Friday, May 17, 2024
spot_imgspot_img
HomeNewsകനത്ത ഇടിമിന്നല്‍; ആലപ്പുഴയില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമിന് സമീപത്തെ സിസിടിവി ക്യാമറകള്‍ നശിച്ചു

കനത്ത ഇടിമിന്നല്‍; ആലപ്പുഴയില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമിന് സമീപത്തെ സിസിടിവി ക്യാമറകള്‍ നശിച്ചു

ആലപ്പുഴ: വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമിന് സമീപത്തെ സിസിടിവി ക്യാമറകള്‍ കേടായി. ആലപ്പുഴ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ സ്‌ട്രോങ് റൂമിലെ ക്യാമറകളാണ് കേടായത്. രാത്രി ഉണ്ടായ കനത്ത മഴയിലും ഇടി മിന്നലിലുമാണ് എട്ട് ക്യാമറകള്‍ കേടായത്.In Alappuzha, the CCTV cameras near the strong room were destroyed

ഇന്നലെ രാത്രി ഏഴ് മണിയോടെ ശക്തമായ ഇടിവെട്ടും മഴയും പ്രദേശത്തുണ്ടായിരുന്നു. ഒരു മണിക്കൂറോളം മഴ തുടര്‍ന്നു. ഇതിന് പിന്നാലെയാണ് സിസടിവി ക്യാമറകള്‍ കേടായത്. വിവരം ജില്ലാ കളക്ടര്‍ സ്ഥാനാര്‍ത്ഥികളെ ഫോണില്‍ വിളിച്ച്‌ അറിയിക്കുകയായിരുന്നു.

ആലപ്പുഴയിലെ ഏഴ് നിയോജകമണ്ഡലങ്ങളില്‍ നിന്നെത്തിച്ച വോട്ടിങ് യന്ത്രങ്ങളാണ് കനത്ത കാവലില്‍ ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. രണ്ടെണ്ണമൊഴികെയുള്ളവയുടെ അറ്റകുറ്റപ്പണി നടത്തി അര്‍ധരാത്രിയോടെ പ്രവര്‍ത്തനക്ഷമമാക്കി.

പൂര്‍ണമായും തകര്‍ന്ന രണ്ട് ക്യാമറകള്‍ ശരിയാക്കാനായിട്ടില്ല. അവയ്ക്ക് പകരം ഇന്ന് പുതിയ ക്യാമറകള്‍ സ്ഥാപിക്കും. വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ചീഫ് ഇലക്ഷന്‍ എജന്റ് എം ലിജു രാത്രി തന്നെ വരണാധികാരിയ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. ഈ കേന്ദ്രത്തില്‍ തന്നെയാണ് വോട്ടെണ്ണലും നടക്കുക.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments