Friday, July 5, 2024
spot_imgspot_img
HomeNewsInternationalതാറുമാറായ വാടക മേഖല; മുന്നറിയിപ്പുമായി ഹൗസിംഗ് അസോസിയേഷനുകൾ

താറുമാറായ വാടക മേഖല; മുന്നറിയിപ്പുമായി ഹൗസിംഗ് അസോസിയേഷനുകൾ

യുകെ വാടക മേഖല ഏറേ പ്രതിസന്തിയിലൂടെ കടന്നുപോയിട്ടും തെരെഞ്ഞെടുപ്പ് ചർച്ചകളിൽ രാഷ്ട്രീയ പാർട്ടികൾ ഈ വിഷയത്തിൽ മൗനം പാലിക്കുകയാണെന്ന് ആരോപിച്ച് വിവിധ ഹൗസിംഗ് സംഘടനകൾ.സമീപ വർഷങ്ങളിൽ, യുകെയിലെ ശരാശരി വാടക ശരാശരി വേതന വളർച്ചയെക്കാൾ കൂടുതലാണ്. ജൂലൈ നാലിന് നടന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം വിവിധ രാഷ്ട്രീയ പാർട്ടികൾ ഈ വിഷയത്തിൽ മൗനം തുടരുകയാണ്.ഈ പൊതുതിരഞ്ഞെടുപ്പിൽ യുകെയിലെ തകരുന്ന വാടക സമ്പ്രദായം ശരിയാക്കാൻ ആരും ധൈര്യപ്പെടില്ലെന്ന് ഹൗസിംഗ് ഗ്രൂപ്പുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വാടക പ്രതിസന്ധി പാർട്ടി നേതാക്കൾ നിർണ്ണായകമായി പരിഹരിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു.ഈ സാഹചര്യത്തിൽ, പ്രധാനമന്ത്രി ഋഷി സുനക്, പ്രതിപക്ഷ നേതാവ് കെയർ സ്റ്റാർമർ എന്നിവർക്കുള്ള തുറന്ന കത്തും പ്രസിദ്ധീകരിച്ചു. ഭവനരഹിതർ, ദാരിദ്ര്യം, ചൂഷണം എന്നിവയിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ രക്ഷിക്കാൻ ഈ നൂതന നിർദ്ദേശം സഹായിക്കുമെന്ന് വാടകക്കാരെ പ്രതിനിധീകരിക്കുന്ന ഗ്രൂപ്പുകൾ പറഞ്ഞു.

വാടകയിൽ 40% വർധനയുണ്ടായി, പലരും വീടുവിട്ടിറങ്ങാൻ നിർബന്ധിതരായിട്ടുണ്ട്. വാടക നിയന്ത്രണങ്ങൾ, അന്യായമായ കുടിയൊഴിപ്പിക്കലുകളുടെ സമ്പൂർണ നിരോധനം, സോഷ്യൽ ഹൗസിംഗിൽ കൂടുതൽ നിക്ഷേപം എന്നിവ ഉറപ്പ് വരുത്താൻ പാർട്ടി നേതാക്കൾ തയ്യാറാകണമെന്ന് ന്യൂ ഇക്കണോമി ഫൗണ്ടേഷനും റെൻ്റ് ജനറേഷനും പോലുള്ള ഗ്രൂപ്പുകൾ പറഞ്ഞു.കാര്യമായ ഇടപെടലില്ലാതെ നിലവിലെ പ്രതിസന്ധി രൂക്ഷമാകുമെന്ന് അവർ മുന്നറിയിപ്പ് നൽകി. യുകെയിലെ ശരാശരി വാടക സമീപ വർഷങ്ങളിൽ ശരാശരി വേതന വളർച്ചയേക്കാൾ വേഗത്തിലാണ് ഉയർന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments