Friday, May 17, 2024
spot_imgspot_img
HomeLifestyleHealth & Fitnessഎന്നും ചെറുപ്പമായിരിക്കാം; ഈ എട്ട് കാര്യങ്ങൾ ശ്രദ്ധിച്ചാൽ

എന്നും ചെറുപ്പമായിരിക്കാം; ഈ എട്ട് കാര്യങ്ങൾ ശ്രദ്ധിച്ചാൽ

എന്നും ചെറുപ്പമായിരിക്കാൻ ഏറ്റവും പ്രധാനം ആരോ​ഗ്യമുള്ള ഒരു ഹൃദയം ഉണ്ടാവുക എന്നതാണ്. ഉയർന്ന ഹൃദയാരോഗ്യം പ്രായമാകുക എന്ന പ്രക്രിയയുടെ വേ​ഗത കുറയ്‌ക്കും. ഈ പറയുന്ന എട്ട് കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കും എന്നും ചെറുപ്പമായി ഇരിക്കാം. പ്രായമാവുക എന്ന സ്വാഭാവിക പ്രതിഭാസത്തെ ആറ് വർഷം വരെ പിന്നോട്ടാക്കാം എന്നാണ് ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ നിന്നും കണ്ടെത്തിയത്. ആരോഗ്യമുള്ള ഹൃദയം നിങ്ങളെ ചെറുപ്പക്കാരാക്കും. ജീവശാസ്ത്രപരമായി പ്രായം കുറഞ്ഞിരിക്കുക എന്നത് രോഗങ്ങളെ അകറ്റി നിർത്തുക എന്നത് മാത്രമല്ല, ദീർഘായുസും മരണം സംഭവിക്കാനുള്ള സാധ്യത കുറയും എന്നതുമാണ്.

Follow these eight rules to be young forever

എന്തൊക്കെയാണ് ആ എട്ട് കാര്യങ്ങൾ

ആരോഗ്യകരമായ ഭക്ഷണ രീതി- ആരോ​ഗ്യം നോക്കി കൃത്യമായ ഡയറ്റിന് അനുസരിച്ച് ഭക്ഷണം കഴിക്കുക.മുന്നിൽ കാണുന്നതെന്തും കഴിക്കുന്ന ശീലം മാറ്റുക.

കൃത്യമായ വ്യായാമം- ശരീരത്തിനും മാനാസികാരോ​ഗ്യത്തിനും കൃത്യമായി വ്യായാമം ചെയ്യുന്നത് ശീലമാക്കാം. വ്യായാമം വളരെ പ്രധാനമാണ് നല്ല ആരോ​ഗ്യത്തിന്.

പുകവലി പാടില്ല- പുകവലി പാടെ ഉപേക്ഷിക്കുന്നതാണ് മെച്ചപ്പെട്ട ഹൃദയാരോ​ഗ്യത്തിന് നല്ലത്

നല്ല ഉറക്കം- ഉറക്കക്കുറവ് അത് ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കും. ആറ് മുതൽ എട്ട് മണിക്കൂർ വരെ കൃത്യമായ ഉറക്കം.

അമിത ശരീര ഭാരം ഒഴിവാക്കുക- ശരീരഭാരം കൂടാതെ ശ്രദ്ധിക്കാം. അമിത ഭാരം നിങ്ങളുടെ ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കാം

രക്ത സമ്മർദ്ദം, രക്തത്തിലെ പഞ്ചസാര താഴ്‌ന്ന കൊളോസ്‌ട്രോൾ അളവ്, എന്നിവയുടെ അളവ് നിയന്ത്രിക്കുക. ഇക്കാര്യങ്ങൾ നിങ്ങളുടെ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നതോടെ പ്രായമാവുക എന്ന സ്വാഭാവിക പ്രക്രിയയെ മന്ദഗതിയിലാക്കാം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments