Friday, July 5, 2024
spot_imgspot_img
HomeNewsതന്ത്രി ചതിച്ചു!.ക്ഷേത്രം പൊളിച്ചു കളഞ്ഞ് പുനരുദ്ധരിക്കാമെന്ന വാഗ്ദാനം തട്ടിപ്പായിരുന്നു?.പൊളിച്ചുകളഞ്ഞ ക്ഷേത്രത്തിന്റെ പുനർനിർമാണം നിലച്ചതോടെ കുറുപ്പന്തറ ശനീശ്വര...

തന്ത്രി ചതിച്ചു!.ക്ഷേത്രം പൊളിച്ചു കളഞ്ഞ് പുനരുദ്ധരിക്കാമെന്ന വാഗ്ദാനം തട്ടിപ്പായിരുന്നു?.പൊളിച്ചുകളഞ്ഞ ക്ഷേത്രത്തിന്റെ പുനർനിർമാണം നിലച്ചതോടെ കുറുപ്പന്തറ ശനീശ്വര ക്ഷേത്രംക്രൈസ്തവ സഭക്ക് കൈമാറാനൊരുങ്ങി  ഭാരവാഹികൾ!!

കോട്ടയം/കടുത്തുരുത്തി : കുറുപ്പുന്തറ ശ്രീ ശനീശ്വരക്ഷേത്രം പുനർനിർമ്മിക്കമെന്ന വാഗ്ദാനം ചെയ്ത് ഹൈദരാബാദിലെ വിവിധ ക്ഷേത്രങ്ങളുടെ തന്ത്രി എന്ന് അവകാശപ്പെട്ടയാളുടെ കെണിയിൽ കുടുങ്ങി ക്ഷേത്രം പൊളിച്ച ക്ഷേത്ര ഭാരവാഹികൾ വെട്ടിലായി. ക്ഷേത്ര നിർമ്മാണം പാതിവഴിയിൽ നിലച്ചതോടെ വിവിധ
ഹൈന്ദവസംഘടനാ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ സാമ്പത്തിക സഹായം തേടിയെങ്കിലും ആരും സഹായഹസ്തം നീട്ടാത്ത സാഹചരൃത്തിലാണ് ക്ഷേത്രം കൈസ്തവ സഭക്ക് കൈമാറാനുള്ള നീക്കം നടത്തുന്നത്.ക്ഷേത്രം നല്ല നിലയിൽ പുനർനിർമ്മിച്ച് പ്രതിഷ്ഠ നടത്താനായിരുന്നു ക്ഷേത്രമുഖൃകാരൃദർശിആർഷശ്രീ ശിവമയി ആഗ്രഹിച്ചത്.എന്നാൽ നിർമ്മാണം തടസ്സപ്പെട്ടതോടെ പുനർനിർമാനമെന്ന സ്പ്നത്തിന് കരിനിഴൽ വീണത് ഭാരവാഹികളെ നിരാശ്ശരാക്കി .ഇതോടെ മറ്റുനിവൃത്തിയില്ലാതെ ക്ഷേത്രഭാരവാഹികൾ പ്രദേശത്തെ പള്ളി അധികൃതരുമായി ചർച്ചനടത്തി.

ഹൈന്ദ്രാബാദിൽ വിവിധ ക്ഷേത്രങ്ങളുടെ തന്ത്രി യെന്നവകാശപ്പെട്ട കൊച്ചി സ്വദേശിയുടെ വാഗ്ദാനം വിശ്വസിച്ചാണ് ക്ഷേത്രം പൊളിച്ച്ത്. പുനരുദ്ധാരണ പ്രവർത്തനവുമായി ബന്ധപെട്ട് ട്രസ്റ്റ് ഭാരവാഹികളെ തന്ത്രിയെന്ന് പറയുന്നയാൾ കബളിപ്പിച്ചതായി കാണിച്ച് ക്ഷേത്രം കാര്യദർശി മുഖ്യമന്ത്രി , വൈക്കം എ എസ് പി എന്നിവർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.ഉയർന്ന രാഷ്ട്രീയ നേതാക്കളുമായുള്ള അയയാളുടെ അടുപ്പമാണ് കേസിൽ മെല്ലപോക്കുണ്ടാകാൻ കാരണം.

കഴിഞ്ഞ വർഷം ഏപ്രിൽ 17 നായിരുന്നു സംഭവങ്ങളുടെ തുടക്കം. കൊച്ചി സ്വദേശി തന്ത്രി ക്ഷേത്രത്തിൽ എത്തി എല്ലാം ചുറ്റിനടന്ന് കണ്ടതിന്ശേഷം, ജോതിഷപരമായും താന്ത്രികവിധിപ്രകാരവും ക്ഷേത്രം വിപുലീകരിക്കേണ്ട ആവിശ്യകതകൾ ക്ഷേത്രം ട്രസ്റ്റിനെ പറഞ്ഞ് ബോധ്യപെടുത്തി. പുനരുദ്ധാരണം സംബധിച്ച മുഴുവൻ തുകയും താൻ കണ്ടെത്തി കൊള്ളാമെന്നും ക്ഷേത്രം ഭാരവാഹികളെ പറഞ്ഞ് വിശ്വസിപ്പിച്ചു. തന്നെ ട്രസ്റ്റ് ചെയർമാനാക്കി നോട്ടീസ് അടിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.

ഇതേ ആവശ്യങ്ങൾ അംഗീകരിച്ച ക്ഷേത്രം ഭാരവാഹികൾ കഴിഞ്ഞ വർഷം ഏപ്രിൽ 28 ന് ക്ഷേത്രാങ്കണത്തിൽ വച്ച് കടുത്തുരുത്തു എം എൽ എ യുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു. തുടർന്ന് യോഗത്തിൽ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ താൻ ഏറ്റെടുക്കുന്നതായും ആറ് മാസത്തിനകം ക്ഷേത്ര പണികൾ പൂർത്തിയാക്കി പുന പ്രതീഷ്ഠ നടത്തും എന്നതായിരുന്നു ധാരണ. തുടർന്ന് ഏകദേശം 60 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തികൾ നടത്തുവാൻ എസ്റ്റിമേറ്റ് എടുപ്പിക്കുകയും നിർമ്മാണത്തിന്റെ മുഴുവൻ ചിലവും തന്ത്രിയെന്നയാൾ ഏറ്റെടുക്കുകയും തുടർന്ന് ക്ഷേത്രം പൊളിക്കുകയും ചെയ്തു. തുടർന്ന് പല ഘട്ടങ്ങളിൽ ആയി ഇയാൾ നാല് ലക്ഷത്തി ഇരുപത്തി അയ്യായിരത്തി അറുനൂറ്റി അമ്പത് രൂപ ക്ഷേത്രം ട്രസ്റ്റിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു.

എന്നാൽ നിർമ്മാണ പ്രവർത്തികൾ തുടങ്ങിയതു മുതൽ ഇയാൾ ഫോൺ എടുക്കുകയോ ക്ഷേത്രത്തിൽ വരുകയോ ചെയ്യുന്നില്ലാ എന്നും പരാതിയിൽ പറയുന്നു. ഇയാൾ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള ക്ഷേത്രങ്ങളിൽ സമാന രീതിയിൽ കബളിപ്പിക്കൽ നടത്തിയിട്ടുള്ളതായും പല സ്ഥലങ്ങളിൽ പല പേരുകളിൽ ക്ഷേത്രം തന്ത്രി ആയും പ്രഭാക്ഷകനായും.

ജോതിഷി ,വാസ്തു കൺസൾട്ടന്റ് പൂജാരി തുടങ്ങിയ വേക്ഷ ങ്ങളിൽ എത്താറുണ്ട് എന്നും ശനീശ്വര ക്ഷേത്ര ഭാരവാഹികൾ പരാതിയിൽ പറയുന്നു. ഇയാൾ കബളിപ്പിച്ച് പിൻന്മാറിയതോടെ ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ച അവസ്ഥയിൽ ആണ്. പൊളിച്ചുകളഞ്ഞ ക്ഷേത്രത്തിന്റെ അരുകിൽ താല്ക്കാലിക ഷെഡ്ഡിലാണ് ശനിദേവ വിഗ്രഹത്തെയും നവഗ്രഹങ്ങളെയും പൂജക്കായി പ്രതിഷ്ഠിച്ചിരിക്കുന്നത്.ക്ഷേത്രനിർമ്മാണം നിലച്ച സാഹചരൃത്തിൽ ഗതൃന്തരമില്ലാതെയാണ് ക്ഷേത്രം ക്രൈസ്തവസഭക്ക് കൈമാറാനുള്ള നീക്കവുമായി ഭാരവാഹികൾ മുമ്പോട്ട് പോകുന്നത്

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments