Friday, July 5, 2024
spot_imgspot_img
HomeCrime Newsകൊച്ചിയില്‍ സ്വകാര്യ ബസില്‍ പെണ്‍കുട്ടിക്ക് നേരെ അതിക്രമം ; യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ സ്വകാര്യ ബസില്‍ പെണ്‍കുട്ടിക്ക് നേരെ അതിക്രമം ; യുവാവ് അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ ഓടുന്ന ബസില്‍ പെണ്‍കുട്ടിക്ക് നേരേ അതിക്രമം. ആലുവ- പനങ്ങാട് ബസില്‍ കലൂരില്‍ വച്ചായിരുന്നു സംഭവം. ഉടന്‍തന്നെ ബസ്സിലെ മറ്റുയാത്രക്കാര്‍ ചേര്‍ന്ന് നേപ്പാള്‍ സ്വദേശിയെ പിടികൂടുകയും എറണാകുളം നോര്‍ത്ത് പോലീസിന് കൈമാറുകയുമായിരുന്നു.man arrested in kochi

ആലുവയിലേക്കുള്ള യാത്രയ്ക്കിടെ എറണാകുളം നഗരത്തില്‍വെച്ചാണ് പെണ്‍കുട്ടിക്ക് നേരേ അതിക്രമമുണ്ടായത്.

അതേസമയം, സംഭവത്തില്‍ പെണ്‍കുട്ടി ഇതുവരെയും പരാതി നല്‍കിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പരാതി നല്‍കിയാല്‍ പ്രതിക്കെതിരേ കേസെടുത്ത് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments