Monday, July 8, 2024
spot_imgspot_img
HomeNewsInternationalസാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ലെസ്റ്ററിൻ്റെ ദീപാവലി ആഘോഷങ്ങൾ അനിശ്ചിതത്വത്തില്‍

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ലെസ്റ്ററിൻ്റെ ദീപാവലി ആഘോഷങ്ങൾ അനിശ്ചിതത്വത്തില്‍

ലണ്ടൻ: ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും വലിയ ദീപാവലി ആഘോഷത്തിന് പ്രസിദ്ധമാണ് ലെസ്റ്റർ. എന്നിരുന്നാലും, ലെസ്റ്ററിലെ ദീപാവലി ഇത്തവണ പുനരുജ്ജീവിപ്പിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഘോഷത്തിൻ്റെ ഭീമമായ ചിലവ് നഗരസഭയ്ക്ക് താങ്ങാനാവുന്നില്ലെങ്കിൽ പരിപാടി റദ്ദാക്കുമെന്ന സ്ഥിതിയിലാണ്.

രണ്ട് ദിവസത്തെ ഇവൻ്റ് സാധാരണയായി ലെസ്റ്ററിലാണ് നടക്കുന്നത്. 6000 എൽഇഡി വിളക്കുകൾ ഘടിപ്പിച്ച മഹത്തായ ദീപാലങ്കാരവും നടക്കും. ദീപാവലിക്ക് രണ്ടാഴ്ച മുമ്പാണ് ഘോഷയാത്രകളും വെടിക്കെട്ടും നടക്കുന്നത്. അതിനു ശേഷമുള്ള മറ്റൊരു പരിപാടിയാണ് ദീപാവലിയുടെ രാത്രിയിൽ സംഗീതാർച്ചനയും ദീപപ്രദക്ഷിണവും. ലെസ്റ്റർ സിറ്റി കൗൺസിൽ ഇതിനായി 250,000 പൗണ്ട് ചെലവഴിക്കുന്നു.എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇത്രയും തുക ചെലവഴിക്കാൻ കഴിയില്ലെന്ന് ലെസ്റ്റർ മേയർ പീറ്റർ സോൾസ്ബി പറഞ്ഞു. ലെസ്റ്റർ ഈസ്റ്റിലെ കൺസർവേറ്റീവ് സ്ഥാനാർത്ഥി ശിവാനി രാജയും മുൻ എംപി കീത്ത് വാസും ആഘോഷങ്ങള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് പെറ്റീഷന്‍ ആരംഭിച്ചിട്ടുണ്ട്. 40,000-ത്തിലധികം ആളുകൾ പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് പ്രാദേശിക ബിസിനസ്സുകൾക്ക് വലിയ നേട്ടമുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഫെസ്റ്റിവൽ കൗൺസിലിലും ലോക്കൽ കൗൺസിലിലും ഇതുസംബന്ധിച്ച ചർച്ചകൾ ആരംഭിച്ചതായി നഗരസഭാ വക്താവ് പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments