Friday, May 17, 2024
spot_imgspot_img
HomeNewsKerala Newsഅന്നം മുട്ടിക്കുന്ന സംസ്ഥാന സർക്കാരിന് കീഴിൽ അര വയറുമായി പണിഎടുക്കുന്ന കെഎസ്ആർടിസി ജീവനക്കാരനെതിരെ കള്ളം പ്രചരിപ്പിച്ച...

അന്നം മുട്ടിക്കുന്ന സംസ്ഥാന സർക്കാരിന് കീഴിൽ അര വയറുമായി പണിഎടുക്കുന്ന കെഎസ്ആർടിസി ജീവനക്കാരനെതിരെ കള്ളം പ്രചരിപ്പിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തൊഴിലാളി വർഗത്തോട് മാപ്പ് പറയണം : എൻ ഹരി

അന്നം മുട്ടിക്കുന്ന സംസ്ഥാന സർക്കാരിന് കീഴിൽ അര വയറുമായി പണിഎടുക്കുന്ന കെഎസ്ആർടിസി ജീവനക്കാരനെതിരെ കള്ളം പ്രചരിപ്പിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തൊഴിലാളി വർഗത്തോട് മാപ്പ് പറയണമെന്ന് എൻ ഹരി.n hari

ഗ്രഹണ സമയത്ത് തലപൊക്കുന്ന ഞാഞ്ഞൂലുകളായി സംസ്ഥാനത്ത് സിപിഎം നേതാക്കളും പ്രവർത്തകരും മാറുന്നു.

സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ഭാഗമായി നിന്ന് പച്ചക്കള്ളം പറഞ്ഞാലും പൊതുജനങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങുമെന്ന തെറ്റായ ധാരണയാണ് ഇടത് പക്ഷ നേതാക്കൾക്കുള്ളത്.

ആടിനെ പട്ടിയാക്കാൻ കഴിവുള്ളവരെ തിരഞ്ഞെടുത്ത് അധികാര സ്ഥാനങ്ങളിൽ ഇരുത്തുന്ന ഭാരതത്തിലെ ഏക രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎം.

സൈഡ് തന്നില്ല എന്ന് ആരോപിച്ച് പൊതു ഗതാഗത സംവിധാനം തടസപ്പെടുത്തി നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞിട്ട് അന്നം മുട്ടിക്കുന്ന സർക്കാർക്കാരിന് കീഴിൽ അര വയറുമായി പണിയെടുക്കുന്ന കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ ഭീഷണിയും അസഭ്യവും പറഞ്ഞ തിരുവനന്തപുരം മേയറേയും എംഎൽഎയേയും ഗതാഗത വകുപ്പൊ സർക്കാരോ സിപിഎം സംസ്ഥാന സെക്രട്ടറിയൊ കണ്ടില്ല..

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments