Friday, July 5, 2024
spot_imgspot_img
HomeNewsKerala Newsവിവാഹത്തിന് നാളെണ്ണിക്കഴിയവെ ദുരന്തം വന്നെത്തി, പുതിയ വീട്ടിലേക്ക് കയറി താമസിക്കണമെന്ന ആഗ്രഹം ബാക്കി സ്റ്റെഫിന്റെ മരണം;...

വിവാഹത്തിന് നാളെണ്ണിക്കഴിയവെ ദുരന്തം വന്നെത്തി, പുതിയ വീട്ടിലേക്ക് കയറി താമസിക്കണമെന്ന ആഗ്രഹം ബാക്കി സ്റ്റെഫിന്റെ മരണം; കണ്ണീരണിഞ്ഞ് കോട്ടയം പാമ്പാടി

കോട്ടയം: കുവൈത്തിലെ തൊഴിലാളി ക്യാംപിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 16 ആയി. ഇന്നലെയുണ്ടായ ദുരന്തത്തിൽ 49 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അവരിൽ 40 ഇന്ത്യക്കാരാണുള്ളത്.kottayam pambady stephin death

അതിനിടെ തീപിടിത്തത്തില്‍ മരിച്ച പാമ്ബാടി സ്വദേശി സ്റ്റെഫിന്‍ ഏബ്രഹാം സാബുവിന്റെ മരണത്തില്‍ വിതുമ്ബി വീട്ടുകാരും നാട്ടുകാരും.

അടുത്ത മാസം അവധിക്കു വരാനിരിക്കെയാണ് ദുരന്തവാര്‍ത്ത എത്തിയത്.

സ്റ്റെഫിന്‍ അടുത്തമാസം നിര്‍മ്മാണം പൂര്‍ത്തിയായ പുതിയ വീട്ടിലേക്ക് താമസം മാറുന്നതിന് വേണ്ടിയാണ് നാട്ടില്‍ വരാനിരുന്നത്. നിലവില്‍ വാടകയ്ക്കാണ് സ്റ്റെഫിനും കുടുംബവും താമസിക്കുന്നത്. വര്‍ഷങ്ങളായുള്ള ഇവരുടെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട് . അതിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്ബോഴാണ് യുവാവിന്റെ വിയോഗം.

പുതിയ വീട്ടിലേക്ക് താമസം മാറിയതിന് ശേഷം സ്റ്റെഫിന്റെ വിവാഹം നടത്താനായിരുന്നു കുടുംബം തീരുമാനിച്ചിരുന്നത്. വിവാഹം ഉറപ്പിച്ചിരിക്കെയാണ് നാടിനെ നടുക്കിയ ദുരന്തവാര്‍ത്ത എത്തിയത്. ആറുമാസം മുന്‍പാണ് സ്റ്റെഫിന്‍ നാട്ടില്‍ വന്നത്. കഴിഞ്ഞ ദിവസം രാത്രിയും സ്റ്റെഫിന്‍ അമ്മയെ വിളിച്ചിരുന്നു.

ഇരുമാരിയേല്‍ സാബു ഫിലിപ്പ്, ഷേര്‍ളി സാബു ദമ്ബതികളുടെ മകനാണ് സ്റ്റെഫിന്‍. കുവൈത്തില്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്യുകയായിരുന്നു. സഹോദരന്‍ ഫെബിനും ഇതേ കമ്ബനിയില്‍ ജോലി ചെയ്യുകയാണ്. കെവിന്‍ മറ്റൊരു സഹോദരനാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments