Monday, July 1, 2024
spot_imgspot_img
HomeNewsKerala Newsകോട്ടയം കിഴക്കന്‍ മേഖലയില്‍ കനത്തമഴ; തീക്കോയില്‍ മണ്ണിടിച്ചില്‍,ഭരണങ്ങാനം വില്ലേജ് ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുൾപൊട്ടി വീടുകൾക്ക്...

കോട്ടയം കിഴക്കന്‍ മേഖലയില്‍ കനത്തമഴ; തീക്കോയില്‍ മണ്ണിടിച്ചില്‍,ഭരണങ്ങാനം വില്ലേജ് ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുൾപൊട്ടി വീടുകൾക്ക് നാശ നഷ്ടം, ഈരാറ്റുപേട്ട-വാഗമണ്‍ റൂട്ടില്‍ ഗതാഗത നിരോധനം

കോട്ടയം: കോട്ടയത്ത് കനത്ത മഴ തുടരുന്നു. തലനാട് മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഈരാറ്റുപേട്ട നടക്കലിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.Heavy rain in Kottayam East region

ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ ചൊവ്വാഴ്ച കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് റെഡ് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. 24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിൽ കൂടുതലായി മഴ ലഭിക്കുന്നതിനെയാണ് അതിതീവ്രമായ മഴയായി (Extremely Heavy Rainfall) കണക്കാക്കുന്നത്.

വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു. കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചതിനാലും ജില്ലയിലെ ഇലവീഴാപൂഞ്ചിറ,ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട – വാഗമൺ റോഡിലെ രാത്രികാലയാത്രയും നിരോധിച്ച് ജില്ലാ കളക്ടർ  ഉത്തരവായി.

മാഞ്ഞുർ വില്ലേജിലുള്ള വി. എൽ. തോമസ് സ്മാരക കമ്മ്യൂണിറ്റി ഹാളിൽ ക്യാമ്പ് ആരംഭിച്ചു. നിലവിൽ 3 കുടുംബങ്ങളിലായി 12 പേരാണ് ക്യാമ്പിൽ ഉള്ളത്.

ഭരണങ്ങാനം വില്ലേജ് ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുൾപൊട്ടി വീടുകൾക്ക് നാശ നഷ്ടമുണ്ടായി.

അതിതീവ്ര മഴയെത്തുടർന്ന് മീനച്ചിലാറിൽ ജലനിരപ്പ് ഉയർന്നതിനാൽ മീനച്ചിലാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു.

അഞ്ഞൂറ്റിമംഗലം എന്ന സ്ഥലത്ത് രണ്ട് പ്ലൈവുഡ് ഫാക്ടറികളിലേക്ക് പുറകുവശത്തുനിന്നും മണ്ണിടിഞ്ഞ് വീണു.
ശബ്ദം കേട്ട് ജോലിക്കാർ ഒഴിഞ്ഞുമാറിയതിനാൽ ആളപായം ഉണ്ടായില്ല.
സേന സംഭവസ്ഥലത്ത് എത്തി ജെസിബി ഉപയോഗിച്ച് കല്ലുംമണ്ണും നീക്കം ചെയ്യാൻ നിർദ്ദേശം നൽകി.

ഈരാറ്റുപേട്ട ക്രോസ് വെയില്‍ വെള്ളം കയറി.

തലനാട് വെള്ളാനിയിൽ ഉരുൾ പൊട്ടൽ റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു. ആളപായം ഇല്ല .ഒരു റബ്ബർ മിഷൻ പുര ഒഴുകി പോയി പ്രദേശത്ത്കൃഷി നാശം ഉണ്ട്. റോഡിൽ മുഴുവൻ കല്ലും മണ്ണുമാണ്. വെള്ളാനി പ്രദേശം ഒറ്റപെട്ടു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments