Friday, May 17, 2024
spot_imgspot_img
HomeCrime Newsപ്രണയ വിവാഹം, 4 വർഷത്തെ ദാമ്പത്യം, പിന്നാലെ സ്ത്രീധനത്തെ ചൊല്ലി പീഡനം : ആത്മഹത്യ ചെയ്ത...

പ്രണയ വിവാഹം, 4 വർഷത്തെ ദാമ്പത്യം, പിന്നാലെ സ്ത്രീധനത്തെ ചൊല്ലി പീഡനം : ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കോട്ടയം: ഭർതൃഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അനിൽ വർക്കി അറസ്റ്റിൽ. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അതിരമ്പുഴ സ്വദേശിനി ഷൈമോൾ ആത്മഹത്യ ചെയ്തത്.

ഭർത്താവിനെതിരെ സ്ത്രീധനത്തെ ചൊല്ലിയുള്ള മരണം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുള്ള കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ അനില്‍ വര്‍ക്കിയെ റിമാൻഡ് ചെയ്തു.

സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഭര്‍ത്താവ് അറസ്റ്റിലായത്. യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് നിരന്തരം ശാരീരിക മാനസിക പീഡനത്തിന് വിധേയമാക്കിയെന്നാണ് ആരോപണം.

ഷെെമോള്‍ അതിരമ്ബുഴ സ്വദേശിയായ ഓട്ടോ ഡ്രെെവര്‍ അനില്‍ സേവ്യറിനെ പ്രണയിച്ച്‌ വിവാഹം കഴിച്ചത് നാല് വര്‍ഷം മുൻപാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച യുവതി സ്വന്തം വീട്ടില്‍ തിരിച്ചെത്തിയിരുന്നു.

എന്നാല്‍ ഇനി പ്രശ്നങ്ങളുണ്ടാകില്ലെന്ന് അനിലിന്റെ വീട്ടുകാര്‍ ഉറപ്പ് നല്‍ക്കുകയും പിന്നാലെ മടങ്ങി പോകുകയായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാവിലെ അമ്മയെ പോണില്‍ വിളിച്ച ഷെെമോള്‍ വീണ്ടും അനിലിന്റെ ഉപദ്രവത്തെ കുറിച്ച്‌ പരാതി പറഞ്ഞു. പിന്നെ ഒരു മണിക്കൂറിന് ശേഷം ഷെെമോളുടെ മരണ വാര്‍ത്തയാണ് കുടുംബത്തെ തേടിയെത്തിയത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments