Monday, July 22, 2024
spot_imgspot_img
HomeEditorialനവകേരള യാത്രക്കൊപ്പം 'രക്ഷാപ്രവര്‍ത്തനം' തുടര്‍ന്ന് ഡിവൈഎഫ്ഐ, ഗവര്‍ണ്ണര്‍ക്കെതിരെ കരിങ്കാടിയുമായി ചാടിവീണ് എസ്എഫ്ഐ,തന്നെ കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി...

നവകേരള യാത്രക്കൊപ്പം ‘രക്ഷാപ്രവര്‍ത്തനം’ തുടര്‍ന്ന് ഡിവൈഎഫ്ഐ, ഗവര്‍ണ്ണര്‍ക്കെതിരെ കരിങ്കാടിയുമായി ചാടിവീണ് എസ്എഫ്ഐ,തന്നെ കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി ഗൂഢാലോചന നടത്തുന്നുവെന്ന് ഗവർണർ; മുഖ്യന്‍റെ സംരക്ഷണത്തിന് പോലീസിനൊപ്പം ഗുണ്ടകളും!,മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മാത്രം മതിയോ സുരക്ഷയെന്ന് കോടതി

കോട്ടയം: പിണറായി സര്‍ക്കാരിന്റെ നവകേരള യാത്ര തുടങ്ങിയതോടെ യാത്രക്കെതിരെ പ്രതിഷേധങ്ങളും ശക്തമാണ്. അതോടൊപ്പം പ്രതിഷേധക്കാരെ ഒതുക്കാനുള്ള ഡിവൈഎഫ്ഐക്കാരുടെ ആക്രമണവും ശക്തമാവുകയാണ്.DYFI’s violence against protestors along with Navakerala Yatra

നവകേരള ബസിന് കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ്കാരെ മര്‍ദ്ദിച്ച ഡിവൈഎഫ്ഐ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനക്കനുസരിച്ച് പ്രതിഷേധം നടക്കുന്നിടത്തെല്ലാം രക്ഷാപ്രവര്‍ത്തനം തുടരുന്ന കാഴ്ചയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്.

ഇന്നലെ പെരുമ്പാവൂരില്‍ നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കെ എസ് യു ക്കാരെ മര്‍ദ്ദിച്ചതും എംഎൽഎ എല്‍ദോസ് കുന്നപ്പിള്ളിയെ ആക്രമിച്ചതും വലിയ ചര്‍ച്ചയായിരുന്നു.  പരിക്കേറ്റ കെഎസ്‌യു പ്രവർത്തകനെ ആശുപത്രിയിൽ കൊണ്ടുപോയ സമയത്താണ് അക്രമണമുണ്ടായത്.

ആശുപത്രിയിൽ നിന്ന് ഇറങ്ങിയ എംഎൽഎയും കൂട്ടരെയും ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട എൽദോസ് കുന്നപ്പിള്ളി എംഎൽഎ ചികിത്സ തേടി.

ഇരുപതോളം ഡിവൈഎഫ്ഐ പ്രവർത്തകർ സംഘം ചേർന്നാണ് ആക്രമിച്ചതെന്നും എംഎൽഎ പറയുന്നു. പൊലീസ് എംഎൽഎയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മർദ്ദനത്തിൽ എംഎൽഎയുടെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.

ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസിന്റെ വേഷത്തിൽ വരുന്നുവെന്നും കാക്കി വസ്ത്രം അണിഞ്ഞ അവർ ലാത്തി കയ്യിൽ എടുക്കുന്നുവെന്നും ഡിവൈഎഫ്ഐ പ്രവർത്തകർ ഗുണ്ടകളെ പോലെ പെരുമാറുന്നുവെന്നും എൽദോസ് എംഎൽഎ ആരോപിച്ചു.

അതേസമയം ബസിനു നേരെ ഷൂ എറിഞ്ഞ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. എന്നാല്‍ ബസിനു നേരെ ഷൂസ് എറിഞ്ഞാല്‍ എങ്ങനെ വധശ്രമത്തിന് കേസ് എടുക്കാന്‍ കഴിയുമെന്നും നീതി എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും പെരുമ്പാവൂര്‍ കോടതി വ്യക്തമാക്കി.

പൊലീസ് ഉപദ്രവിച്ചതായി കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ വെളിപ്പെടുത്തി.  പ്രതികളെ തല്ലിച്ചതക്കാന്‍ ആരാണ് അധികാരം നല്‍കിയതെന്നും മര്‍ദിച്ച ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലേക്ക് വീണ്ടും ഇവരെ എങ്ങനെ നല്‍കുമെന്നും കോടതി ചോദിച്ചു.

പൊതുസ്ഥലത്തു വെച്ച് പ്രതികളെ മര്‍ദിച്ചവര്‍ എവിടെയാണ്. എന്തുകൊണ്ട് അവരെ അറസ്റ്റ് ചെയ്തില്ല , മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മാത്രം മതിയോ സുരക്ഷ? മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെയുള്ള പരാതി വിശദമായി എഴുതി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

എല്ലായിടത്തും പോലീസ് നോക്കി നില്‍ക്കെയാണ് ഡിവൈഎഫ്ഐയും എസ് എഫ് ഐയും ഗുണ്ടായിസം അഴിച്ചു വിടുന്നത്. മാനന്തവാടി കൈതക്കലിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യൂത്ത് ലീഗ് പ്രവർത്തകരെ ഡിവൈഎഫ്ഐക്കാർ ജീപ്പിനുള്ളിൽവച്ച് മർദ്ദിച്ചിരുന്നു.

സര്‍ക്കാരിന് വേണ്ടി പോലീസ് ഇത്തരം അതിക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്ന ആരോപണമാണ് തുടക്കം മുതല്‍ ഉയരുന്നത്.

ഇതിനിടെ സര്‍വകലാശാലകളിൽ സംഘപരിവാര്‍വത്കരണത്തിന് എതിരെ എസ്എഫ്ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ കാര്‍ നിര്‍ത്തി നടുറോഡിലിറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പ്രതിഷേധിച്ചു.

തിരുവനന്തപുരം പേട്ട പള്ളിമുക്കിലാണ് അസാധാരണ സംഭവങ്ങൾ നടന്നത്. തനിക്ക് മതിയായ സുരക്ഷയൊരുക്കിയില്ലെന്ന് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച ഗവര്‍ണര്‍, തന്നെ കായികമായി നേരിടാൻ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തോടെയാണ് എസ്എഫ്ഐ ഗുണ്ടകൾ ഇറങ്ങിയതെന്നും പറഞ്ഞു.

തന്നെ കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി ഗൂഢാലോചന നടത്തുന്നുവെന്ന് ഗവർണർ വിമര്‍ശിച്ചു. സംസ്ഥാനത്ത് ഗുണ്ടാ രാജാണ് നടക്കുന്നത്. തനിക്കെതിരെ പ്രതിഷേധിക്കുന്നത് ക്രിമിനലുകളാണ്.

ക്രിമിനലുകൾ വാഹനത്തിന്റെ ചില്ലിൽ വന്നിടിച്ചു. നാലുവർഷം മുമ്പ് കണ്ണൂരിൽ വച്ചും ആക്രമിക്കാൻ ശ്രമം നടന്നു. ഗുണ്ടകൾ തിരുവനന്തപുരം നഗരം ഭരിക്കാൻ ശ്രമിക്കുന്നു. സമ്മർദ്ദത്തിന് വഴങ്ങാത്തത് കൊണ്ട് തനിക്കെതിരെ ഭീഷണിയാണോ?

കാറിൽ നിന്ന് താൻ പുറത്തിറങ്ങിയപ്പോൾ ഗുണ്ടകൾ ഓടിയതെന്തിന്. സംസ്ഥാനത്ത് ഗുണ്ടാ രാജ് അനുവദിക്കില്ല.അത് വിലപ്പോവില്ല.

പൊലീസിന് പ്രതിഷേധത്തെ കുറിച്ച് നേരത്തെ അറിയാമായിരുന്നു. മുഖ്യമന്ത്രിയുടെ കാറിന് മുന്നിൽ ഇങ്ങനെ വരാനാകുമോ? തലസ്ഥാനത്ത് ഗുണ്ടാ ഭരണമാണെന്ന് വിമര്‍ശിച്ച ഗവര്‍ണര്‍, ഇതാണോ തനിക്കുള്ള സുരക്ഷയെന്നും ചോദിച്ചു.

നവകേരള സദസിന്റെ പേരിൽ സിപിഎം ക്രിമിനലുകൾ സംസ്ഥാനത്ത് വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് പ്രതിപ്ക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. അക്രമത്തിന് മുഖ്യമന്ത്രിയാണ് പ്രോത്സാഹനം നൽകുന്നത്. നിരപരാധികളെ പോലും ക്രിമിനലുകൾ മർദ്ദിക്കുകയാണ്.

കാക്കി പാന്റും വെള്ള ടി ഷർട്ടും ഇട്ടവർ മർദ്ദിച്ചവരുടെ കൂട്ടത്തിലുണ്ട്. അവർ പൊലീസുകാരാണോ പാർട്ടിക്കാരാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പാർട്ടിക്കാർ എന്തിനാണ് കാക്കി പാന്റും വെള്ള ഷർട്ടും ഇട്ട് പോകുന്നത് ?

യൂണിഫോം ധരിച്ചവരാണ് വഴിയരുകിൽ നിൽക്കുന്ന നിരപരാധികൾ ഉൾപ്പെടെയുള്ളവരെ ക്രൂരമായി മർദ്ദിക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെ കാണാൻ പോയ എൽദേസ് കുന്നപ്പള്ളി എംഎ‍ൽഎയെ കയ്യേറ്റം ചെയ്തു.

അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗത്തിന്റെ മൂക്കിന്റെ പാലം തകർത്തു. ആശുപത്രിയിലാണ് ആക്രമണം നടന്നത്. പെട്രോൾ അടിക്കാൻ പോയ മണ്ഡലം പ്രസിഡന്റിന്റെ കൈ തല്ലിയൊടിച്ചു.

മുന്നിലും പിന്നിലും രണ്ട് ടെമ്പോ ട്രാവലറുകളിലായി ഗുണ്ടാ സംഘത്തിനൊപ്പമാണ് മുഖ്യമന്ത്രി യാത്ര ചെയ്യുന്നത്. കേരളത്തിലെ പൊലീസിനെ മുഖ്യമന്ത്രിക്ക് വിശ്വാസമില്ലേ? മുഖ്യമന്ത്രിക്ക് സംരക്ഷണം നൽകാൻ പൊലീസിന് സാധിക്കില്ലേ?

വഴിയിൽ നിന്ന് നാലു പേർ കരിങ്കൊടി കാട്ടുമ്പോൾ ആയിരക്കണക്കിന് പൊലീസുകാരുടെയും ക്രിമിനലുകലുടെയും അകമ്പടിയിൽ സഞ്ചരിക്കാൻ കേരളത്തിന്റെ മുഖ്യമന്ത്രി ഇത്രയ്ക്ക് ഭീരുവാണോ? ഇത്രയ്ക്ക് ധൈര്യമെ നിങ്ങൾക്കുള്ളോ? എന്നാണ് സതീശന്റെ ചോദ്യം.

കരിങ്കൊടി പ്രതിഷേധം നടത്താൻ പാടില്ലെന്ന് പറയുന്ന മുഖ്യമന്ത്രി സ്റ്റാലിൻ ചമയുകയാണോ? രാഷ്ട്രീയ എതിരാളികൾക്ക് പ്രവർത്തിക്കാനും പ്രതിഷേധിക്കാനും അവസരം നൽകില്ലെന്നത് സ്റ്റാലിന്റെ നിലപാടാണ്. പിണറായി വിജയൻ സ്റ്റാലിൻ ചമയേണ്ടന്നും സതീശന്‍ പറഞ്ഞു.

നവകേരള സദസ്സിനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിക്കാൻ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ വയ്ക്കുന്ന രീതിയും തുടരുകയാണ്.

അതേസമയം ശബരിമലയില്‍ ഭക്തരെ നിയന്ത്രിക്കാന്‍ പോലീസുകാര്‍ ആവശ്യത്തിനില്ലെന്നും എല്ലാവരും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പിറകെയാണെന്നുമാണ് ആരോപണം. ദേവസ്വം മന്ത്രി പോലും കാര്യമായി വിഷയത്തില്‍ ഇടപെടുന്നില്ലെന്നും ഭക്തരുടെ കഷ്ടപ്പാട് മനസ്സിലാക്കുന്നില്ലെന്നുമാണ് വിമര്‍ശനം.

ശബരിമലയില്‍ ആവശ്യത്തിനു പൊലീസുകാരുടെ കുറവുണ്ട്. ഇതു തിരക്ക് നിയന്ത്രിക്കുന്നതിൽ ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഭക്തര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കേണ്ട സ്ഥലമായിട്ടും പൊലീസുകാരെ സ്വന്തം സുരക്ഷയ്ക്കായി വിന്യസിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

കഴിഞ്ഞ ദിവസം 10 വയസ്സുകാരി കുഴഞ്ഞുവീണ് മരിക്കാനിടയായി. പതിനെട്ട് മണിക്കൂറോളം നീളുന്ന ക്യൂവിലെ തിക്കിലും തിരക്കിലുംപെട്ട് പല അയപ്പഭക്തരും കുഴഞ്ഞുവീഴുന്നു.

നവകേരള സദസ്സില്‍ മുഖ്യമന്ത്രിയുടെ വാലേപ്പിടിച്ച് ഊരുതെണ്ടി നടക്കാതെ ദേവസ്വം മന്ത്രി ഏകോപന ചുമതല ഏറ്റെടുക്കണമെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍റെ വിമര്‍ശനം.

പ…

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments