Friday, May 17, 2024
spot_imgspot_img
HomeLifestyleHealth & Fitnessഅടിവയറ്റിൽ അസഹ്യമായ വേദന; പരിശോധനയില്‍ മൂത്ര സഞ്ചിയില്‍ കണ്ടത് അര കിലോ ഭാരമുള്ള കല്ല്; ഒടുവില്‍...

അടിവയറ്റിൽ അസഹ്യമായ വേദന; പരിശോധനയില്‍ മൂത്ര സഞ്ചിയില്‍ കണ്ടത് അര കിലോ ഭാരമുള്ള കല്ല്; ഒടുവില്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

അടൂര്‍: അസഹ്യമായ അടിവയര്‍ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ അറുപത്തിയഞ്ചുകാരന്റെ മൂത്ര സഞ്ചിയില്‍ കണ്ടത് അര കിലോ ഭാരമുള്ള കല്ല്.elderly recovered from sever pain by rare surgery at lifeline hospital

ഓച്ചിറ സ്വദേശി അബ്ദുല്‍ റഹ്മാൻ കുഞ്ഞിന്റെ മൂത്ര സഞ്ചിയില്‍ നിന്നാണ് 15 സെന്റീമീറ്റ‍ര്‍ വലിപ്പമുള്ള രണ്ട് കല്ലുകള്‍ കിട്ടിയത്.

സംസ്ഥാനത്ത് ഇത് വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിൽ ഏറ്റവും വലിപ്പമുള്ള മൂത്ര സഞ്ചിയിലെ കല്ലുകളിൽ ഒന്നാണ് ഇതെന്നാണ് കരുതുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇടവിട്ട് മൂത്രത്തിൽ പഴുപ്പ്, രക്തമയം, അടിവയറിൽ നിരന്തര വേദന തുടങ്ങിയ പ്രശ്നങ്ങളായിരുന്നു അബ്ദുൽ റഹ്മാൻ കുഞ്ഞിനെ അലട്ടിയത്.

ഏതാണ്ട് പത്തിലേറെ വർഷങ്ങളായി ഈ പറയുന്ന ബുദ്ധിമുട്ടുകളുമായി ജീവിക്കുകയായിരുന്നു അദ്ദേഹം. രണ്ടാഴ്ച്ച മുൻപ് യൂറോളജി വിഭാഗം തലവൻ ഡോ. ദീപു ബാബുവിനെ കാണാനെത്തിയത്.

സർജറിവിഭാഗം തലവൻ ഡോ. മാത്യൂസ് ജോൺ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ.അജോ എം.അച്ചൻകുഞ്ഞ്, നഴ്സുമാരായ സാംസി, സില്ല എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. ഇത്രയും വലുപ്പമുള്ള കല്ല് മൂത്രസഞ്ചിയിൽനിന്ന് നീക്കുന്നത് അത്യപൂർവമാണെന്ന് ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ.എസ്. പാപ്പച്ചൻ, ഡയറക്ടർ ഡെയ്സി പാപ്പച്ചൻ, ഡോ. ജോർജ് ചാക്കച്ചേരി, പി.ആർ.ഒ. ഡി. ശ്രീകുമാർ എന്നിവർ അറിയിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments