Monday, July 8, 2024
spot_imgspot_img
HomeNewsIndiaപ്രചാരണത്തിനിറങ്ങിയ പഞ്ചായത്ത് അംഗത്തിന് നേരെ തിളച്ച കഞ്ഞി ഒഴിച്ചു

പ്രചാരണത്തിനിറങ്ങിയ പഞ്ചായത്ത് അംഗത്തിന് നേരെ തിളച്ച കഞ്ഞി ഒഴിച്ചു

ആറ്റിങ്ങൽ: ലോക്സഭ തെരഞ്ഞെടുപ്പിന് പ്രചാരണത്തിൻ്റെ ഭാഗമായി വീട്ടിലെത്തിയ പഞ്ചായത്ത് അംഗത്തിന് നേരെ തിളച്ച കഞ്ഞി ഒഴിച്ചു പ്രദേശവാസി. ശബരിനിവാസിൽ മുദാക്കൽ പഞ്ചായത്ത് അംഗം ബിജുവാണ് ആക്രമിക്കപ്പെട്ടത്.സംഭവത്തെ തുടർന്ന് ഊരുപൊയ്ക കേനാട്ടുമുക്ക് വലിയവിള വീട്ടിൽ സജിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പൊള്ളലേറ്റ ബിജു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.ആറ്റിങ്ങലിലെ കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ഥി വി.ജോയിക്ക് വേണ്ടി പ്രചാരണം നടത്തുകയായിരുന്നു ബിജു അടക്കമുള്ള പ്രവര്‍ത്തകര്‍.

സംഭവം രാഷ്ട്രീയവല്ല്ക്കരിക്കണ്ടെന്നും സജി മദ്യലഹരിയിലായിരുന്നു എന്നും പോലീസ് പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments