Thursday, February 22, 2024
spot_imgspot_img
HomeCinemaCelebrity News"അവൾ ഡിപ്രെഷനിലാണ്…" അയാൾ എന്തുകൊണ്ടത് പറഞ്ഞെന്ന് എനിക്ക് അറിയില്ല!; അധികം വൈകാതെ ആത്മഹത്യ ചെയ്യുമെന്ന കമന്റിന്...

“അവൾ ഡിപ്രെഷനിലാണ്…” അയാൾ എന്തുകൊണ്ടത് പറഞ്ഞെന്ന് എനിക്ക് അറിയില്ല!; അധികം വൈകാതെ ആത്മഹത്യ ചെയ്യുമെന്ന കമന്റിന് മറുപടി

കഴിഞ്ഞ കുറച്ച നാളുകളായി ബാലയും ഭാര്യ എലിസബത്തും വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുകയാണ്.സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരുടെയും പോസ്റ്റുകളും മറ്റും പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ എലിസബത്തിന്റെ പുതിയ വീഡിയോയാണ് വൈറൽ ആവുന്നത്.elizabath about bad incident

തന്നെ കുറിച്ച് മുൻവിധികളോടെ ചിലർ എഴുതിയ കമന്റുകളോടാണ് എലിസബത്ത് പുതിയ വീഡിയോയിലൂടെ പ്രതികരിച്ചത്. ‘അത്ര സന്തോഷത്തിൽ ആയിരുന്നില്ല ഞാൻ അതുകൊണ്ടാണ് വീഡിയോ ചെയ്യാതെ ഇരുന്നത്.

ഒരു കാര്യം നമ്മൾ ചെയ്യുമ്പോൾ ആത്മാർഥമായി ചെയ്യണമല്ലോ അതുകൊണ്ടാണ് ഒന്നും പോസ്റ്റ് ചെയ്യാഞ്ഞത് ഞാൻ. ഞാൻ ഏറ്റവും ഒടുവിൽ ഇട്ടത് ഒരു മെന്റൽ ഹെൽത്തിന്റെ വീഡിയോയാണ്.’

‘ആൾക്കാർ അറ്റൻഷൻ കിട്ടാൻ വേണ്ടി എടുത്തിടുന്ന ഒരു സംഭവമാണിത്. ഒപ്പമുള്ള ആളുകൾക്ക് അങ്ങനെ ഒരു അവസ്ഥ വന്നാൽ ഒരാളും സപ്പോർട്ട് ചെയ്യില്ല. ഒരാൾ ഇപ്പോൾ വളരെ ഡിപ്രഷനിലാണ്. നമ്മൾ അത് കാര്യമാക്കില്ല. നമുക്ക് ഇമ്പോർട്ടൻസി കൊടുക്കുന്നത് വളരെ കുറവായിരിക്കും അങ്ങനെ ഉള്ള ആളുകൾ നിരവധിയാണ്. സൂയിസൈഡൽ റേറ്റും ഇപ്പോൾ കൂടി കൊണ്ടിരിക്കുകയാണ്.’

‘ഒരാളുടെ വിഷമത്തിൽ സന്തോഷിക്കുന്ന ഒരുപാട് ആളുകളുണ്ട്. നമ്മൾ വിഷമിക്കുമ്പോൾ മറ്റൊരാളുടെ സപ്പോർട്ട് കിട്ടുമെന്ന് ചിന്തിക്കുന്നത് വളരെ തെറ്റായ കാര്യം തന്നെയാണ്.

അത് നടക്കാത്ത കാര്യമാണ്. ഞാൻ ഇങ്ങനെ വീഡിയോയിട്ട സമയത്ത് കമന്റുകൾ നോക്കിയപ്പോൾ വളരെ മോശമായ രീതിയിൽ കമന്റിട്ടിരിക്കുന്നത് ഞാൻ കണ്ടിരുന്നു. ആ ഇവൾ ഡിപ്രെഷനിലാണ്.’

‘അധികം വൈകാതെ ഇവൾ ആത്മഹത്യ ചെയ്യുമെന്നും കമന്റുകൾ കണ്ടിരുന്നു. ഇതേപോലെ സിമിലറായ ഒരുപാട് കമന്റുകൾ ഞാൻ കണ്ടിരുന്നു. അതായത് ഒരാളുടെ വിഷമത്തിൽ സന്തോഷിക്കുന്ന പോലെ ഒരാൾ മരിക്കുന്നത് സന്തോഷിക്കുന്നപോലെ തോന്നി. ഇപ്പോൾ ഞാൻ ഡിപ്രെഷനിലാണോ വിഷമത്തിലാണോ എന്നുളളതൊക്കെ വേറെ കാര്യം.’

‘ഞാൻ ഡിപ്രഷനിൽ ആണ് എന്ന് തോന്നിയിട്ടുണ്ട് എങ്കിൽ അ എന്തിനാണ് ഇങ്ങനെയുള്ള കാര്യങ്ങൾ പറയുന്നത്. ആ കമന്റിട്ട ആളെ എനിക്ക് അറിയില്ല. എന്നിട്ടും എന്തിനാണ് അയാൾ എനിക്ക് എതിരെ ഇങ്ങനെയൊക്കെ പറയുന്നത്.

കാരണം ഞാൻ ഒരാൾക്കും ഒരു ശല്യവും ചെയ്തിട്ടില്ല എന്നാണ് എന്റെ വിശ്വാസം. ഞാൻ ഡിപ്രഷനിലാണെന്ന് തോന്നിയിട്ടുണ്ടെങ്കിൽ അയാൾക്ക് മിണ്ടാതെ ഇരിക്കാം.’

‘അല്ലെങ്കിൽ ഒരു നല്ല വാക്ക് അയാൾക്ക് പറയാം. പക്ഷെ ഉപദ്രവിക്കാനുള്ള കമന്റുകൾ ഇടണോ..? ഇന്നത്തെ കാലത്ത് ഉപദ്രവം ചെയ്യുന്ന ആളുകളാണ് കൂടുതൽ. മനുഷ്യർക്ക് മനുഷ്യരോടുള്ള സ്നേഹം കുറവാണ്.

എല്ലാവർക്കും സ്വന്തം കാര്യം മാത്രമാണ് വലുത്. ഡിപ്രഷനിലേക്ക് പോകുന്ന ആളുകൾ പ്രധാനമായും ചെയ്യുന്നത് സ്വന്തം കാര്യം നോക്കാതെ നടക്കുന്നവരാണ്. അവർ കൂടുതൽ പ്രിയപ്പെട്ടവർക്ക് വേണ്ടിയാണ് ജീവിക്കുന്നത്.’

‘എന്നാൽ കുറച്ചു കഴിഞ്ഞിട്ട് ഇവരൊന്നും കൂടെ ഇല്ലെന്ന് മനസിലാകുമ്പോളാണ് ഒരു വൃത്തികെട്ട അവസ്ഥയിലേക്ക് എത്തുന്നത്. ആരും കൂടെ ഇല്ലെന്ന് അറിയുമ്പോഴാണ് നമ്മൾ പലതും ചിന്തിക്കുന്നത്. നമ്മൾ ജോലി ചെയ്യാൻ പോലും മറന്നു പോയിട്ടാകും ഇവരുടെ ഒപ്പം നിൽക്കുക.

ജോലി ചെയ്യാതെ വന്നാൽ നമുക്ക് ബേസിക് നീഡ്‌സ് പോലും കിട്ടാതെ വരും. ഡിപ്രെഷനൊക്കെ അനുഭവിക്കുന്നുണ്ടെങ്കിൽ കൂടെ ആരും ഇല്ലെങ്കിൽ നമ്മൾ നമ്മളെ തന്നെ അതിൽ നിന്നും പുറത്തേക്ക് കൊണ്ടുവരണം.’ അതാണ് വേണ്ടത് ‘ഒരു സൈക്യാട്രിസ്റ്റിനെ കാണാൻ ശ്രമിക്കുകയും ഒരു ഡെയിലി റുട്ടീൻ ശീലമാക്കുകയും വേണം.

ഭക്ഷണമൊക്കെ റെഗുലറാക്കാൻ നോക്കണം. എല്ലാ കാര്യങ്ങൾക്കും ഉപരി ഒരു ജോലി നേടണം. ചെറിയ പൈസയാണെങ്കിലും ഉറപ്പായും ജോലിക്ക് പോകാൻ ശ്രമിക്കണം. സ്വന്തമായി കിട്ടുന്ന പത്തുരൂപയാണെങ്കിലും അത് വലുതാണ്.’ ‘വേറെ ആരുടയും ആവശ്യം നമുക്ക് അപ്പോൾ ഉണ്ടാകില്ല.

മെന്റൽ ഹെൽത്തിനെക്കുറിച്ച് ഞാൻ ഒരുപാട് വീഡിയോസ് ചെയ്തിട്ടുണ്ട്. നമ്മുടെ ലൈഫ് സ്റ്റൈലിൽ കുറെ മാറ്റങ്ങൾ കൊണ്ടുവരിക, യാത്രകൾ ചെയ്യുക, നമ്മുടെ ഇഷ്ടങ്ങൾ നടപ്പാക്കാൻ ശ്രമിക്കുക അങ്ങനെ പലതും നമുക്കായി ചെയ്യാം ഡിപ്രെഷനിൽ നിന്നും മോചിതരാകാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments