Friday, May 17, 2024
spot_imgspot_img
HomeCinemaCelebrity Newsബിഗ് ബോസിലെ ഉള്ളടക്കം അടിയന്തരമായി പരിശോധിക്കണം: സുപ്രീം കോടതി റിയാലിറ്റി ഷോ ബിഗ് ബോസിന് സുപ്രീം...

ബിഗ് ബോസിലെ ഉള്ളടക്കം അടിയന്തരമായി പരിശോധിക്കണം: സുപ്രീം കോടതി റിയാലിറ്റി ഷോ ബിഗ് ബോസിന് സുപ്രീം കോടതിയുടെ നോട്ടീസ്.

പരിപാടിയുടെ ഉള്ളടക്കം അടിയന്തരമായി പരിശോധിക്കാൻ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തോട് കോടതി നിർദേശിച്ചു.മലയാളത്തിൻ്റെ ആറാം സീസൺ സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.

എൻഡമോൾ ഷൈൻ, സ്റ്റാർ ഇന്ത്യ ഷോയുടെ സംഘാടകർ, ഷോയുടെ അവതാരകൻ മോഹൻലാൽ, ഷോയിലെ മത്സരാർത്ഥി റോക്കി എന്നിവർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.

ശാരീരിക ആക്രമണം അടക്കമുള്ള നിയമവിരുദ്ധ കൺടെൻ്റ് സംപ്രേക്ഷണം ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി അഭിഭാഷകൻ ആദർഷ് എസ് നൽകിയ ഹർജി പരിഗണിച്ചാണ് കോടതി നടപടി. ഹർജി ഈ മാസം 25ന് കോടതി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എൽ.മുഹമ്മദ് മുസ്താഖ്, അറ്റോർണി ജനറൽ അബ്ദുൾ ഹക്കിം എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments