Friday, July 5, 2024
spot_imgspot_img
HomeNewsKerala Newsകോട്ടയത്ത് അതിതീവ്രമഴ. ഉരുൾ പൊട്ടൽ. വ്യാപക നാശനഷ്ടം

കോട്ടയത്ത് അതിതീവ്രമഴ. ഉരുൾ പൊട്ടൽ. വ്യാപക നാശനഷ്ടം

കോട്ടയം: ജില്ലയിൽ അതിതീവ്രമഴയിൽ മലയോര പ്രദേശങ്ങളിൽ ഉരുൾ പൊട്ടലും മണ്ണിടിച്ചിലും വെള്ളപൊക്കവും രൂക്ഷം. ഭരണങ്ങാനം വില്ലേജ് ഇടമറുക് ചൊക്കല്ല് ഭാഗത്താണ് ഉരുള്‍പൊട്ടലുണ്ടായത്. പ്രദേശത്തെ ഏഴ് വീടുകള്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. വ്യാപകമായി കൃഷിനാശമുണ്ടായി. ആളയപായമില്ല. കോട്ടയത്ത് ഇന്ന് രാവിലെ മുതല്‍ അതിശക്തമായ മഴയാണ്.heavy rain allert in kottayam

തലനാട് പഞ്ചായത്തിലെ ഇല്ലിക്കകല്ലിന് സമീപം ചോനമലയിലും ഉരുള്‍ പൊട്ടലുണ്ടായി. ഉരുളില്‍ നരിമറ്റം ചോവൂര്‍ ഇലവുമ്പാറ പൊതുമരാമത് റോഡ് തകര്‍ന്നു. പിണക്കാട്ട് കുട്ടിച്ചന്റെ വീടിന്റെ സമീപത്തുള്ള ആട്ടിന്‍ കൂടും ഒലിച്ചുപോയി. കല്ലേപുരയ്ക്കല്‍ ജോമോന്‍, ജോര്‍ജ് പീറ്റര്‍, മൂത്തനാനിക്കല്‍ മനോജ് എന്നിവരുടെ പുരയിടത്തില്‍ വ്യാപക കൃഷി നാശമുണ്ടായി.

കോട്ടയം ജില്ലയില്‍ വരും ദിവസങ്ങളില്‍ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകള്‍ ലഭിച്ചതിനാല്‍ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലെ രാത്രികാലയാത്രയും നിരോധിച്ച് ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി ഉത്തരവ് പുറത്തിറക്കി.

മൂന്നാനി ഗാന്ധി സ്ക്വയറിലും വെള്ളം കയറി.കനത്തമഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്നു മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്നു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ മൂന്നാനിയിൽ സ്ഥാപിച്ച ഗാന്ധി സ്ക്വയറിലും വെള്ളം കയറി.

ലോയേഴ്സ് ചേമ്പർ റൂട്ടിൽ മെയിൻ റോഡിൽ നിന്നും അമ്പതടി ഉള്ളിലേയ്ക്ക് മാറ്റി സ്ഥാപിച്ച ഗാന്ധിസ്ക്വയറിനു ചുറ്റും വെള്ളം കയറുകയായിരുന്നു.

വിശാലമായ രീതിയിൽ നാലരയടി ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന പ്ലാറ്റ്ഫോമിൻ്റെ നടകളിലും വെള്ളം കയറി. പ്രതിമയുടെ ഭാഗത്തേയ്ക്ക് വെള്ളം ഉയരാനുള്ള സാധ്യത കുറവാണെന്നും പ്ലാറ്റ്ഫോമിന് കേടുപാടുകൾ ഉണ്ടായിട്ടില്ലെന്നാണ് മനസിലാക്കാൻ സാധിക്കുന്നതെന്നും ഗാന്ധി സ്ക്വയറിൽ പരിശോധന നടത്തിയശേഷം ചെയർമാൻ എബി ജെ ജോസ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ എന്നിവർ അറിയിച്ചു

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments