസ്യമായി വോട്ട് പിടിക്കുന്നതില്‍ നിന്ന് വിലക്കണം. വിവേകാനന്ദ പാറയില്‍ പ്രധാനമന്ത്രി ധ്യാനത്തിനിരിക്കുന്നത് ഹിന്ദു വോട്ടുകള്‍ ലക്ഷ്യമിട്ട് തന്നെയാണ്,’ കോണ്‍ഗ്രസ് ഹരജിയില്‍ പറഞ്ഞു.

പ്രധാനമന്ത്രി ധ്യാനമിരിക്കുന്ന മൂന്ന് ദിവസം വിവേകാനന്ദ പാറയിലേക്ക് പൊതുജനങ്ങളെയും വിനോദ സഞ്ചാരികളെയും തടയുന്നത് വ്യാപാരികളുടെ ഉപജീവനമാര്‍ഗത്തെയടക്കം ബാധിക്കുമെന്നും ഹരജിയില്‍ പറയുന്നു.

അതിനാല്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കൊണ്ട് പ്രധാനമന്ത്രി നടത്തുന്ന ധ്യാനം ഉടന്‍ നിര്‍ത്താന്‍ ഉത്തരവിടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടു. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കത്തയക്കുകയും ചെയ്തിട്ടുണ്ട്.

 ‘ദൈവം പ്രത്യേകമായി തിരഞ്ഞെടുത്തതാണ് തന്നെ’ എന്ന വലിയ വെളിപ്പെടുത്തലിന് ശേഷമാണ് മോദിയുടെ  ഇത്തവണത്തെ ധ്യാനം. ജനാധിപത്യത്തിന്‍റെ സീമകള്‍ പോലും ലംഘിച്ചുകൊണ്ടുള്ള വിദ്വേഷ പ്രസംഗങ്ങള്‍ക്ക് ശേഷമാണ് മോദിയുടെ ധ്യനമെന്നതാണ് വിരോധാഭാസം.

ഇതിനെല്ലാം ചുക്കാന്‍ പിടിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്നില്‍ ഉണ്ടെന്നതും തെരഞ്ഞെടുപ്പ് ഫലത്തില്‍ എന്തൊക്കെ മറിമായം ഉണ്ടയേക്കുമെന്നുള്ള ആശങ്കയ്ക്കും ഇടയാക്കുന്നു.

മോദിയുടെ പ്രവര്‍ത്തികളിലോന്നും തെരഞ്ഞെടുപ്പ് ലംഘനം കാണാന്‍ കമ്മീഷന് കഴിഞ്ഞിട്ടുമില്ല. ഇപ്പോള്‍ മോദിക്കായി ഒരുക്കിയിരിക്കുന്ന സുരക്ഷയും ചെലവുകളും അനാവശ്യമാണെന്നതും പ്രധാന വിമര്‍ശനമാണ്.

മാത്രമല്ല മോദിയുടെ വരവ് പ്രമാണിച്ച് ടൂറിസ്റ്റ് കേന്ദ്രമായ കന്യാകുമാരിയിൽ വൻ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സന്ദർശകർക്ക് വിവേകാനന്ദപ്പാറയിലേക്ക് പ്രവേശനമില്ല. മൂവായിരം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. കടലിൽ നേവിയുടെയും തീരരക്ഷാ സേനയുടെയും പരിശോധനയുണ്ട്.

മൂന്നു ദിവസത്തേക്ക് മത്സ്യബന്ധനത്തിന് നിരോധമേർപ്പെടുത്തിയതിനെതിരെയും ആരോപണമുണ്ട്. അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയതാണ് ചെറുകിട മത്സ്യത്തൊഴിലാളികളെയും കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കിയത്.

പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായാണ് പാറയ്ക്ക് ചുറ്റും അഞ്ചു കിലോമീറ്റർ ചുറ്റളവില്‍ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയത്. നേരത്തെ കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഈ പ്രദേശങ്ങള്‍ മെയ് 16 മുതല്‍ 10 ദിവസത്തേക്ക് മത്സ്യബന്ധനത്തിന് വിലക്കുണ്ടായിരുന്നു.

ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ 3 ദിവസത്തേക്ക് കൂടി വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ സമീപത്തെ നാല്‍പ്പതോളം മത്സ്യബന്ധന ഗ്രാമങ്ങളില്‍ സുരക്ഷാസേന നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതെല്ലം മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നതായാണ് വിമര്‍ശനം.

മോദിയുടെ വരവിനെ തുടര്‍ന്ന് വിവേകാനന്ദ പാറയിലേക്കുള്ള വിനോദ സഞ്ചാരത്തിന് നേരത്തെ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇത് പ്രദേശത്തെ ചെറുകിട വ്യാപാരികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 

ഇന്നലെ കന്യാകുമാരി ഭഗവതി അമ്മൻ ക്ഷേത്രത്തിലെ ദർശനത്തിനും തിരുവള്ളൂർ പ്രതിമയിലെ പുഷ്പാർച്ചനയ്ക്കും ശേഷമാണ് ധ്യാനം ആരംഭിച്ചത്. നാളെ വൈകുന്നേരത്തോടെ ധ്യാനം അവസാനിപ്പിച്ച് മോദി വാരണാസിയിലേക്ക് മടങ്ങും.  

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments