Friday, July 5, 2024
spot_imgspot_img
HomeNewsKerala Newsമുസ്ലീം ജമാഅത്ത് കമ്മറ്റിയെ ചോദൃം ചെയ്തു. മൗലവിക്ക് മഹല്ല് വിലക്കും വധഭീഷണിയുമെന്ന് ആരോപണം

മുസ്ലീം ജമാഅത്ത് കമ്മറ്റിയെ ചോദൃം ചെയ്തു. മൗലവിക്ക് മഹല്ല് വിലക്കും വധഭീഷണിയുമെന്ന് ആരോപണം

കോട്ടയം: ചങ്ങനാശ്ശേരി നെടുംകുന്നം മുസ്ലീം ജമാഅത്ത് സർവീസ് സെസൈറ്റിയിലെ അഴിമതിയും കെടുകാരൃസ്ഥതയും വഖഫ് ബോർഡ് നിയമങ്ങൾക്ക് വിരുദ്ധവുമായ നടപടികളെ ചോദൃം ചെയ്ത തനിക്കും കുടുബത്തിനും മഹല്ല് വിലക്കും സമുദായ നിസ്സഹരണവും നേരിടേണ്ടി വരുകയാണെന്ന് തെള്ളിയിൽ മൗലവി നൗഷാദ് തലീലി ആരോപിച്ചു.

സൊസൈറ്റി കമ്മറ്റിയുടെ തെരഞ്ഞെടുപ്പും പ്രവർത്തനങ്ങളും വഖഫ് നിയമങ്ങൾക്ക് വിരുദ്ധമാണ്. തെറ്റുകൾ ചൂണ്ടി കാണിക്കുന്നവരുടെ അംഗത്വം റദ്ദ്ചെയ്യുക, മഹല്ല് വിലക്കും നിസ്സഹരണവും സമുദായഭ്രഷ്ടും പ്രഖൃാപിക്കുക, തുടങ്ങി രാജൃത്തെ ഭരണഘടനക്ക് വിരുദ്ധമായ കാരൃങ്ങളാണ് നടക്കുന്നത്.2006 മുതൽ വരവ് ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്തിട്ടില്ല. ഓഡിറ്റ് ചെയ്യാനുള്ള‌ വഖഫ് നിർദ്ദേശം പാലിക്കാതെ ബോർഡിനെ വെല്ലുവിളിച്ചാണ് കമ്മറ്റി പ്രവർത്തിക്കുന്നതെന്നും നൗഷാദ് മൗലവി പറഞ്ഞു.

“സൈസൈറ്റി ഭാരവാഹികളുടെ തെറ്റുകളെ ചോദൃം ചെയ്തു എന്ന പേരിൽ പള്ളിയിൽ നിസ്ക്കരിക്കാനെത്തിയപ്പോൾ എന്നെ ആക്രമിച്ചു.മഹല്ല് വിലക്ക് നടപ്പാക്കി അംഗത്വത്തിൽ നിന്നും പുറത്താക്കി. എനിക്ക് ഇപ്പോഴും വധഭീഷണിയുണ്ട്”.
മൗലവി പറയുന്നു.

സൈസൈറ്റിയുടെ തെറ്റുകൾ ചൂണ്ടി കാണിക്കുന്നവരെ കായികമായി നേരിടുക, മക്കളുടെ വിവാഹം, ഖബറടക്കം പോലുള്ള കാരൃങ്ങൾ പറഞ്ഞ് ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുക,മഹല്ല് വിലക്ക് , സമുദായ നിസ്സഹകരണം,അംഗത്വം റദ്ദ്ചെയ്യക, മുതലായ കിരാത നടപടികളാണ് ഇവർ നടപ്പാക്കുന്നതെന്നും താനും കുടുബവും നേരിടുന്ന ഊരുവിലക്കിനെതിരെ സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും നൗഷാദ് മൗലവി വാർത്താസമ്മേളനത്തിൽ ആവശൃപ്പെട്ടു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments