തിരുവനന്തപുരം: ഉത്തരായനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ മല്ലിക സുകുമാരന്റെ അഭിനയ ജീവിതത്തിന്റെ അൻപതാം വാർഷികം സുഹൃത്തുക്കൾ ചേർന്ന് മല്ലികാ വസന്തം @ 50 എന്ന പേരിൽ ഫെബ്രുവരി 18 ന് 3.30ന് തമ്പാനൂർ ഡിമോറ ഹോട്ടലിൽ ആഘോഷിക്കുന്നു. malika at 50
ഭക്ഷ്യ മന്ത്രി ജി.ആർ. അനിലിന്റെ അധ്യക്ഷതയിൽ ചേരുന്ന അനുമോദന സമ്മേളനം വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. മല്ലിക സുകുമാരനെ നടൻ സുരേഷ് ഗോപി പൊന്നാട അണിയിച്ച് ആദരിക്കും. സംവിധായകൻ ഷാജി എൻ.കരുൺ ഉപഹാരം സമർപ്പിക്കും.
പന്ന്യൻ രവീന്ദ്രൻ ആണ് മുഖ്യാതിഥി. ഡോ. എം വി.പിള്ള, ബിജു പ്രഭാകർ, ഇന്ദ്രൻസ്, മണിയൻ പിള്ള രാജു ,എം.ജയചന്ദ്രൻ, ജി.സുരേഷ് കുമാർ, ജ്യോതികുമാർ ചാമക്കാല തുടങ്ങിയവർ പ്രസം ഗിക്കും.’ഫ്രണ്ട്സ് ആൻഡ് ഫോസ്’ എന്ന വാട്സാപ് കൂട്ടായ്മ ആണ് പരിപാടിയുടെ മുഖ്യ സംഘാടകർ. ഷാജി കൈലാസ്, നടി മേനക, ഗായകരായ സുദീപ് കുമാർ, രാജലക്ഷ്മി,മജീഷ്യൻ സാമ്രാജ്,നടൻ നന്ദു,നടി ആനി, നടൻ നിരഞ്ജൻ തുടങ്ങിയവർ തുടർന്നുള്ള വിവിധ പരിപാടികളിൽ പങ്കെടുക്കും.