Friday, July 5, 2024
spot_imgspot_img
HomeNewsKerala Newsസാമ്പത്തിക ബാധ്യതയെ തുടർന്ന് കൊല്ലം ചിതറയിൽ ഓട്ടോറിക്ഷാ ഡ്രൈവറെയും ഭാര്യയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

സാമ്പത്തിക ബാധ്യതയെ തുടർന്ന് കൊല്ലം ചിതറയിൽ ഓട്ടോറിക്ഷാ ഡ്രൈവറെയും ഭാര്യയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കൊല്ലം ചിതറയിൽ ഓട്ടോറിക്ഷാ ഡ്രൈവറെയും ഭാര്യയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേഴുമുട സ്വദേശി ധർമരാജൻ (53), ഭാര്യ മായ (45) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ റബ്ബർ തോട്ടത്തിലെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സാമ്പത്തിക കാരണങ്ങളെ തുടർന്നാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. പരിശോധനയ്ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുമെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും പോലീസ് അറിയിച്ചു.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments