Friday, July 5, 2024
spot_imgspot_img
HomeNewsInternationalയുകെയിൽ ദീർഘകാലത്തേക്ക് വീട് വാടകയ്‌ക്ക് കൊടുക്കുന്നവർ സൂക്ഷിക്കുക; വാടക വീട് ലക്ഷ്യം വെച്ച് കഞ്ചാവ് മാഫിയകൾ

യുകെയിൽ ദീർഘകാലത്തേക്ക് വീട് വാടകയ്‌ക്ക് കൊടുക്കുന്നവർ സൂക്ഷിക്കുക; വാടക വീട് ലക്ഷ്യം വെച്ച് കഞ്ചാവ് മാഫിയകൾ

ലണ്ടൻ: രാജ്യത്ത് മയക്കുമരുന്ന് ഉൽപ്പാദനവും വിൽപനയും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി സൂചിപ്പിക്കുന്ന ഞെട്ടിക്കുന്ന സംഭവങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. മയക്കുമരുന്ന് മാഫിയയുടെ നടപടിമൂലം ത്രിശങ്കയിലെ ഒരു വീട്ടുടമയുടെ അവസ്ഥയെക്കുറിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. വടക്കൻ ലണ്ടനിൽ ഒരു വീടുള്ള റീവ്സ്, വിദേശത്ത് ദീർഘകാല ജോലിയുടെ ഭാഗമായി അത് വാടകയ്ക്ക് നൽകാൻ തീരുമാനിച്ചതോടെ വീട്ടുടമയുടെ കഷ്ടപ്പാടുകൾ ആരംഭിച്ചു. റീവ്സിൻ്റെ വീട് കഞ്ചാവ് മാഫിയയിലെ അംഗങ്ങളാണ് വാടകയ്ക്ക് എടുത്തത്. കുറ്റവാളികളായതിനാൽ അവർ വീടിനും, സ്വത്തിന് വലിയ നാശം നഷ്ടമാണ് വരുത്തിയത്. കഞ്ചാവ് വളർത്തുന്നതിനും മറ്റ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനും തൻ്റെ സ്വത്ത് ഉപയോഗിക്കുന്നതിന് പുറമേ, അവർ വീട്ടിൽ തന്നെ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പത്ത് ടണ്ണിലധികം മണ്ണാണ് കഞ്ചാവ് കൃഷിക്കാര്‍ അദ്ദേഹത്തിന്റെ ബെഡ്‌റൂമില്‍ നിക്ഷേപിച്ചിരുന്നത്. കൂടാതെ, കുറ്റവാളികൾ വീടിൻ്റെ വെൻ്റിലേഷനിൽ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.

കഞ്ചാവ് ഫാമുകളുമായി ബന്ധമുള്ള കുറ്റവാളികൾ ഈ തട്ടിപ്പുകളിൽ കൂടുതലായി ഏർപ്പെടുന്നു, ഇവർ ദീർഘകാല ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് വേണ്ടി വിദൂര സ്ഥലങ്ങളിൽ പോകുന്നവരുടെ വീടുകൾ വാടകയ്‌ക്കെടുക്കുന്നു. സംഭവം പോലീസ് കണ്ടെത്തിയതിനെ തുടർന്ന് റീവ്സിൻ്റെ വീട്ടിൽ നിന്ന് ലക്ഷക്കണക്കിന് പൗണ്ട് വിലമതിക്കുന്ന 400 കഞ്ചാവ് ചെടികൾ പോലീസ് പിടിച്ചെടുത്തു. വിദേശത്ത് ജോലിക്ക് തയ്യാറെടുക്കുന്നതിനിടെയാണ് റീവ്സ് വീട് വാടകയ്ക്ക് നൽകുമെന്ന് പരസ്യം നൽകിയത്. തൻ്റെ കുടുംബം വളരെക്കാലമായി അകലെയാണെന്ന് മനസ്സിലാക്കിയ ഒരു ഏജൻ്റ് റീവ്സിനെ ബന്ധപ്പെട്ടു. ലണ്ടനിലെ ഒരു തൊഴിലാളിവർഗ കുടുംബത്തിനാണ് വീട് വാടകയ്‌ക്കെടുത്തതെന്ന് കരുതി ഏജൻ്റ് റീവ്സിനെ കബളിപ്പിച്ചു. വാടകയ്‌ക്കെടുത്തയാൾ വടകപോലും കൊടുക്കാത്ത സ്ഥിതിയിലായി. മാത്രമല്ല ക്രിമിനൽ പ്രവർത്തനങ്ങൾക്ക് വേണ്ടിയും ഉപയോഗിച്ചു. ഏജൻ്റും വാടകക്കാരനും നൽകിയ വിലാസം തെറ്റാണെന്ന് പിന്നീട് പോലീസ് കണ്ടെത്തി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments