Friday, May 17, 2024
spot_imgspot_img
HomeNRIGulf'യുഎഇയ്ക്ക് ഇന്ത്യയോടുള്ള സ്നേഹവും ഭാവിയെക്കുറിച്ചുള്ള കാഴ്ചപാടും പ്രതിഫലിപ്പിക്കുന്നു'; അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം സമര്‍പ്പിച്ച്‌ മോദി

‘യുഎഇയ്ക്ക് ഇന്ത്യയോടുള്ള സ്നേഹവും ഭാവിയെക്കുറിച്ചുള്ള കാഴ്ചപാടും പ്രതിഫലിപ്പിക്കുന്നു’; അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം സമര്‍പ്പിച്ച്‌ മോദി

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്തു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ശിലാ ക്ഷേത്രമാണ് ബാപ്‌സ് ഹിന്ദു മന്ദിർ.Modi dedicates the first Hindu temple in Abu Dhabi

സ്വാമി നാരായണൻ, അക്ഷര പുരുഷോത്തം, രാധാ-കൃഷ്ണൻ, രാമൻ-സീത, ലക്ഷ്മണൻ, ഹനുമാൻ, ശിവ-പാർവ്വതി, ഗണപതി, കാർത്തികേയൻ, പദ്മാവതി-വെങ്കടേശ്വരൻ, ജഗന്നാഥൻ, അയ്യപ്പൻ എന്നിവരാണ് പ്രധാന പ്രതിഷ്ഠകള്‍.

‘ബാപ്സിന്റെ നിർമ്മാണം യുഎഇയ്ക്ക് ഇന്ത്യയോടുള്ള സ്നേഹവും ഭാവിയെക്കുറിച്ചുള്ള കാഴ്ചപാടും പ്രതിഫലിപ്പിക്കുന്നു. വലിയ പിന്തുണയാണ് ക്ഷേത്രത്തിന് ലഭിച്ചത്’. – മോദി പറഞ്ഞു.

ദുബായ് – അബുദാബി ഷെയ്ഖ് സായിദ് ഹെെവേയിലെ അല്‍റഹ്ബയ്ക്ക് സമീപം അബുമുറെെഖ പ്രദേശത്താണ് ബാപ്‌സ് ഹിന്ദു മന്ദിർ നിർമ്മിച്ചിരിക്കുന്നത്. മിഡില്‍ ഈസ്റ്റില്‍ നിർമ്മിക്കുന്ന ആദ്യത്തെ ഹിന്ദു ക്ഷേത്രമാണിത്.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാൻ 2015ലാണ് ക്ഷേത്ര നിർമ്മാണത്തിനായി 27 ഏക്കർ സ്ഥലം സംഭാവന ചെയ്തത്. 2019 ഏപ്രില്‍ 20നാണ് ക്ഷേത്രത്തിന് തറക്കല്ലിട്ടത്. ഹിന്ദു സമൂഹത്തില്‍ നിന്നുള്ള ധാരാളം പ്രവർത്തകരും ക്ഷേത്ര നിർമ്മാണത്തിന് പങ്കെടുത്തിരുന്നു.

2019ല്‍ 13.5 ഏക്കർ ഭൂമി കൂടി അനുവദിച്ചു. മൊത്തം 27 ഏക്കർ. 2018ല്‍ തന്റെ രണ്ടാം സന്ദർശനത്തിനിടെ ദുബായ് ഓപ്പറ ഹൗസില്‍ നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറൻസിംഗിലൂടെ മോദി ക്ഷേത്രത്തിന് തറക്കല്ലിട്ടു. രണ്ടു ടേമുകള്‍ക്കിടെ മോദിയുടെ ഏഴാം യു എ ഇ സന്ദർശനമാണ് ഇപ്പോഴത്തേത്.

വെളുത്ത മാർബിളുകളും ചുണ്ണാമ്ബുകല്ലും ഉപയോഗിച്ചാണ് വിഗ്രഹങ്ങള്‍ നിർമ്മിച്ചിരിക്കുന്നത്. രാജസ്ഥാനിലെ മക്രാനയിലെ ഗ്രാമങ്ങളില്‍ നിന്നുള്ള കരകൗശല വിദഗ്ദ്ധരാണ് വിഗ്രഹങ്ങള്‍ കൊത്തിയെടുത്തത്.

രാമൻ, ഗണപതി തുടങ്ങി നിരവധി ഹിന്ദു ദെെവങ്ങളുടെ വിഗ്രഹങ്ങള്‍ ക്ഷേത്രത്തിലുണ്ടെന്നാണ് റിപ്പോർട്ട്. അതിമനോഹരമായ മാർബിള്‍ കൊത്തുപണികള്‍ ക്ഷേത്രത്തിന്റെ മുൻവശത്ത് ഉണ്ട്. വടക്കൻ രാജസ്ഥാനില്‍ നിന്ന് നിരവധി പിങ്ക് മണല്‍ക്കല്ലുകളും നിർമ്മാണത്തിനായി എത്തിച്ചിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments