Friday, July 5, 2024
spot_imgspot_img
HomeNewsKerala Newsപ്രവാസി സംരംഭകനെ ...

പ്രവാസി സംരംഭകനെ വട്ടം ചുറ്റിച്ച് മാഞ്ഞൂർ പഞ്ചായത്ത് : ഗതൃന്തരമില്ലാതെ  സതൃഗ്രഹത്തിന്

കോട്ടയം: സംരംഭകരെ തേടി മുഖൃമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുമ്പോൾ നാട്ടിൽ പണം മുടക്കിയ വിദേശമലയാളിയെ ഉദൃാഗസ്ഥവൃന്ദം വട്ടം ചുറ്റിക്കുന്ന കഥയാണ് മാഞ്ഞൂർ പഞ്ചായത്തിൽ നിന്ന് പുറത്തുവരുന്ന വാർത്ത.

ബിസ്സാ ക്ലബ്ബ് ഹൗസ് എന്ന പേരിൽ മാഞ്ഞൂരിൽ ഷാജിമോൻ ജോർജ്ജ് എന്ന യുകെ പ്രവാസി മലയാളി മാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ നാല് നില കെട്ടിടം നിർമ്മിക്കു ന്നതിന് 2020 – ൽ പെർമിറ്റ് സമ്പാദിച്ച് പണികൾ നടത്തി വരവെ കെട്ടിടം 6 നില യാക്കി നിലവിലുണ്ടായിരുന്ന പെർമിറ്റ് റെക്ടിഫൈ ചെയ്യുന്നതിന് പകരം പഞ്ചായത്ത് നിർദ്ദേശ പ്രകാരം ക്യാൻസൽ ചെയ്ത പുതിയ അപേക്ഷ വാങ്ങി.

എന്നാൽ നിബന്ധനകളൾ പാലിച്ച ശേഷവും പെർമിറ്റ് നൽകാതെ പഞ്ചായത്ത് എ. ഇ സെക്രട്ടറിയും ക്ലാർക്കുമായി ചേർന്ന് വലിയ തുക കൈക്കൂലി ചോദിച്ച് താമസിപ്പിച്ചതിൽ ഉടമ വിജിലൻസിൽ പരാതി നൽകി കൈക്കൂലി വാങ്ങുന്നതിനിടെ എ. ഇ യെ വിജിലൻസ് 28.01.2023 തീയതിയിൽ അറസ്റ്റ് ചെയ്തു.

അറസ്റ്റ് ചെയ്ത ഉടൻ രണ്ട് മണിക്കൂറിനകം പഞ്ചായത്ത് പെർമിറ്റ് നൽകി.

തുടർന്ന് ഇതേ പെർമിറ്റിന്റെ അടിസ്ഥാനത്തിൽ പണികൾ ഉടമ പൂർത്തീകരിച്ച് കെട്ടിടം ക്രമപ്പെടുത്തി നമ്പർ ഇടുന്നതിന് ഇതുവരെ പലവട്ടം നേരിട്ടും എഞ്ചിനീയർ വഴിയും അപേക്ഷകളുമായി ചെന്നിട്ടും കെട്ടിടം ക്രമപ്പെടുത്തി നമ്പർ ഇട്ട് കിട്ടിയിട്ടില്ലന്നാണ് പരാതി.

കേരള മൈക്രോ സ്മോൾ മീഡിയം എന്റർപ്രൈസസ്സ് ഫെസിലിറ്റേഷൻ ചട്ട ങ്ങൾ പ്രകാരം കേരള സർക്കാർ ലൈസൻസ് 23/02/2023 മുതൽ മൂന്ന് വർഷക്കാലത്തേയ്ക്ക് നൽകിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ 27/07/2023 ൽ സഹകരണ വകുപ്പ് മന്ത്രി ശ്രീ വി. എൻ. വാസവൻ, മന്ത്രി ശ്രീ റോഷി അഗസ്റ്റ്യന്റെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും സാന്നിദ്ധ്യത്തിൽ ഉത്ഘാടനം ചെയ്ത് പ്രവർത്തനം തുടങ്ങി.
എന്നാൽ ഇപ്പോഴും കെട്ടിടം റെഗുലറൈസ് ചെയ്ത് നമ്പർ ഇട്ട് കിട്ടിയിട്ടില്ലന്നാണ് ഉടമ പറയുന്നത്..
ആദ്യപെർമിറ്റിന്റെ സമയത്തും രണ്ടാമത് പുതിയ പെർമിറ്റ് അപേക്ഷ നൽകിയ പ്പോഴും കെട്ടിടത്തിന് സമീപം റെയിൽവെ ലൈൻ കടന്നു പോകുന്നതുകൊണ്ട് റെയിൽവെയിൽ നിന്നും എൻ.ഒ.സി വാങ്ങി നൽകിയതാണ്. എന്നാൽ റെയിൽവെ യ്ക്ക് തരാൻ പറ്റാത്തതും ആവശ്യമില്ലാത്തതുമായ പുതിയ എൻ. ഒ. സി ആവശ്യപ്പെട്ട് റെഗുലറൈസ് ചെയ്യാൻ താമസിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടികാട്ടി.

കൂടാതെ പെർമിറ്റിൽ രേഖപ്പെടുത്തിയതല്ലാതെ ഉടമ ലീസിന് എടുത്ത് ഭാവിയിലേ യ്ക്കായി ഉദ്ദേശിക്കുന്ന നിർമ്മാണപ്രവർത്തികൾക്ക് കൂടി പ്രത്യേകം പെർമിറ്റ് വാങ്ങണമെന്ന് നിർബന്ധിച്ച് നിലവിലുള്ള റെഗുലറൈസേഷൻ നടപടി മനപൂർവ്വം താമസിപ്പിക്കുന്നു.
അതോടൊപ്പം പഞ്ചായത്തിൽ ഒരിടത്തും ഇതുവരെ ആരോടും ആവശ്യപ്പെടാത്തതും ആരും നൽകാത്തതുമായ പി.ഡബ്ല്യു.ഡി എൻ. ഒ.സി ആവശ്യപ്പെട്ട് താമസം വരുത്തുന്നു. മാഞ്ഞൂർ പഞ്ചായത്തിൽ ഒരിടത്തും ഇപ്രകാരം പി.ഡബ്ല്യു.ഡി എൻ. ഒ.സി ആരോടും ചോദിക്കുകയോ ആരും നൽകുകയും ചെയ്തിട്ടില്ല.

സമീപത്തുള്ള സ്കൂളിന്റെ സംരക്ഷണ ഭിത്തി സ്ട്രക്ചറൽ എഞ്ചിനീയറുടെ പ്ലാനിന്റെയും സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തിൽ പണി ചെയ്യാൻ ഒരുങ്ങവെ പഞ്ചായത്ത് രൂപീകരിച്ച വിദഗ്ദ്ധ സമിതി നിർദ്ദേശം പാലിച്ച് പണിയാൻ ആവശ്യപ്പെട്ടതനുസരിച്ച് അംഗീകൃതസമിതി നിർദ്ദേശം പാലിച്ച് ചുറ്റുമതിലിന് സംരക്ഷണ ഭിത്തി നിർമ്മിച്ചിട്ടും നാളിതുവരെ വിദഗ്ദ്ധ സമിതി റിപ്പോർട്ട് ഉടമ പലവട്ടം രേഖാമൂലം ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് ഉടമയ്ക്ക് നൽകാതെ ഉടമ നിർമ്മിച്ച് സംരക്ഷണ ഭിത്തി കൂടുതൽ ബലവ ത്തായിപോയി എന്ന നിലയിൽ കൃത്യമായി കാര്യം പറയാതെ റെഗുലറൈസേഷൻ താമസിപ്പിക്കുന്നുവെന്നുമാണ് ഉടമ പറയുന്നത്.

പഞ്ചായത്ത് എ. ഇ ആവശ്യപ്പെട്ടതനുസരിച്ച് എല്ലാ ന്യൂനതകളും തീർത്ത് പുതിയ പ്ലാൻ ക്ലാരിഫിക്കേഷൻ നടത്തി ഹാജരാക്കിയിട്ടും വീണ്ടും കാര്യമില്ലാത്ത പുതിയ ആവശ്യങ്ങളുമായി വീണ്ടും പ്ലാൻ പുതുക്കാൻ ആവശ്യപ്പെട്ട് റെഗുലറൈസ് ചെയ്യാൻ താമസിപ്പിക്കുന്നു.
പഞ്ചായത്ത് ക്യാൻസൽ ചെയ്യാൻ ആവശ്യപ്പെട്ടത് പ്രകാരം ക്യാൻസൽ ആയ പെർമിറ്റിന്റെ നമ്പറിട്ട് അതിലെ ന്യൂനതകൾ പുതിയ അപേക്ഷ വെയ്ക്കാതെ വീണ്ടും ഉടമയോട് ആവശ്യപ്പെട്ടു.

കെട്ടിട നിർമ്മാണ ചട്ടം ശരിയായി പാലിച്ചിട്ടില്ലെന്ന് വാക്കാൽ പറയുന്നതല്ലാതെ വ്യക്തതയോടെ ഏത് ചട്ടം ലംഘിച്ചുവെന്നും എന്ത് ചെയ്യണമെന്നും ഉടമസ്ഥനോട് വിശദീകരണം നൽകാൻ പഞ്ചായത്ത് തയ്യാറാകുന്നില്ലന്നും കെട്ടിട ഉടമ വൃക്തമാക്കി.

സ്വന്തം അദ്ധ്വാനത്തിലൂടെ സമ്പാദിച്ച പണം വിനിയോഗിച്ച് നാടിനെ സ്നേഹിച്ച് കേരളത്തിൽ ഇദംപ്രഥമമായി പണികഴിപ്പിച്ച ഹോട്ടൽ കം സ്പോർട്ട്സ് വില്ലേജിൽ പഞ്ചായത്തിന് വലിയ സാമ്പത്തിക വരുമാനത്തിന് കാരണമായിട്ടും പ്രദേശത്തെ ആളുകൾക്ക് ഉപകാരപ്രദമായിട്ടും സംരംഭകൻ എന്ന നിലയിൽ തന്നെ കഷ്ടനഷ്ടപ്ങ്ങളിൽ പെടുത്തി മാനസീകമായി തകർക്കുന്നതിന് പഞ്ചാ യത്ത് ബോധപൂർവ്വം ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൈകൂലി കേസിൽ എ. ഇ. യെ അറസ്റ്റ് ചെയ്യുകയും സെക്രട്ടറിയെയും ക്ലാർക്കിനെയും പരാതിയിൽ പരാമർശിക്കുകയും ചെയ്തതിലുള്ള വൈരാഗ്യം മൂലം പഞ്ചായത്ത് ന്യായയുക്തമല്ലാത്ത ആവശ്യങ്ങ ളുമായി പ്രവർത്തിച്ച് കെട്ടിടം റെഗുലറൈസ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് നാളെ (07.11.2023) രാവിലെ മണി 10 മണി മുതൽ മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ ബീസ്സാ ക്ലബ് ഹൗസ് ഉടമയായ താൻ സതൃഗ്രഹമാരംഭിക്കുയാണെന്ന് ഷാജി മോൻ ജേക്കബ് അറിയിച്ചു

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments