Thursday, February 22, 2024
spot_imgspot_img
HomeNewsമലയാളി താരം മിന്നുമണി മിന്നിച്ചു; ക്യാപ്റ്റൻ ആയ ആദ്യ മത്സരത്തിൽ ഇന്ത്യ എ ടീമിന് വിജയം,...

മലയാളി താരം മിന്നുമണി മിന്നിച്ചു; ക്യാപ്റ്റൻ ആയ ആദ്യ മത്സരത്തിൽ ഇന്ത്യ എ ടീമിന് വിജയം, ഇംഗ്ലണ്ട് വീണു

മലയാളി താരം മിന്നുമണി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് എ ടീമിന്റെ ടി20 നായകവേഷത്തിലുള്ള അരങ്ങേറ്റം മിന്നിച്ചു. ആദ്യ മത്സരത്തില്‍ മൂന്നുറണ്‍സിന് ഇന്ത്യന്‍ എ ടീം ഇംഗ്ലണ്ട് എ ടീമിനെ തോല്‍പ്പിച്ചു.Malayali player Minnumani made her debut as the T20 captain of the Indian Women’s Cricket A team.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് അടിച്ചപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

പതിനേഴാം ഓവറില്‍ ക്യാപ്റ്റന്‍ മിന്നു മണി മികച്ച ഫോമില്‍ കളിച്ച ഇംഗ്ലീഷ് ബാറ്റര്‍ ഹോളി ആര്‍മിറ്റേജിനെ പുറത്താക്കിയതാണ് മത്സരത്തില്‍ വഴിത്തിരിവായത്. ഇന്ത്യ വിജയം കൈവിടുമെന്നിരിക്കെയാണ് മിന്നു മണി ഹോളി ആര്‍മിറ്റേജിനെ (41 പന്തില്‍ 52) റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയത്.

ഇന്ത്യയ്ക്കായി രണ്ട് വീതം വിക്കറ്റ് വീഴ്ത്തി കശ്വീ ഗൗതം, ശ്രേയങ്ക പാട്ടീല്‍ .ഓരോ വിക്കറ്റുകളും സ്വന്തമാക്കി മിന്നു മണി, മന്നത്ത് കശ്യപ്, പി.നായിക് . മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ പരമ്പരയിലെ അടുത്ത രണ്ട് മത്സരങ്ങള്‍ ഡിസംബര്‍ ഒന്ന്, മൂന്ന് തീയതികളിലായി നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments