Friday, May 17, 2024
spot_imgspot_img
HomeNRIGulfഷാര്‍ജയില്‍ വൻ തീപിടിത്തം; 5 മരണം, 44 പേര്‍ക്ക് പരിക്ക്

ഷാര്‍ജയില്‍ വൻ തീപിടിത്തം; 5 മരണം, 44 പേര്‍ക്ക് പരിക്ക്

ഷാർജ: ഷാർജയില്‍ വൻ അഗ്നിബാധയില്‍ അഞ്ചുപേർ വെന്തുമരിച്ചു. അല്‍നഹ്ദയിലെ 38 നിലകളുള്ള താമസ സമുച്ചയത്തില്‍ ആണ് വൻ തീപിടിത്തമുണ്ടായത്.fire in sharja

സംഭവത്തില്‍ 44 പേർക്ക് പരിക്കേറ്റു. മരിച്ചവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.

പരിക്കേറ്റവരില്‍ 17 പേർ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. 27 പേരുടെ പരിക്ക് ഗുരുതരമല്ല. താമസക്കാരില്‍ പലർക്കും പുക ശ്വസിച്ച്‌ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു.

അപകടത്തിനു പിന്നാലെ സ്ഥലത്തെത്തിയ അഗ്നിശമന സേനയും പൊലീസും കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ച്‌ തീ നിയന്ത്രണ വിധേയമാക്കി. 18, 26 നിലകളിലെ ഇലക്‌ട്രിക്കല്‍ ട്രാൻസ്ഫോർമറുകളില്‍ നിന്നാണ് തീ പടർന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments