Friday, July 5, 2024
spot_imgspot_img
HomeNewsചർമം തിളങ്ങണോ : ഒരല്പം തേൻ മതി

ചർമം തിളങ്ങണോ : ഒരല്പം തേൻ മതി

തേന്‍ ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് . തേനിൽ അടങ്ങിയിരിക്കുന്ന ആന്‍റി ബാക്ടീരിയൽ ഗുണങ്ങൾക്കും ആന്‍റി ഓക്‌സിഡന്‍റുകളും ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കും. പ്രകൃതിദത്തമായതിനാൽ തേന്‍ മുഖത്ത് പുരട്ടുന്നതുകൊണ്ട് യാതൊരുവിധ പാർശ്വഫലങ്ങളുമുണ്ടാകില്ല.honey for face

ചർമ്മത്തിന് ഈർപ്പം പകരാനും ചർമ്മത്തിലെ സുഷിരങ്ങൾ വൃത്തിയാക്കാനും, മുഖക്കുരുവിന്‍റെ പ്രശ്നം സുഖപ്പെടുത്താനും കറുത്ത പാടുകളെ അകറ്റാനും മുഖം തിളങ്ങാനും ചര്‍മ്മം മൃദുവാകാനും തേന്‍ സഹായിക്കും. തേൻ ചർമ്മ സംരക്ഷണത്തിന് എങ്ങനെ ഉപയോ​ഗിക്കണമന്ന് നോക്കാം.

തേൻ ചർമ്മത്തിന് വളരെ നല്ലതാണ്. ഇതൊരു ക്ലെൻസറായി ഉപയോ​ഗിക്കാവുന്നതാന്. അതിനായി ചെറിയ ചൂട് വെള്ളത്തിൽ അൽപ്പം തേൻ ചേർത്ത് യോജിപ്പിക്കുക. ഇനി ഇത് മുഖം കഴുകാൻ ഉപയോ​ഗിക്കാം. മുഖത്ത് അഴുക്കും മറ്റും പൊടി പടലങ്ങളും മാറ്റാൻ വളരെ നല്ലതാണ് ഇങ്ങനെ ഉപയോ​ഗിക്കുന്നത്. നല്ല തിളക്കമുള്ള ചർമ്മത്തിന് ഈ ക്ലെൻസർ ഏറെ സഹായകമാണ്.

തേൻ ഉപയോ​ഗിച്ചുള്ള സ്ക്രബുകൾ മുഖത്തെ ചുളിവുകൾ അകറ്റാനും പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളുമൊക്കെ തടയാനും സഹായിക്കും. ഇതിനായി പഞ്ചസാരയ്ക്കൊപ്പമോ അല്ലെങ്കിൽ ഓട്സിന് ഒപ്പമോ തേൻ ചേർത്ത് മുഖം നന്നായി സ്ക്രബ് ചെയ്യുക.

കൂടാതെ തേൻ ഉപയോ​ഗിച്ചുള്ള മാസ്കുകൾ ചർമ്മത്തിന് വളരെ നല്ലതാണ്. തേൻ വെറുതെ എടുത്ത് മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാവുന്നതാണ്. മുഖക്കുരു കറുത്ത പാടുകൾ, നിറ വ്യത്യാസം എന്നിവയൊക്കെ മാറ്റാൻ ഇത് ഏറെ സഹായിക്കും. ഒന്ന് മാത്രം ശ്രദ്ധിച്ചാൽ മതി ശുദ്ധമായ തേൻ മുഖത്ത് പുരട്ടുക എന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments