Friday, May 17, 2024
spot_imgspot_img
HomeCinemaസിനിമ ചിത്രീകരണത്തിൻ്റെ ഇടവേളയിലും ഭക്തി കൈവിടാതെ മോഹൻലാൽ: ചിത്രങ്ങൾ വൈറൽ

സിനിമ ചിത്രീകരണത്തിൻ്റെ ഇടവേളയിലും ഭക്തി കൈവിടാതെ മോഹൻലാൽ: ചിത്രങ്ങൾ വൈറൽ

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ എമ്പുരാന്റെ ചിത്രീകരണത്തിൻ്റെ ഇടവേളയിൽ നടൻ മോഹൻലാലിൻ്റെ ക്ഷേത്ര സന്ദർശനം ആണ് ഇപ്പൊൾ ആരാധകര് ഏറ്റെടുത്തിരിക്കുന്നത്.
ആന്ധ്രപ്രദേശിലെ കര്‍ണൂലിലെ സിദ്ധഗഞ്ച് ആശ്രമത്തില്‍ ഗുരുജി അവധൂത നാദാനന്ദയെ സന്ദര്‍ശിച്ചിരിക്കുകയാണ് മോഹൻലാല്‍.

നിരവധി ആശ്രമങ്ങളും പുണ്യസ്ഥലങ്ങളും സന്ദര്‍ ശിക്കുന്ന ആളാണ് മോഹൻലാൽ. അത്തരമൊരു യാത്രയുടെ ചിത്രങ്ങളാണ് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ആര്‍. രാമാനന്ദാണ് സോഷ്യല്‍ മീഡയയില്‍ പങ്കുവച്ചത്. മോഹൻലാല്‍ ഗുരുജിക്കൊപ്പം ക്ഷേത്രദര്‍ശനം നടത്തുന്നതും ഭക്ഷണം കഴിക്കുന്നതും ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ‘നാദത്തിലുണ്ടാം നമ:ശിവായപ്പൊരുള്‍ അവധൂത നാദാനന്ദജീ മഹാരാജിനൊപ്പം … കര്‍ണൂല്‍ … ‘എന്ന ക്യാപ്ഷനോടൊപ്പം രാമാനന്ദ് പങ്കുവച്ചത്.

2024 ജനുവരി 25 ന് തിയേറ്ററുകളിക്കെത്തുന്ന ലിജോ ജോസ് പെല്ലിശ്ശേരി – മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്റെ ഡിഎൻഎഫ്ടി (ഡീസെന്‍ട്രലൈസ്ഡ് നോണ്‍-ഫണ്‍ജബിള്‍ ടോക്കന്‍) റിലീസ് ചെയ്തു. ഡിഎന്‍എഫ്ടിയില്‍ കലാമൂല്യത്തോടൊപ്പം അതിന് സാമ്പത്തികമൂല്യവും കൈവരുന്നു. സവിശേഷമായ വികേന്ദ്രീകൃത മിന്റിങ് പ്രക്രിയയാണ് ഇതിനായി ഉപയോഗിക്കുന്നത്. ആഗോള വിനോദ വ്യവസായ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഡിഎന്‍എഫ്ടി തുടക്കം കുറിക്കുമെന്നും അധികൃതർ പറഞ്ഞു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മോഹൻലാൽ, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, നിർമ്മാതാക്കളായ ഷിബു ബേബി ജോൺ, കൊച്ചുമോൻ സെഞ്ച്വറി ഫിലിംസ്, അച്ചു ബേബി ജോണ്‍, തുടങ്ങിയ അണിയറപ്രവർത്തകർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments