Friday, July 5, 2024
spot_imgspot_img
HomeNewsInternationalതെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന പ്രതീക്ഷയിൽ ലേബർ പാർട്ടി; തകർക്കാൻ ലക്ഷ്യമിട്ട് ടോറികളും

തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന പ്രതീക്ഷയിൽ ലേബർ പാർട്ടി; തകർക്കാൻ ലക്ഷ്യമിട്ട് ടോറികളും

ലണ്ടൻ: ജൂലൈ നാലിന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി യുകെ രാഷ്ട്രീയ പാർട്ടികൾ. അനായാസ വിജയം നേടുമെന്ന പ്രതീക്ഷയിലാണ് ലേബർ പാർട്ടി. ഈ സമയത്ത്, പ്രധാനമന്ത്രി ഋഷി സുനക് രംഗത്തെത്തി, അവർ നേരിടുന്ന അപകടത്തെക്കുറിച്ച് ഒരിക്കൽ കൂടി വോട്ടർമാരെ ഓർമ്മിപ്പിക്കുന്നത്. ലേബർ പാർട്ടി ഏകപക്ഷീയമായ വിജയം നേടിയാൽ ബ്രിട്ടീഷ് രാഷ്ട്രീയത്തെ ഇടതുപക്ഷത്തേക്ക് മാറ്റി പതിറ്റാണ്ടുകളായി അധികാരത്തിൽ തുടരുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് വോട്ടർമാർ മാറ്റി ചിന്തിക്കുന്നത് തടയുകയാണ് ഋഷി സുനക്കിൻ്റെ ഇപ്പോഴത്തെ ദൗത്യം.

തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകൾ പുറത്താകുമെന്നാണ് എല്ലാ സർവേകളും സൂചിപ്പിക്കുന്നത്. ലേബർ ഭൂരിപക്ഷത്തിൻ്റെ വിജയിച്ചലുള്ള അപകടങ്ങളെക്കുറിച്ച് സുനക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം പുതിയ പാർട്ടി നേതാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കൺസർവേറ്റീവ് പാർട്ടി. കൺസർവേറ്റീവുകൾ തെരെഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പുതിയ നയങ്ങൾ പ്രഖ്യാപിച്ചിരുന്നു, സ്റ്റാർമർ രഹസ്യമായി നികുതി വർദ്ധിപ്പിക്കുവെന്നും, ലേബറിന് വൻ വിജയം നേടുന്നത് അപകടമാണെന്നുമാണ് കണ്‍സര്‍വേറ്റീവുകള്‍ നടത്തുന്ന പ്രചരണം. നികുതി 2000 പൗണ്ട് വർധിപ്പിക്കുമെന്ന് അവർ അവകാശപ്പെടുന്നത് തുടരുന്നു. നിലവിൽ ലേബർ പാർട്ടി 20 പോയിൻ്റിന് മുന്നിലാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments