Friday, May 17, 2024
spot_imgspot_img
HomeCinemaസീരിയല്‍ താരം ഹരിത ജി.നായര്‍ വിവാഹിതയായി; വരൻ 'ദൃശ്യം 2' എഡിറ്റര്‍ വിനായക്

സീരിയല്‍ താരം ഹരിത ജി.നായര്‍ വിവാഹിതയായി; വരൻ ‘ദൃശ്യം 2’ എഡിറ്റര്‍ വിനായക്

സിനിമ സീരിയല്‍ താരം ഹരിത ജി.നായര്‍ വിവാഹിതയായി. ദൃശ്യം 2, ട്വല്‍ത് മാന്‍ തുടങ്ങിയ സിനിമകളുടെ എഡിറ്ററായ വിനായക് ആണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ദൃശ്യം 2, 12 ത്ത് മാന്‍ റാം തുടങ്ങിയ സിനിമകളുടെ എഡിറ്റര്‍ ആണ് വിനായക്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ചെറുപ്പം തൊട്ടേയുള്ള സുഹൃത്തുക്കളാണ് ഇരുവരും. എന്നാല്‍ തങ്ങള്‍ക്കിടയില്‍ ഫ്രണ്ട്ഷിപ്പ് സ്റ്റോറി മാത്രമേ ഉള്ളൂവെന്നും ലവ് സ്റ്റോറി ഉണ്ടായിരുന്നില്ലെന്നും ഹരിത നേരത്തെ പറഞ്ഞിരുന്നു. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമാണ് ഇതെന്നും.

ഏഷ്യാനെറ്റിന്‍റെ കസ്തൂരിമാന്‍ എന്ന പരമ്പരയിലെ ശ്രീക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ഹരിത പ്രേക്ഷകശ്രദ്ധയിലേക്ക് എത്തുന്നത്. പിന്നീട് തിങ്കള്‍ക്കലമാന്‍ എന്ന പരമ്പരയിലെ കീര്‍ത്തി എന്ന കഥാപാത്രവും ശ്രദ്ധ നേടിയിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments