Friday, May 17, 2024
spot_imgspot_img
HomeCinemaCelebrity Newsമലയാളത്തിലെ പ്രമുഖ നടനുമായി വിവാഹം ഉറപ്പിച്ചു ? പ്രതികരണവുമായി ലക്ഷ്മി ഗോപാലസ്വാമി

മലയാളത്തിലെ പ്രമുഖ നടനുമായി വിവാഹം ഉറപ്പിച്ചു ? പ്രതികരണവുമായി ലക്ഷ്മി ഗോപാലസ്വാമി

അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. ജന്മം കൊണ്ട് കര്‍ണാടകക്കാരിയാണെങ്കിലും, കര്‍മം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി ഗോപാലസ്വാമി.lakshmi gopala swami viral words

ബംഗളൂരു സ്വദേശിനിയായ 54കാരിയായ ലക്ഷ്മി ഇന്നും അവിവാഹിതയാണ്. അതുകൊണ്ട് തന്നെ പലപ്പോഴും താരം വിവാഹിതയാകുന്നുവെന്നതരത്തില്‍ വാര്‍ത്തകളും റിപ്പോര്‍ട്ടുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ സമാനമായ ഒരു വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പ്രചിരിച്ചിരുന്നു. മലയാളത്തിലെ ഒരു പ്രമുഖ നടനുമായി താരത്തിന്റെ വിവാഹം ഉറപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വിഷയത്തില്‍ ഇപ്പോഴിതാ നേരിട്ട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി. ഒരു അഭിമുഖത്തിലാണ് ലക്ഷ്മി മനസ്സ് തുറന്നത്.

വാക്കുകൾ

അടുത്ത കാലത്ത് മലയാളത്തിലെ ഒരു പ്രമുഖ നടനുമായി വിവാഹം ഉറപ്പിച്ചുവെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. വിവാഹക്കാര്യത്തില്‍ തനിക്കോ കുടുംബത്തിനോ ഉള്ളതിനേക്കാള്‍ ഉത്കണ്ഠയാണ് മറ്റു ചിലർക്ക്.

മലയാള മാദ്ധ്യമങ്ങളില്‍ വരുന്ന ഇത്തരം വാര്‍ത്തകളെ കുറിച്ച്‌ സുഹൃത്തുക്കളാണ് വിളിച്ച്‌ പറയാറുള്ളത്, എനിക്ക് മലയാളം എഴുതാനോ വായിക്കാനോ ഒന്നും അറിയാത്തതുകൊണ്ടാണ് സുഹൃത്തുക്കള്‍ ഇങ്ങനെ ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. അത്തരം പ്രചാരണങ്ങള്‍ക്ക് പിന്നാലെ പോകാന്‍ നിലവില്‍ സമയമില്ലെന്നാണ് നടി പറയുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments