Friday, May 17, 2024
spot_imgspot_img
HomeEditorialഇരട്ടച്ചങ്കനും രാജാവും കഴിഞ്ഞു,ഇപ്പോള്‍ 'ദൈവത്തിന്റെ വരദാനമായി പിണറായി'!!.കറുപ്പിനെ ഭയക്കുന്ന മുഖ്യനെ വെളുപ്പിച്ച് മന്ത്രി വാസവനും പരിവാരങ്ങളും

ഇരട്ടച്ചങ്കനും രാജാവും കഴിഞ്ഞു,ഇപ്പോള്‍ ‘ദൈവത്തിന്റെ വരദാനമായി പിണറായി’!!.കറുപ്പിനെ ഭയക്കുന്ന മുഖ്യനെ വെളുപ്പിച്ച് മന്ത്രി വാസവനും പരിവാരങ്ങളും

കോട്ടയം: രണ്ടാം പിണറായി സര്‍ക്കാരിനെതിരെയുള്ള ഭരണ വിരുദ്ധ വികാരം അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തി നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെള്ളപൂശാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് മന്ത്രിമാര്‍. ‘പിണറായി വിജയൻ ദൈവത്തിന്റെ വരദാന’മാണെന്ന മന്ത്രി വിഎന്‍ വാസവന്റെ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.Minister VN Vasavan’s statement that Pinarayi Vijayan is God’s gift is in controversy

ഇരട്ടച്ചങ്കനെന്നും പിന്നീട് രാജാവെന്നും പുകഴ്ത്തി അനുയായികള്‍ത്തന്നെ മുഖ്യമന്ത്രിയെ പ്രീതിപ്പെടുത്തുമ്പോഴാണ് പിണറായി ഇപ്പോള്‍ ദൈവത്തിന്‍റെ വരദാനമായി മാറിയിരിക്കുന്നത്.

ഏതു മുഖ്യമന്ത്രിയും കേരളത്തില്‍ ചെയ്ത ജനസേവനത്തിനപ്പുറം പിണറായി നല്കിയ സംഭാവനയാണ് വന്‍പിച്ച കടബാധ്യത എന്നതാണ് പൊതുവേ വിമര്‍ശനം. കൂടാതെ കുടുംബത്തോടെ അഴിമതി നടത്തിയെന്ന ആരോപണവും.

നവകേരള സദസ് തുടങ്ങിയത് മുതല്‍ കടത്തില്‍ മുങ്ങി നില്‍ക്കുമ്പോഴും നാട്ടുകാരുടെ പണം മുടക്കി നാടുചുറ്റുന്ന സര്‍ക്കാരെന്ന ആരോപണം പിണറായി സര്‍ക്കാര്‍ നേടിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണം മുന്‍ നിര്‍ത്തി വാഴ്ത്തു പാട്ടുകളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ പ്രതിഷേധങ്ങളെയും മൃഗീയമായി അടിച്ചൊതുക്കി മുന്നോട്ടുനീങ്ങുകയാണ്.

കേരളത്തിന്റെ ക്രമസമാധാനം തകര്‍ക്കുന്ന തരത്തില്‍ പ്രതിഷേധക്കാരെയെല്ലാം പോലീസിനൊപ്പം ഗുണ്ടകളെ അയച്ചും തല്ലിച്ചതക്കുന്ന രീതിയെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയെയാണ് ദൈവത്തിന്‍റെ വരദാനമായി വാസവന്‍ വാഴ്ത്തിയത്.

പിണറായി വിജയൻ ദൈവം കേരളത്തിനുനൽകിയ വരദാനമാണെന്നും കോവിഡ് കാലത്തും പ്രളയകാലത്തും കേരളത്തെ രക്ഷിച്ചത് മുഖ്യമന്ത്രിയാണെന്നും പിണറായിയെ തൊടാൻ സതീശനും സുധാകരനും കഴിയില്ലെന്നും കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തിന് രക്ഷാകവചം തീർക്കുമെന്നുമായിരുന്നു വി.എൻ. വാസവൻ അഭിപ്രായപ്പെട്ടത്.

മതനിരപേക്ഷതയുടെ സംസ്‌കാരം പിണറായി സർക്കാർ ഉയർത്തി പിടിക്കുന്നു. കിടപ്പാടമില്ലാത്തവന് കിടപ്പാടം ഉണ്ടാക്കി. 600 രൂപ പെൻഷൻ കൊടുക്കുന്ന ഏകസംസ്ഥാനം കേരളമാണ്. കോവിഡ് കാലത്തും പ്രളയകാലത്തും തങ്ങളെ രക്ഷിച്ച മുഖ്യമന്ത്രിയെ കാണാനാണ് ആബാലവൃദ്ധം ജനങ്ങൾ ഇരമ്പിയാർക്കുന്നത് ഇങ്ങനെ പോകുന്നു വാസവന്റെ വാഴ്ത്തുപാട്ട്.

ഓണക്കാലത്ത് നാലുമാസമായി പെന്‍ഷന്‍ മുടങ്ങി പാവങ്ങള്‍ കഷ്ട്ടപ്പെടുമ്പോഴും സര്‍ക്കാര്‍ ധൂര്‍ത്തിന് കുറവുകാട്ടിയില്ല. അതിന് പുറമേയാണ് കോടികള്‍ മുടക്കി സദസ്സും ആരംഭിച്ചത്.

അഞ്ച് മാസത്തെ പെന്‍ഷന്‍ കുടിശ്ശിക ആവശ്യപ്പെട്ട് ഇടുക്കി സ്വദേശി മറിയക്കുട്ടി നല്‍കിയ ഹര്‍ജി പരി​ഗണിച്ച ഹൈക്കോടതിയും ചോദിച്ചത് സര്‍ക്കാരിന്റെ ആഘോഷങ്ങള്‍ക്ക് ഒന്നും ബുദ്ധിമുട്ടില്ലല്ലോ എന്നായിരുന്നു.

മറിയക്കുട്ടി വിഐപിയാണ്, പ്രത്യേകിച്ചും 73കാരിയായ സ്ത്രീ. എല്ലാ പൗരന്മാരും വിഐപിയാണ് എന്നും സർക്കാരിനെ ഓർമിപ്പിച്ചു. മറിയക്കുട്ടിക്കൊപ്പം നില്‍ക്കാനേ കഴിയൂ.

പെന്‍ഷന്‍ ഇല്ലാതെ മറിയക്കുട്ടി എങ്ങനെ അതിജീവിക്കും?. പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും ക്രിസ്തുമസ് ആഘോഷിക്കണം.1600 രൂപ സര്‍ക്കാരിന് ചെറുതായിരിക്കും എന്നാല്‍ അവര്‍ക്ക് അത് ജീവിതമാണ്.

മറിയക്കുട്ടിക്ക് പെൻഷൻ ന ൽകിയേ തീരു. അല്ലെങ്കിൽ മൂന്ന് മാസത്തെ ചെലവ് സർക്കാർ ഏറ്റെടുക്കണം.പണം കൊടുക്കാൻ കഴിയില്ലെങ്കിൽ മരുന്നിന്റേയും ആ ഹാരത്തിന്റേയും ചെലവ് നൽകണം. പെൻഷൻ എപ്പോൾ നൽകുമെന്ന് നാളെ അറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

ഇതുപോലെ പെന്‍ഷന്‍ ഇല്ലാതെ വിഷമിക്കുന്നവരുടെ ഒരു പ്രതീകം മാത്രമാണു മറിയക്കുട്ടി എന്നകാര്യവും സര്‍ക്കാര്‍ മറക്കുന്നതിന്റെ തെളിവാണ് ഇപ്പോള്‍ കാട്ടുന്ന ഈ ധൂര്‍ത്തെന്ന് ജനങ്ങള്‍ത്തന്നെ വിമര്‍ശിച്ചു കൊണ്ടിരികുകയാണ്.

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായുള്ള സര്‍ക്കാരിന്‍റെ ‘കവലപ്രസംഗം’ ഇന്ന് ജനങ്ങള്‍ വീക്ഷിക്കുന്നത് പര്‍ഹാസത്തോടെയാണെന്നതാണ് മറ്റൊരു സത്യം. ഉമ്മന്‍ ചാണ്ടി മുഖ്യ മന്ത്രിയായിരിക്കുമ്പോള്‍ ജനങ്ങളുടെ നടുവില്‍നിന്ന് ദിവസം മുഴുവന്‍ പരാതി കേട്ട് തീര്‍പ്പാക്കിയ ജനസമ്പര്‍ക്ക പരിപാടിക്ക് ബദലായി ജനപ്രീതി പിടിച്ചെടുക്കാനുള്ള പരിപാടിയായി തുടങ്ങിയതാണ് നവകേരള സദസ് എന്ന പേരുദോഷവും തുടക്കം മുതല്‍ ഉണ്ട്.

എന്നാല്‍ പരാതി വാങ്ങുന്നതല്ലാതെ പലപ്പോഴും പരിഹാരം ഉണ്ടാകുന്നില്ല എന്നതാണ് പ്രധാന പരാതി. സര്‍ക്കാരിന്റെ നേട്ടങ്ങളും പ്രതിപക്ഷ വിമര്‍ശനവുമാണ് സദസ്സില്‍ കൂടുതലായും നടക്കുന്നതെന്നും ആരോപണമുണ്ട്.

പോരാത്തതിന് കരിങ്കൊടി കാട്ടുന്ന കോണ്‍ഗ്രസ്സിനെയും യൂത്ത് കോണ്‍ഗ്രസ്സിനെയും ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വരെ തല്ലിച്ചതയ്ക്കുന്നു. ഗവര്‍ണ്ണര്‍ മിഠായി തെരുവിലൂടെ ഭയം കൂടാതെ നടന്നത് കേരളമായത് കൊണ്ടാണെന്ന് പറഞ്ഞ പിണറായി കൂടെ കൂട്ടിയിരിക്കുന്ന സുരക്ഷാ വലയം ആരെ ഭയന്നിട്ടണെന്ന ചോദ്യവും ബാക്കി.

കറുപ്പിനെ ഭയക്കുന്ന മുഖ്യന് വേണ്ടി വഴിയെ പോകുന്ന കറുപ്പണിഞ്ഞവരെയെല്ലാം കരുതല്‍ തടങ്കലിലാക്കുന്നു. പാര്‍ട്ടിയുടെ അതിക്രമങ്ങള്‍ രക്ഷാ പ്രവര്‍ത്തനമായി വിലയിരുത്തുന്ന മുഖ്യമന്ത്രിയെ ജനസേവകനായി കാണുന്നത് ഇപ്പോള്‍ മന്ത്രിമാര്‍ മാത്രമാണ്.

 13 ജില്ലകളിലും പര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സുമായി തിരുവനന്തപുരത്ത് എത്തിയിരിക്കുകയാണ്. നവകേരള സദസ് അവസാന ലാപ്പിലേക്ക് എത്തിയതോടെ പ്രതിഷേധങ്ങളും പ്രതിപക്ഷം ശക്തമാക്കിയിട്ടുണ്ട്.

പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ജില്ലയിൽ ആകെ ഒരുക്കിയിരിക്കുന്നത്. ഭീരുവായ മുഖ്യമന്ത്രി എന്ന വി ഡി സതീശന്‍റെ പ്രസ്താവനയ്ക്കു മറുപടിയായി തോക്കിനെയും ഗുണ്ടകളെയും നേരിട്ട കാലം വിവരിച്ച മുഖ്യമന്ത്രി സുരക്ഷ ശക്തമാക്കുകയാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments