Wednesday, June 26, 2024
spot_imgspot_img
HomeNewsKerala Newsപൊറോട്ട അമിതമായി നല്‍കി; കൊല്ലത്ത് അഞ്ചുപശുക്കള്‍ ചത്തു

പൊറോട്ട അമിതമായി നല്‍കി; കൊല്ലത്ത് അഞ്ചുപശുക്കള്‍ ചത്തു

കൊല്ലം: അമിതമായി പൊറോട്ട നല്‍കിയതിനെ തുടർന്ന് അഞ്ചുപശുക്കള്‍ ചത്തു. കൊല്ലം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുള്ളയുടെ ഫാമിലെ പശുക്കളാണ് ചത്തത്.cows died due to porotta

ഇന്നലെ വൈകിട്ട് മുതലാണ് ഓരോ പശുക്കളായി കുഴഞ്ഞുവീണ് തുടങ്ങിയത്. പശുക്കള്‍ക്ക് നല്‍കിയ തീറ്റയില്‍ പൊറോട്ടയും ചക്കയും അമിതമായി ഉള്‍പ്പെടുത്തിയിരുന്നു.

അതേസമയം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നിന്നുള്ള എമർജൻസി റസ്പോണ്‍സ് ടീമെത്തി അവശനിലയിലായ കന്നുകാലികള്‍ക്ക് ചികിത്സ നല്‍കി. ചത്ത പശുക്കളുടെ പോസ്റ്റ്മോർട്ടവും നടത്തി.

പശുക്കളുടെ തീറ്റയെക്കുറിച്ച്‌ കർഷകർക്ക് അവബോധം നല്‍കുമെന്ന് ഫാം സന്ദർശിച്ച മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പശുക്കളെ നഷ്ടപ്പെട്ട കർഷകന് നഷ്ടപരിഹാരത്തിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments