Friday, May 17, 2024
spot_imgspot_img
HomeNewsKerala News'എന്റെ ആകെയുള്ള വരുമാനമാർഗമായിരുന്നു, ഇതുപോലുള്ള ചീത്തവിളികള്‍ കേട്ട് ഓടുമ്പോള്‍ കിട്ടുന്ന 715 രൂപയാണ് ഒരു ദിവസത്തെ...

‘എന്റെ ആകെയുള്ള വരുമാനമാർഗമായിരുന്നു, ഇതുപോലുള്ള ചീത്തവിളികള്‍ കേട്ട് ഓടുമ്പോള്‍ കിട്ടുന്ന 715 രൂപയാണ് ഒരു ദിവസത്തെ ശമ്പളം’;മനുഷ്യാവകാശ കമ്മിഷനിലും കേസ് കൊടുക്കുമെന്ന്‍ കെഎസ്‌ആർടിസി ഡ്രൈവർ യദു

തിരുവനന്തപുരം: ആകെയുള്ള വരുമാനമാർഗമായിരുന്നുവെന്നും ജോലി കളയിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ ഭീഷണിപ്പെടുത്തിയതായും കെഎസ്‌ആർടിസി ഡ്രൈവർ യദു. തനിക്ക് മനപൂർവം മേയറെ നാണം കെടുത്തേണ്ട കാര്യമില്ല.KSRTC driver says that Mayor Arya Rajendran threatened to lose his job

പക്ഷേ മേയർ എല്ലാവരുടെ മുന്നിലും തന്നെ നാണം കെടുത്തി കൊണ്ടിരിക്കുകയാണ്. മനുഷ്യാവകാശ കമ്മിഷനില്‍ അടക്കം കേസ് നല്‍കുമെന്നും യദു പ്രതികരിച്ചു.

”ഞാനൊരു സാധാരണക്കാരനും കെഎസ്‌ആർടിസിയിലെ താല്‍ക്കാലിക ജീവനക്കാരനുമാണ്. അധികാര ദുർവിനിയോഗമാണ് എന്റെയടുത്ത് കാണിക്കുന്നത്. പ്രതികാരം തീർക്കുകയാണവർ. എനിക്കെതിരെ പഴയ കേസ് നിലവിലുണ്ട് എന്നൊക്കെ പറയുന്നത് വെറുതേയാണ്.

അങ്ങിനെ ഒരു കേസുമില്ല. ഈ കേസില്‍ ഞാൻ കോടതിയില്‍ പോവുകയും, എന്റെ ഭാഗത്ത് തെറ്റില്ലെന്ന് തെളിയിക്കുകയും ചെയ്യും. കുറച്ചുദിവസത്തേക്ക് ഡ്യൂട്ടിക്ക് കയറണ്ട എന്നാണ് ഓഫീസില്‍ നിന്നും അറിയിച്ചിട്ടുള്ളത്.

എന്റെ ആകെയുള്ള വരുമാനമാർഗമായിരുന്നു ഇത്. 715 രൂപയാണ് ഒരുദിവസത്തെ ശമ്ബളം. സാധാ കൂലിപ്പണിക്കാരന് 1000 രൂപ കിട്ടും. ഇതുപോലുള്ള ചീത്ത വിളികള്‍ കേട്ട് ഓടിയാല്‍ കിട്ടുന്ന ശമ്ബളമാണ് 715 രൂപ.

നിന്റെ അപ്പന്റെ വകയാണോ റോഡ് എന്നാണ് എന്നോട് ചോദിച്ചത്. എനിക്ക് മനപൂർവം മേയറെ നാണം കെടുത്തേണ്ട കാര്യമില്ല. പക്ഷേ മേയർ എല്ലാവരുടെ മുന്നിലും എന്നെ നാണംകെടുത്തി കൊണ്ടിരിക്കുകയാണ്. മനുഷ്യാവകാശ കമ്മിഷനിലും ഞാൻ കേസ് കൊടുക്കും.

സർക്കാർ വാഹനം തടഞ്ഞതിന് സാധാരണക്കാരനായിരുന്നെങ്കില്‍ ഇപ്പോള്‍ എന്തെല്ലാം കേസ് ആയേനേ. ഇതിപ്പോള്‍ അങ്ങനെയല്ലല്ലോ? എന്റെ ഭാഗത്താണ് ന്യായമെന്ന് പ്രചരിക്കുന്ന വീഡിയോകളില്‍ എല്ലാം വ്യക്തമാണ്.

തീവ്രവാദികളെ കൊണ്ടുപോകുന്നത് പോലെയാണ് പൊലീസ് എന്നെ കൊണ്ടുപോയത്. വണ്ടി ഒതുക്കി ഇടാൻ പോലും സമ്മതിച്ചില്ല. എന്റെ ജോലി കളയിക്കുമെന്നാണ് മാഡം പറഞ്ഞത്.”

കാറിന് സൈഡ് നല്‍കാതെ ഓടിച്ചെന്നും അശ്ലീല ആംഗ്യം കാട്ടിയെന്നും ആരോപിച്ചാണ് കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റിനെ തടഞ്ഞു നിറുത്തിയതിനെത്തുടർന്ന് മേയർ ആര്യ രാജേന്ദ്രനും ഡ്രൈവറുമായി നടുറോഡില്‍ വാക്കേറ്റം നടന്നത്.

ഭർത്താവും എം.എല്‍.എയുമായ സച്ചിൻ ദേവിനും കുടുംബത്തിനുമൊപ്പം സഞ്ചരിച്ച സ്വകാര്യ കാറാണ് പാളയം സാഫല്യം കോംപ്ലക്സിനു മുന്നിലെ സിഗ്നലില്‍ വേഗതകുറച്ചപ്പോള്‍ കുറുകെയിട്ട് തടഞ്ഞത്. ശനിയാഴ്‌ച രാത്രി 10നായിരുന്നു സംഭവം.

തമ്ബാനൂർ ഡിപ്പോയിലെ താത്കാലിക ഡ്രൈവർ യദു.എച്ചിനെ അവിടെയെത്തിയ കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റു ചെയ്തു. വാക്കേറ്റം നീണ്ടതോടെ ബസിലുണ്ടായിരുന്ന 15 യാത്രക്കാരും അവിടെ ഇറങ്ങി. മറ്റൊരു ഡ്രൈവറെ കൊണ്ടുവന്ന് ബസ് തമ്ബാനൂരിലെത്തിക്കുകയായിരുന്നു.

ഭർത്താവിനെക്കൂടാതെ സഹോദരനും സഹോദര ഭാര്യയുമടക്കമാണ് മേയർക്കൊപ്പം കാറിലുണ്ടായിരുന്നത്. വിവാഹ സത്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്നു. പട്ടം മുതല്‍ കാറിന് സൈഡ് കൊടുത്തിരുന്നില്ല.

പിന്നീട് ബസ് ഒതുക്കിയതോടെ കടന്നുപോയി. എന്നാല്‍, അമിതവേഗത്തില്‍ പിന്നാലെയെത്തിയ ബസ് കാറിനെ ഇടിക്കാൻ ശ്രമിച്ചെന്നും ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമാണ് മേയറുടെ പരാതി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments