Thursday, July 25, 2024
spot_imgspot_img
HomeCrime Newsഭര്‍തൃപീഡനം സഹിക്കാനാവാതെ വിവാഹ മോചനം; മൂന്നാം നാള്‍ വീട്ടിലെത്തി ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങള്‍...

ഭര്‍തൃപീഡനം സഹിക്കാനാവാതെ വിവാഹ മോചനം; മൂന്നാം നാള്‍ വീട്ടിലെത്തി ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു: മനംനൊന്ത് ഭാര്യ ജീവനൊടുക്കി

തിരുവനന്തപുരം: ഭർത്താവ് നഗ്‌ന ചിത്രമെടുത്ത് പ്രചരിപ്പിച്ചതില്‍ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു.woman dies by suicide after three days getting divorce in thiruvananthapuram

തിരുവനന്തപുരം വട്ടിയൂർക്കാവിൽ ആണ് സംഭവം. വിവാഹ മോചനം നേടിയതിന് പിന്നാലെ മുൻ ഭർത്താവ് വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ച്‌ നഗ്ന ചിത്രങ്ങള്‍ പകർത്തിയതും പ്രചരിപ്പിച്ചതും. ഇതോടെ യുവതി വീട്ടിനുള്ളില്‍ തൂങ്ങി മരിക്കുക ആയിരുന്നു. മൂന്ന് ദിവസം മുൻപാണ് ഇവർ വിവാഹ മോചിതയായത്.

സ്ത്രീസമയം മുൻ ഭർത്താവിന്റെ പീഡനത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് എഴുതിയ കുറിപ്പ് മുറിയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. അതേസമയം മകള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്‌സോ കേസിലും പ്രതിയാണ് മുൻ ഭർത്താവ്.

കഴിഞ്ഞ ശനിയാഴ്ച കോടതിയില്‍ നിന്ന് വിവാഹമോചനം നേടിയ വീട്ടമ്മ മകളുമൊത്ത് ഒറ്റയ്ക്കായിരുന്നു മണികണ്‌ഠേശ്വരത്ത് താമസിച്ചിരുന്നത്. തിങ്കളാഴ്ച രാത്രിയോടെ വീട്ടിലെത്തിയ ഭർത്താവ് വീട്ടമ്മയെ ക്രൂരമായി മർദ്ദിക്കുകയും ശാരീരിക പീഡനത്തിന് ഇരയാക്കുകയും ചെയ്‌തെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments