Friday, July 5, 2024
spot_imgspot_img
HomeNewsതാപനില ഉയര്‍ന്ന് മരണനിരക്ക് വര്‍ധിക്കുമെന്ന മുന്നറിയിപ്പിനിടെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക് : തിരഞ്ഞെടുപ്പ് കാലത്ത് 5...

താപനില ഉയര്‍ന്ന് മരണനിരക്ക് വര്‍ധിക്കുമെന്ന മുന്നറിയിപ്പിനിടെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക് : തിരഞ്ഞെടുപ്പ് കാലത്ത് 5 ദിവസ പണിമുടക്ക് തുടങ്ങി

ലണ്ടന്‍: ഇംഗ്ലണ്ടിൽ ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ടുള്ള ജൂനിയര്‍ ഡോക്ടര്‍മാരുടെ അഞ്ച് ദിവസത്തെ പണിമുടക്ക് ആരംഭിച്ചു. ഈ വിഷയം ഉന്നയിച്ച് ഇത് പതിനൊന്നാം തവണയാണ് സമരം നടത്തുന്നത്. രാവിലെ 7 മുതല്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ അംഗങ്ങള്‍ നടത്തുന്ന സമരം ആശുപത്രി സേവനങ്ങളെ സാരമായി ബാധിക്കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കി.

പുതിയ ഓഫറൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്കെന്ന് യൂണിയന്‍ അവകാശപ്പെട്ടു. ഫെബ്രുവരിയിലാണ് അവസാന പണിമുടക്ക് നടന്നത്. എന്നാല്‍ പൊതുതെരഞ്ഞെടുപ്പ് പ്രചരണം നടക്കുന്ന വേളയില്‍ ഇത്തരമൊരു സമരം അനാവശ്യമാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments