Monday, July 1, 2024
spot_imgspot_img
HomeCrime Newsബെംഗളൂരുവില്‍നിന്ന്‌ കോഴിക്കോട്ടേക്ക് കടത്തിയത് രണ്ടുകോടിയുടെ മയക്കുമരുന്ന് ; യുവതി അറസ്റ്റില്‍

ബെംഗളൂരുവില്‍നിന്ന്‌ കോഴിക്കോട്ടേക്ക് കടത്തിയത് രണ്ടുകോടിയുടെ മയക്കുമരുന്ന് ; യുവതി അറസ്റ്റില്‍

കോഴിക്കോട്: രണ്ടുകോടിയുടെ മയക്കുമരുന്നുമായി യുവതി അറസ്റ്റില്‍. ആലപ്പുഴ പുന്നപ്ര സ്വദേശി ജുമി ആണ് അറസ്റ്റിലായത്.

യുവതിയെ പോലീസ് ഇന്ന് പിടികൂടിയത് ബെംഗളൂരുവില്‍ നിന്നാണ്. ബെംഗളൂരുവില്‍നിന്ന്‌ വില്‍പ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്നതായിരുന്നു ഈ മയക്കുമരുന്ന്.

യുവതിയാണ് ഈ മയക്കുമരുന്ന് ബെംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് കടത്തിയത് എന്നാണ് പോലീസ് പറയുന്നത്. ഇതേ കേസുമായി ബന്ധപ്പെട്ട് പെരുവണ്ണാമുഴി സ്വദേശി ആല്‍ബിൻ സെബാസ്റ്റ്യൻ, ഷൈൻ ഷാജി എന്നിവരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു.

മേയ് 19-ന് പുതിയങ്ങാടി എടയ്ക്കല്‍ ഭാഗത്തെ വാടകവീട് കേന്ദ്രീകരിച്ച്‌ ലഹരിക്കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തില്‍ പോലീസ് നടത്തിയ പരിശോധയില്‍ രണ്ടുകോടിയിലധികം വിലവരുന്ന മയക്കുമരുന്ന് പിടികൂടിയിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments