Friday, July 5, 2024
spot_imgspot_img
HomeNewsബ്രിട്ടനില്‍ ഉഷ്ണ തരംഗം : വൈക്കോല്‍ പനി, ശാസകോശ പ്രശ്നങ്ങളില്‍ ജാഗ്രത

ബ്രിട്ടനില്‍ ഉഷ്ണ തരംഗം : വൈക്കോല്‍ പനി, ശാസകോശ പ്രശ്നങ്ങളില്‍ ജാഗ്രത

മറ്റൊരു ഉഷ്ണ തരംഗം കൂടി ബ്രിട്ടണിൽ എത്തുമ്പോള്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വിദഗ്ധര്‍. അടുത്ത അഞ്ച് ദിവസത്തേക്ക് ഇംഗ്ലണ്ടിലെ അന്തരീക്ഷത്തില്‍, അമിതമായ തോതില്‍ പരാഗരേണുക്കള്‍ വ്യാപിച്ചേക്കുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പു നല്‍കുന്നു.

വെയ്ല്‍സിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും ഇത് സംഭവിച്ചേക്കാം. തിങ്കളാഴ്ച ആകുമ്പോഴേക്കും സ്‌കോട്ട്‌ലാന്‍ഡിന്റെ വടക്കെ അറ്റത്തുള്ള പ്രദേശങ്ങളിലും പരാഗരേണുക്കള്‍ വാപിക്കും. അതുകൊണ്ടു തന്നെ വരുന്ന ആഴ്ച ആസ്ത്മ,

ശ്വാസകോശ രോഗങ്ങള്‍ എന്നിവ ഉള്ളവര്‍ മുന്‍കരുതല്‍ എടുക്കണമെന്ന് ആസ്ത്മ + ലംഗ് യു കെ യും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചുമ, ശ്വാസം വലിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നീ ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കാനും സാധ്യതയുണ്ട്.

ആസ്ത്മ ബാധിതര്‍ അവരുടെ പ്രിവന്റീവ് ഇന്‍ഹേലര്‍, നിര്‍ദ്ദിഷ്ട രീതിയില്‍ എന്നും ഉപയോഗിക്കണം. മാത്രമല്ല, റിലീവര്‍ ഇന്‍ഹേലര്‍ ഏത് സമയവും കൂടെ കരുതണം. രോഗബാധക്ക് സാധ്യതയുള്ളവര്‍, ഈ ദിവസങ്ങളില്‍ കഴിയുന്നതും പുറത്തിറങ്ങാതിരിക്കുകയാണ് ഉചിതം എന്നും വിദഗ്ധര്‍ പറയുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments