Friday, May 17, 2024
spot_imgspot_img
HomeNRIGulf‘ഭാരത്-യുഎഇ ദോസ്തി സിന്ദാബാദ്’, പ്രവാസികള്‍ നാടിന്റെ അഭിമാനം , ഭാരതം നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു "...

‘ഭാരത്-യുഎഇ ദോസ്തി സിന്ദാബാദ്’, പ്രവാസികള്‍ നാടിന്റെ അഭിമാനം , ഭാരതം നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു ” : യു എ ഇയില്‍ മലയാളത്തിലും ദക്ഷിണേന്ത്യൻ ഭാഷകളിലും സംസാരിച്ച്‌ പ്രധാനമന്ത്രി

അബുദാബി: പ്രവാസി ഇന്ത്യക്കാരെ യു.എ.ഇയില്‍ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജന്മനാടിന്റെ മധുരവുമായാണ് യു.എ.ഇയില്‍ എത്തിയതെന്ന് നരേന്ദ്രമോദി പറഞ്ഞു. ഇന്ന് നിങ്ങള്‍ യു.എ.ഇയില്‍ പുതിയ ചരിത്രം സൃഷ്ടിച്ചു.modi speech in uae

നരേന്ദ്ര മോദി മലയാളത്തിലും മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലും സംസാരിച്ചുകൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. മോദിയെ സദസ് കയ്യടികളോടെയാണ് വരവേറ്റത്. ഭാരത്-യുഎഇ ദോസ്തി സിന്ദാബാദ് എന്ന് പറ‍ഞ്ഞാണ് മോദി പ്രസംഗം ആരംഭിച്ചത്.

നിങ്ങള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടെയെത്തി. എന്നാല്‍ എല്ലാവരുടെയും ഹൃദയങ്ങള്‍ പരസ്പരം ബന്ധപ്പെട്ടതാണെന്നും മോദി പറഞ്ഞു.

ഇന്ത്യ – യു.എ.ഇ സൗ ഹൃദം നീണാള്‍ വാഴട്ടെയെന്നും യു.എ.ഇ പ്രസിഡന്റിനെ സഹോദരൻ എന്നും മോദി വിശേഷിപ്പിച്ചു. 2019ല്‍ യു.എ.ഇയുടെ പരമോന്നത ബഹുമതി നല്‍കി എന്നെ ആദരിച്ചു. ഇത് എനിക്കുള്ള ബഹുമതിയല്ല, ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങള്‍ക്കുള്ളതാണ്.

ഓരോദിവസവും ഇന്ത്യ- യു.എ.ഇ ബന്ധം ദൃഢമായി കൊണ്ടിരിക്കുകയാണ്. അബുദാബിയില്‍ ക്ഷേത്രം സമർപ്പിക്കാനുള്ള ചരിത്രമുഹൂർത്തമാണ് വന്നെത്തിയിരിക്കുന്നതെന്നും മോദി വ്യക്തമാക്കി. 2047ഓടെ വികസിത ഭാരതം യാഥാർത്ഥ്യമാക്കും. മൂന്നാമത്തെ സാമ്ബത്തിക ശക്തിയാക്കി ഇന്ത്യയെ മാറ്റുമെന്നും ഇതാണ് മോദി സർക്കാരിന്റെ ഉറപ്പെന്നും മോദി പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments