Friday, May 17, 2024
spot_imgspot_img
HomeCrime Newsഒന്നര വയസുകാരിയെയും കൂട്ടി കൃഷ്ണപ്രിയ ഇറങ്ങിയത് ഭര്‍ത്താവിന്റെ വീട്ടിലേക്കെന്ന് പറഞ്ഞു : കാണാതായ അമ്മയും കുഞ്ഞും...

ഒന്നര വയസുകാരിയെയും കൂട്ടി കൃഷ്ണപ്രിയ ഇറങ്ങിയത് ഭര്‍ത്താവിന്റെ വീട്ടിലേക്കെന്ന് പറഞ്ഞു : കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

തൃശ്ശൂർ: കാഞ്ഞാണിയില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും മരിച്ചനിലയില്‍. അന്തിക്കാട് കല്ലിടവഴി സ്വദേശി ചോണാട്ടില്‍ അഖിലിൻറെ ഭാര്യയും മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടില്‍ കൃഷ്ണപ്രിയ (24), മകള്‍ പൂജിത (ഒന്നര) എന്നിവരെയാണ് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.missing found dead in thrissur

ഇവരുടെ ഐ.ഡി. കാർഡ് പോലീസിനു ലഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കൃഷ്ണപ്രിയ മകളുമായി ഭർതൃഗൃഹത്തിലേയ്ക്ക് ഇറങ്ങിയത്. ഇരുവരെയും കാണാതായതോടെ യുവതിയുടെ ഭർത്താവ് അന്തിക്കാട് കല്ലിടവഴി സ്വദേശി അഖില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

കാഞ്ഞാണിയില്‍ മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരിയാണ് യുവതി. രാത്രിയായിട്ടും ഇവരെ കാണാതെ വന്നതോടെയാണ് ഭർത്താവ് അന്തിക്കാട് പോലീസില്‍ പരാതി നല്‍കിയത്.

തുടർന്ന് ഇന്ന് പുലർച്ചയോടെ നടക്കാനിറങ്ങിയവരാണ് അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സ് എത്തിയാല്‍ മൃതദേഹം കരക്ക് കയറ്റാനുള്ള നടപടികള്‍ ആരംഭിക്കും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll Free Helpline Number: 1056, 0471-2552056

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments